വന്ധ്യംകരണ ശസ്ത്രക്രിയ നടത്തിയിട്ടും ഗര്‍ഭിണിയായി ; ഏഴാമത്തെ കുട്ടിയെ നോക്കാന്‍ സര്‍ക്കാര്‍ നഷ്ടപരിഹാരം നല്‍കണം – 32കാരി കോടതിയില്‍

For full experience, Download our mobile application:
Get it on Google Play

ഡെറാഡൂണ്‍: വന്ധ്യംകരണ ശസ്ത്രക്രിയ നടത്തിയിട്ടും വീണ്ടും ഗര്‍ഭിണിയായതിനെ തുടര്‍ന്ന് ഉപഭോക്തൃ തര്‍ക്ക പരിഹാര കോടതിയില്‍ പരാതി നല്‍കി യുവതി. സര്‍ക്കാര്‍ ആശുപത്രിയില്‍ ശസ്ത്രക്രിയയില്‍ പിഴവ് സംഭവിച്ചതായി ആരോപിച്ചും കുട്ടിയെ വളര്‍ത്താന്‍ നഷ്ടപരിഹാരം നല്‍കണമെന്ന് ആവശ്യപ്പെട്ടുമാണ് ഏഴുകുട്ടികളുടെ അമ്മയായ 32കാരി കോടതിയെ സമീപിച്ചത്.

ആറുകുട്ടികളുടെ അമ്മയായിരുന്ന സമയത്താണ് പ്രതിഭാ ദേവി ഉത്തരാഖണ്ഡ് ഹരിദ്വാറിലെ സര്‍ക്കാര്‍ ആശുപത്രിയില്‍ വന്ധ്യംകരണ ശസ്ത്രക്രിയയ്ക്ക് വിധേയയായത്. എന്നാല്‍ ശസ്ത്രക്രിയ കഴിഞ്ഞ് ഉടന്‍ തന്നെ താന്‍ വീണ്ടും ഗര്‍ഭിണിയായതായി പരാതിയില്‍ പറയുന്നു. തുടര്‍ന്ന് ഏഴാമത്തെ കുഞ്ഞിന് ജന്മം നല്‍കി. ശസ്ത്രക്രിയയിലെ പിഴവ് കൊണ്ടാണ് താന്‍ വീണ്ടും ഗര്‍ഭിണിയായത് എന്ന് ആരോപിച്ചാണ് യുവതി ജില്ലാ ഉപഭോക്തൃ തര്‍ക്ക പരിഹാര കോടതിയെ സമീപിച്ചത്. ഏഴാമത്തെ കുട്ടിയെ വളര്‍ത്താന്‍ നഷ്ടപരിഹാരം നല്‍കാന്‍ സര്‍ക്കാരിനോട് നിര്‍ദേശിക്കണമെന്നും യുവതിയുടെ പരാതിയില്‍ പറയുന്നു.

2019ലാണ് പ്രതിഭാ ദേവി പരാതി നല്‍കിയത്. ഇതുമായി ബന്ധപ്പെട്ട് കോടതി മുഖ്യമന്ത്രിയുടെ ഓഫീസിന് നോട്ടീസ് അയച്ചിരുന്നു. എന്നാല്‍ നോട്ടീസിന് മറുപടി ലഭിക്കാതിരുന്നതിനെ തുടര്‍ന്ന് യുവതിക്ക് നാലരലക്ഷം രൂപ നഷ്ടപരിഹാരമായി നല്‍കാനും കേസിന്റെ ചെലവിനത്തില്‍ 15000 രൂപ അധികമായി നല്‍കാനും കോടതി ഉത്തരവിട്ടു. എന്നാല്‍ ജില്ലാ ഉപഭോക്തൃ തര്‍ക്ക പരിഹാര കോടതിയില്‍ മറുപടി നല്‍കാന്‍ അവസരം ലഭിച്ചില്ലെന്ന് കാണിച്ച്‌ സംസ്ഥാന ഉപഭോക്തൃ തര്‍ക്ക പരിഹാര കോടതിയെ സര്‍ക്കാര്‍ സമീപിച്ചു.

വാദം അവതരിപ്പിക്കാന്‍ എല്ലാവര്‍ക്കും അവസരം നല്‍കണമെന്ന് നിരീക്ഷിച്ച്‌ സംസ്ഥാന ഉപഭോക്തൃ തര്‍ക്ക പരിഹാര കോടതി, ജില്ലാ ഉപഭോക്തൃ തര്‍ക്ക പരിഹാര കോടതിയുടെ ഉത്തരവ് റദ്ദാക്കി. മെറിറ്റിന്റെ അടിസ്ഥാനത്തില്‍ തീരുമാനമെടുക്കാന്‍ നിര്‍ദേശിച്ച്‌ ഏപ്രില്‍ 28ന് ജില്ലാ കമ്മീഷന് മുന്നില്‍ ഹാജരാകാന്‍ മുഖ്യമന്ത്രിയുടെ ഓഫീസ് ഉള്‍പ്പെടെയുള്ള കക്ഷികളോട് നിര്‍ദേശിച്ചു.

 

ന്യുസ് ചാനലില്‍ വാര്‍ത്താ അവതാരകരെ ഉടന്‍ ആവശ്യമുണ്ട്
—————————————–
Eastindia Broadcasting Pvt. Ltd. ന്റെ പത്തനംതിട്ട സ്റ്റുഡിയോയിലേക്ക് Program Coordinater, Anchors(F) എന്നിവരെ ഉടന്‍ ആവശ്യമുണ്ട്. താല്‍പ്പര്യമുള്ളവര്‍ ഫോട്ടോ സഹിതമുള്ള വിശദമായ ബയോഡാറ്റ അയക്കുക. വിലാസം [email protected]. അപേക്ഷ ലഭിക്കേണ്ട അവസാന തീയതി 2023 ഏപ്രില്‍ 10 . കൂടുതല്‍ വിവരങ്ങള്‍ക്ക് 94473 66263, 85471 98263, 0468 2333033 എന്നീ നമ്പറുകളില്‍ ബന്ധപ്പെടാം.
————
PROGRAM COORDINATER (M/F)
ഏതെങ്കിലും ഓണ്‍ലൈന്‍ ന്യുസ് ചാനലില്‍ (മലയാളം) വീഡിയോ പ്രൊഡക്ഷന്‍ രംഗത്ത്  കുറഞ്ഞത്‌ 3 വര്‍ഷത്തെ പ്രവര്‍ത്തിപരിചയം ഉള്ളവര്‍ക്ക്  അപേക്ഷിക്കാം. പ്രായപരിധി 60 വയസ്സ്. കുറഞ്ഞ വിദ്യാഭ്യാസ യോഗ്യത – ജേര്‍ണലിസം ബിരുദം. ഫെയിസ് ബുക്ക്, യു ട്യുബ് എന്നിവയെക്കുറിച്ച് വ്യക്തമായ അറിവ് ഉണ്ടായിരിക്കണം. സ്ക്രിപ്റ്റ് തയ്യാറാക്കുകയും വീഡിയോ പ്ലാറ്റ്ഫോം പൂര്‍ണ്ണമായി കൈകാര്യം ചെയ്യുകയും വേണം. പത്തനംതിട്ടയിലെ കോര്‍പ്പറേറ്റ് ഓഫീസില്‍ ആയിരിക്കും നിയമനം. ശമ്പളം തുടക്കത്തില്‍ പ്രതിമാസം 20000 രൂപ ലഭിക്കും.
——————
ANCHORS (F)
ഏതെങ്കിലും ഓണ്‍ലൈന്‍ ന്യുസ് ചാനലില്‍ (മലയാളം) വാര്‍ത്താ അവതാരികയായി കുറഞ്ഞത്‌ 2 വര്‍ഷത്തെ പരിചയം. പ്രായപരിധി 32 വയസ്സ്. കുറഞ്ഞ വിദ്യാഭ്യാസ യോഗ്യത – ജേര്‍ണലിസം ബിരുദം. സ്വയം സ്ക്രിപ്റ്റ് തയ്യാറാക്കുകയും അവതരിപ്പിക്കുകയും വേണം. പത്തനംതിട്ടയിലെ കോര്‍പ്പറേറ്റ് ഓഫീസില്‍ ആയിരിക്കും നിയമനം. ശമ്പളം തുടക്കത്തില്‍ പ്രതിമാസം 15000 രൂപ ലഭിക്കും.

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഇന്നും മഴ കനക്കും ; എല്ലാ ജില്ലകളിലും യെല്ലോ അലർട്ട്

0
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്രകാലാവസ്ഥാ റിപ്പോർട്ട്. സംസ്ഥാനത്തെ...

ഗർഭഛിദ്രത്തിനുള്ള മരുന്ന് കഴിച്ച് ആശുപത്രിയിലെത്തി പ്രസവം; കുഞ്ഞിനെ ക്ലോസറ്റിൽ ഉപേക്ഷിച്ച് യുവതി

0
തിരുവനന്തപുരം: നവജാത ശിശുവിനെ ക്ലോസറ്റിലിട്ട് യുവതി. തിരുവനന്തപുരം എസ്എടി ആശുപത്രിയിലാണ് സംഭവം....

കാവേരി തർക്കം: അഭ്യർത്ഥന മാനിച്ച് സന്ദർശനം മാറ്റിവെച്ച വിജയ്‌ക്ക് പ്രശംസയുമായി ഡി.കെ. ശിവകുമാർ

0
ബെംഗളൂരു: ബെംഗളൂരു സന്ദർശനം മാറ്റിവയ്ക്കാൻ തമിഴ്‌നാട് മുഖ്യമന്ത്രി സി ജോസഫ് വിജയ്...

മിന്നൽപ്രളയ മുന്നറിയിപ്പ് : പത്തനംതിട്ടയിൽ ജാഗ്രത അനൗൺസ്മെന്റ്

0
പത്തനംതിട്ട: ഇന്ന് രാത്രിയിലും ശക്തമായ മഴ പെയ്യുമെന്ന് മുന്നറിയിപ്പുള്ള പത്തനംതിട്ട ജില്ലയിൽ...