റമ്മി കളിച്ചാല്‍ മൂന്ന് മാസം തടവും 5000 രൂപ പിഴയും, തമിഴ്‌നാട്ടില്‍ ഓണ്‍ലൈന്‍ ചൂതാട്ട നിരോധന ബില്ലില്‍ ഗവര്‍ണര്‍ ഒപ്പിട്ടു

For full experience, Download our mobile application:
Get it on Google Play

ചെന്നൈ: ഓണ്‍ലൈന്‍ ചൂതാട്ട നിരോധന ബില്ലില്‍ തമിഴ്‌നാട് ഗവര്‍ണര്‍ ഒപ്പിട്ടു. ഓണ്‍ലൈന്‍ റമ്മിയടക്കമുള്ള ചൂതാട്ടങ്ങളില്‍ പണം നഷ്ടമാകുന്ന ചെറുപ്പക്കാര്‍ ജീവനൊടുക്കുന്നത് തമിഴ്‌നാട്ടില്‍ പതിവായതോടെയാണ് സൈബര്‍ ചൂതാട്ടങ്ങള്‍ നിരോധിക്കാനുള്ള ഓര്‍ഡിനന്‍സിന് കഴിഞ്ഞ വര്‍ഷം സെപ്റ്റംബര്‍ 26 ന് തമിഴ്നാട് മന്ത്രിസഭ അംഗീകാരം നല്‍കിയത്. ഇനി മുതല്‍ തമിഴ്‌നാട്ടില്‍ ഓണ്‍ലൈന്‍ റമ്മി കളിയ്ക്കുന്നത് മൂന്ന് മാസം തടവും 5000 രൂപ പിഴയും കിട്ടുന്ന കുറ്റമാകും.

ഒക്ടോബര്‍ ഒന്നിന് ഗവര്‍ണര്‍ ആര്‍ എന്‍ രവി ഈ ഓര്‍ഡിനന്‍സിന് അംഗീകാരം നല്‍കി. തുടര്‍ന്ന് ഒക്ടോബര്‍ 19 ന് തമിഴ്നാട് നിയമസഭ ഓണ്‍ലൈന്‍ ചൂതാട്ടനിരോധന ബില്‍ ഏകകണ്ഠമായി പാസാക്കി. പക്ഷേ മാസങ്ങളോളം ബില്ലില്‍ ഒപ്പിടാതെ ഗവര്‍ണര്‍ മൗനം തുടര്‍ന്നു. ഒടുവില്‍ ഇങ്ങനെയൊരു നിയമം നിര്‍മിക്കാന്‍ സംസ്ഥാന സര്‍ക്കാരിന് അധികാരമില്ലെന്ന് കാട്ടി ഗവര്‍ണര്‍ ബില്‍ തിരിച്ചയച്ചു. കഴിഞ്ഞ മാസം 23 ന് ബില്‍ വീണ്ടും നിയമസഭയില്‍ അവതരിപ്പിച്ച് പാസാക്കുകയെന്ന അപൂര്‍വ നടപടിയിലേക്ക് സര്‍ക്കാര്‍ നീങ്ങിയിട്ടും ഗവര്‍ണര്‍ കുലുങ്ങിയില്ല. പഴയപടി ഒരുമാസം ബില്‍ വച്ചുതാമസിപ്പിച്ചു. ബില്ലുകള്‍ ഒപ്പിടുന്നതില്‍ സമയപരിധി നിശ്ചയിക്കാന്‍ രാഷ്ട്രപതിയും കേന്ദ്ര സര്‍ക്കാരും ഇടപെടണം എന്ന ആവശ്യം ഉന്നയിച്ച് തമിഴ്‌നാട് നിയമസഭ ഗവര്‍ണര്‍ക്കെതിരെ ഇന്ന് പ്രമേയം പാസാക്കി. പ്രമേയം പാസാക്കി മണിക്കൂറുകള്‍ക്കുള്ളില്‍ തന്നെ ഓണ്‍ലൈന്‍ റമ്മി നിരോധന ബില്ലിന് ഗവര്‍ണര്‍ അംഗീകാരംനല്‍കി.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സ്വകാര്യ സ്ഥാപനത്തിന്റെ ഓണാഘോഷ പരിപാടിയിൽ ആംബുലൻസ് ദുരുപയോഗം ചെയ്തെന്ന് പരാതി

0
പാലക്കാട് : പാലക്കാട്ടെ ഒരു സ്വകാര്യ സ്ഥാപനത്തിന്റെ ഓണാഘോഷ...

എളയാവൂരില്‍ ദേശീയപാത സംരക്ഷണഭിത്തി ഇടിഞ്ഞു

0
കണ്ണൂര്‍: കണ്ണൂര്‍ കോര്‍പറേഷന്‍ പരിധിയിലെ എളയാവൂരില്‍ ദേശീയപാത 66 ന്റെ...

ഹോം സ്റ്റേയിൽ എട്ടാം ക്ലാസുകാരി കൂട്ടമാനഭംഗത്തിനിരയായി ; അഞ്ച് പേർ പിടിയിൽ

0
ഗുവാഹത്തി: അസമിലെ കാംരൂപ് ജില്ലയിൽ എട്ടാം ക്ലാസ് വിദ്യാർത്ഥിനിയായ പെൺകുട്ടി ഗുവാഹത്തിയിലെ...

അടുത്ത 5 വര്‍ഷത്തെ നിരക്ക് പരിഷ്കരണത്തിനുള്ള കരട് ഇറക്കി വൈദ്യുതി റഗുലേറ്ററി കമ്മീഷൻ

0
തിരുവനന്തപുരം: പകൽ സമയത്ത് കുറഞ്ഞ നിരക്ക് കൂടുതൽ ഉപഭോക്താക്കള്‍ക്ക് ഏര്‍പ്പെടുത്താൻ അടക്കമുള്ള...