ആദിവാസി സമൂഹത്തെ സര്‍ക്കാര്‍ അവഗണിക്കുന്നു : പ്രൊഫ. സതീഷ് കൊച്ചുപറമ്പില്‍

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : സംസ്ഥാനത്തെ ആദിവാസി മേഖലകളില്‍ താമസിക്കുന്നവര്‍ പട്ടിണിയും പരിവട്ടവുമായി കഴിയുകയാണെന്നും ഇവര്‍ക്ക് ആവശ്യമായ തൊഴിലും സുരക്ഷിത താമസ സൗകര്യങ്ങളും നല്‍കാതെ സംസ്ഥാന സര്‍ക്കാര്‍ അ്വഗണിക്കുകയാണെന്നും ഡി.സി.സി പ്രസിഡന്‍റ് പ്രൊഫ. സതീഷ് കൊച്ചുപറമ്പില്‍ പറഞ്ഞു. ആദിവാസി കോണ്‍ഗ്രസ് ജില്ലാ നേതൃസമ്മേളനം പത്തനംതിട്ട രാജീവ് ഭവനില്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. വിശപ്പ് സഹിക്കാന്‍ വയ്യാതെ ഭക്ഷണ സാധനങ്ങള്‍ എടുത്തതിന്‍റെ പേരില്‍ മധു എന്ന ആദിവാസി യുവാവിനെ ആള്‍ക്കൂട്ട വിചാരണ നടത്തി മര്‍ദ്ദിച്ച് കൊലപ്പെടുത്തിയ സംഭവം നടന്ന സംസ്ഥാനമാണ് നമ്മുടേതെന്നത് ഏറ്റവും ദുഃഖകരവും ലജ്ജിപ്പിക്കുന്നതുമാണെന്ന് ഡി.സി.സി പ്രസിഡന്‍റ് പറഞ്ഞു.

ആയിരക്കണക്കിനാളുകള്‍ ദുരിതത്തിലും പട്ടിണിയിലും തൊഴിലില്ലായ്മയിലും കഴിയുമ്പോള്‍ അതി ദാരിദ്ര്യ മുക്ത സംസ്ഥാനമായി പ്രഖ്യാപിച്ച് പിണറായി വിജയന്‍ സര്‍ക്കാര്‍ മേനി നടിക്കുകയാണെന്നും ആത്മാര്‍ത്ഥതയുണ്ടെങ്കില്‍ പ്രഖ്യാപനം നടത്താതെ ആദിവാസികള്‍ ഉള്‍പ്പെടെയുള്ളവരെ സമൂഹത്തിന്‍റെ മുഖ്യധാരയിലേക്ക് കൊണ്ടുവരുവാനുള്ള ക്രിയാത്മക നടപടികളാണ് പ്രഖ്യാപിക്കേണ്ടതെന്നും ഡി.സി.സി പ്രസിഡന്‍റ് പറഞ്ഞു. ആദിവാസി കോണ്‍ഗ്രസ് ജില്ലാ പ്രസിഡന്‍റ് ടി.കെ. ജോസ് അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന പ്രസിഡന്‍റ് സി.പി. കൃഷ്ണന്‍ മുഖ്യ പ്രഭാഷണം നടത്തി. ഡി.സി.സി വൈസ് പ്രസിഡന്‍റ് എ. സുരേഷ് കുമാര്‍, സംഘടനാകാര്യ ജനറല്‍ സെക്രട്ടറി സാമുവല്‍ കിഴക്കുപുറം, ദളിത് കോണ്‍ഗ്രസ് ജില്ലാ പ്രസിഡന്‍റ് എ.കെ. ലാലു, അനില്‍ കൊച്ചുമൂഴിക്കല്‍, രതി സോനു, സനോജ് കുമാര്‍ അരയാഞ്ഞിലിമണ്‍, സുമ വേലന്‍പ്ലാവ്, അയ്യപ്പന്‍ കൊടുമുടി എന്നിവര്‍ പ്രസംഗിച്ചു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

വൈദ്യുതി തടസപ്പെട്ടതിനെ തുടർന്ന് ടോർച്ചിന്റെയും മൊബൈൽ ഫോൺ ഫ്ലാഷ് ലൈറ്റിന്റെയും വെളിച്ചത്തിൽ ഗർഭിണികൾക്ക് ശസ്ത്രക്രിയ...

0
പട്ന: ഓപറേഷൻ തിയറ്ററിൽ വൈദ്യുതി തടസപ്പെട്ടതിനെ തുടർന്ന് ടോർച്ചിന്റെയും മൊബൈൽ ഫോൺ...

സിക്കിമില്‍ മണ്ണിടിച്ചില്‍ ; രണ്ട് വീടുകള്‍ തകര്‍ന്നതായും റോഡ് ഗതാഗതം തടസപ്പെടുന്നതായും റിപ്പോര്‍ട്ട്

0
റിംബി: സിക്കിമില്‍ മണ്ണിടിച്ചില്‍. പടിഞ്ഞാറന്‍ സിക്കിമിലെ ഗ്രാമമായ റിംബിയിലാണ് ശനിയാഴ്ച വൈകീട്ടോടെ...

അധിക വൈദ്യുതി ഉറപ്പാക്കാൻ ഉത്തരേന്ത്യൻ സംസ്ഥാനങ്ങളുടെ സഹായം തേടി കെഎസ്ഇബി

0
തിരുവനന്തപുരം: സംസ്ഥാനത്ത് വൈദ്യുതി പ്രതിസന്ധി രൂക്ഷമായതോടെ അധിക വൈദ്യുതി ഉറപ്പാക്കാൻ ഉത്തരേന്ത്യൻ...

അന്തരിച്ച മാധ്യമ പ്രവർത്തകൻ ജിജോ ജോണിനെതിരായ സൈബർ ആക്രമണത്തിൽ വിമർശനം ഉയർത്തി ഡിവൈഎഫ്ഐ സംസ്ഥാന...

0
പാലക്കാട്: അന്തരിച്ച മാധ്യമ പ്രവർത്തകൻ ജിജോ ജോണിനെതിരായ സൈബർ ആക്രമണത്തിൽ വിമർശനം...