തദ്ദേശ സ്ഥാപന തെരഞ്ഞെടുപ്പ് വാര്‍ഡ് വിഭജനത്തിലെ ഭരണപക്ഷ ഇടപെടല്‍ ചെറുക്കും

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : വരുന്ന ത്രിതല പഞ്ചായത്ത്, മുന്‍സിപ്പല്‍ തെരഞ്ഞെടുപ്പില്‍ മാനദണ്ഡങ്ങള്‍ക്ക് വിരുദ്ധമായി ഭരണപക്ഷ ഉദ്യോഗസ്ഥ സംഘത്തെ ഉപയോഗിച്ച് വാര്‍ഡ് വിഭജനം നടത്തുവാന്‍ നീക്കം ഉണ്ടായാല്‍ രാഷ്ട്രീയമായും നിയമപരമായും ചെറുക്കുമെന്ന് ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ ചേര്‍ന്ന ജില്ലയിലെ കോണ്‍ഗ്രസ് ബ്ലോക്ക് പ്രസിഡന്‍റുമാരുടെ യോഗം മുന്നറിയിപ്പ് നല്‍കി. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ ജനപ്രതിനിധികളെയും വിവിധ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളെയും വിശ്വാസത്തിലെടുത്ത് അവരുമായി കൂടിയാലോചിച്ച് മാനദണ്ഡങ്ങള്‍ പാലിച്ചു മാത്രമേ ഓരോ വാര്‍ഡ് വീതം വര്‍ദ്ധിപ്പിക്കുന്ന രീതിയില്‍ വിഭജനം പാടുള്ളൂ എന്ന് യോഗം ആവശ്യപ്പെട്ടു. 2011 ലെ സെന്‍സസിന്‍റെ അടിസ്ഥാനത്തില്‍ നടത്തുവാന്‍ ഉദ്ദേശിക്കുന്ന ത്രിതല പഞ്ചായത്ത്, മുന്‍സിപ്പല്‍ തെരഞ്ഞെടുപ്പിന് മുമ്പായി വോട്ടര്‍പട്ടിക ശുദ്ധീകരിക്കുവാന്‍ തീവ്രവും കുറ്റമറ്റതുമായ സംവിധാനം ഒരുക്കണമെന്ന് നേതൃയോഗം സര്‍ക്കാരിനോട് ആവശ്യപ്പെട്ടു.

ജൂണ്‍ 4 ന് നടക്കുന്ന ലോക്സഭ തെരഞ്ഞെടുപ്പ് വോട്ടെണ്ണല്‍ സംബന്ധിച്ച ക്രമീകരണങ്ങള്‍ യോഗം ചര്‍ച്ച ചെയ്തു. ഡി.സി.സി പ്രസിഡന്‍റ് പ്രൊഫ. സതീഷ് കൊച്ചുപറമ്പില്‍ അദ്ധ്യക്ഷത വഹിച്ചു. ഡി.സി.സി ജനറല്‍ സെക്രട്ടറിമാരായ സാമുവല്‍ കിഴക്കുപുറം, സജി കൊട്ടയ്ക്കാട്, ജി. രഘുനാഥ്, കെ. ജാസിംകുട്ടി, റോജിപോള്‍ ഡാനിയേല്‍, ബ്ലോക്ക് പ്രസിഡന്‍റുമാരായ എസ്. ബിനു, സക്കറിയ വര്‍ഗീസ്, പ്രൊഫ. പി.കെ മോഹന്‍രാജ്, ദീനാമ്മ റോയി, ആര്‍. ദേവകുമാര്‍, ജെറി മാത്യു സാം, എബി മേക്കരിങ്ങാട്ട്, സിബി താഴത്തില്ലെത്ത്, കെ. ശിവപ്രസാദ്, തെരഞ്ഞെടുപ്പ് വാര്‍ റും കോ-ഓര്‍ഡിനേറ്റര്‍ എ. അബ്ദുള്‍ ഹാരിസ് എന്നിവര്‍ പ്രസംഗിച്ചു. രാജീവ് ഗാന്ധി പഞ്ചായത്ത് രാജ് സംഘടന്‍റെ നേതൃത്വത്തില്‍ മെയ് 31 ന് രാവിലെ 10 മണിക്ക് ജില്ലയിലെ കോണ്‍ഗ്രസ് ജനപ്രതിനിധികളുടെ കണ്‍വെന്‍ഷന്‍ ചേരുന്നതിന് യോഗം തീരുമാനിച്ചു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തെറ്റായ പ്രസ്താവനകളിലൂടെ തൊഴിലാളികളെ പ്രതിക്കൂട്ടിലാക്കാൻ നോക്കുന്നു ; മുഖ്യമന്ത്രിക്കെതിരെ രൂക്ഷ വിമർശനവുമായി കെ.എസ്.ഇ.ബി വർക്കേഴ്‌സ്...

0
തിരുവനന്തപുരം: കെഎസ്ഇബി ജീവനക്കാര്‍ക്ക് എതിരായ മുഖ്യമന്ത്രി വി ഡി സതീശന്റെ പ്രസ്താവനയ്ക്ക്...

പത്തനംതിട്ടയുടെ മണ്ണിൽ ചിറകുകൾ മുളയ്ക്കാൻ ശബരി വിമാനത്താവള പദ്ധതി ; പ്രതീക്ഷയോടെ കൊടുമൺ

0
കൊടുമൺ: നിർദിഷ്ട ശബരി വിമാനത്താവള പദ്ധതി കൊടുമണ്ണിൽ സ്ഥാപിക്കണമെന്ന ആവശ്യവുമായി കൊടുമൺ...

രാഷ്ട്രീയ യാഥാർത്ഥ്യങ്ങൾ തിരിച്ചറിയാത്തവരാണ് വിമർശനങ്ങൾ ഉന്നയിക്കുന്നത്: മനു തോമസിന് മറുപടിയുമായി എം വി ഗോവിന്ദൻ

0
കണ്ണൂര്‍: വിപുലീകൃത സംസ്ഥാന കമ്മിറ്റി സിപിഐഎം ഭരണഘടനാ ലംഘനമാണെന്നുള്ള ഡിവൈഎഫ്‌ഐ മുന്‍...

​ടി.വി.കെയുടെ പേരിൽ പ്രചരിക്കുന്ന വാർത്തകൾ തള്ളി കേരള ഘടകം; സതീഷ് തോന്നിക്കലിന് ഔദ്യോഗിക പദവികളൊന്നുമില്ലെന്ന്...

0
തിരുവനന്തപുരം: പാർട്ടി കേരള ഘടകത്തിന് നിലവിൽ ഔദ്യോഗിക കോർഡിനേറ്റർ ഇല്ലെന്ന് ടിവികെ...