സർക്കാർ അറിയിപ്പുകൾ ; പത്തനംതിട്ട ജില്ല

For full experience, Download our mobile application:
Get it on Google Play

ഹോസ്പിറ്റല്‍ ഇന്‍ഫെക്ഷന്‍ കണ്‍ട്രോള്‍ ആന്‍ഡ് ക്വാളിറ്റി മാനേജ്‌മെന്റ് പ്രോഗ്രാം
എസ്. ആര്‍. സി കമ്മ്യൂണിറ്റി കോളജ് ആരംഭിക്കുന്ന ഹോസ്പിറ്റല്‍ ഇന്‍ഫെക്ഷന്‍ കണ്‍ട്രോള്‍ സര്‍ട്ടിഫിക്കേഷന്‍ പ്രോഗ്രാമിനും ക്വാളിറ്റി മാനേജ്‌മെന്റ് ഡിപ്ലോമ പ്രോഗ്രാമിനും അപേക്ഷ ക്ഷണിച്ചു. മെഡിക്കല്‍, പാരാമെഡിക്കല്‍, അഡ്മിനിസ്‌ട്രേഷന്‍, അനുബന്ധമേഖലയില്‍ ഡിഗ്രി / ഡിപ്ലോമ ഉള്ളവര്‍ക്ക് അപേക്ഷിക്കാം . അവസാന തീയതി ജൂലൈ 31. ഫോണ്‍ : 9048110031, വെബ്സൈറ്റ് :wwws.rccc.in
—-
റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ചു
ജില്ലയില്‍ വിവിധ വകുപ്പുകളില്‍ ലാസ്റ്റ് ഗ്രേഡ് സെര്‍വന്റ്‌സ് (കാറ്റഗറി നമ്പര്‍ 535/2023) തസ്തികയുടെ റാങ്ക് പട്ടിക പ്രസിദ്ധീകരിച്ചതായി ജില്ലാ പി എസ് സി ഓഫീസര്‍ അറിയിച്ചു. ഫോണ്‍ : 0468 2222665.

ലേലം
കടമ്മനിട്ട സര്‍ക്കാര്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിന്റെ പഴയകെട്ടിട ലേലം ജൂലൈ 28 രാവിലെ 11 ന് സ്‌കൂള്‍ ഓഫീസില്‍ നടക്കും. ഫോണ്‍ : 0468 2217216. ഇ-മെയില്‍ : [email protected]

സ്‌പെഷ്യല്‍ ഡ്രൈവ്
ജില്ലാ വനിത ശിശുവികസന ഓഫീസിന്റെയും ഡിസ്ട്രിക്ട് സങ്കല്‍പ് ഹബ് ഫോര്‍ എംപവര്‍മെന്റ് ഓഫ് വിമണിന്റെയും ആഭിമുഖ്യത്തില്‍ ജില്ലയിലുടനീളം ജൂലൈ 31 വരെ പിഎംഎംവിവൈ സ്‌പെഷ്യല്‍ ഡ്രൈവ് സംഘടിപ്പിക്കുന്നു. ജൂലൈ 21, 22 പന്തളം, ജൂലൈ 23, 25 പറക്കോട്, ജൂലൈ 26 കോയിപ്രം, ജൂലൈ 28, 29 റാന്നി എന്നിവിടങ്ങളില്‍ സ്‌പെഷ്യല്‍ ഡ്രൈവ് നടക്കും. ഫോണ്‍ : 0468 2966649

ടെന്‍ഡര്‍
പറക്കോട് ശിശുവികസന പദ്ധതി ഓഫീസിലേക്ക് ഒരു വര്‍ഷ കാലയളവില്‍ കരാര്‍ അടിസ്ഥാനത്തില്‍ വാഹനം വാടകയ്ക്ക് നല്‍കുന്നതിന് ടാക്‌സി പെര്‍മിറ്റുളള ഉടമകളില്‍ നിന്ന് ടെന്‍ഡര്‍ ക്ഷണിച്ചു. അവസാന തീയതി ഓഗസ്റ്റ് നാല് ഉച്ചയ്ക്ക് രണ്ടുവരെ. ഫോണ്‍ : 04734 217010.
—-
ടെന്‍ഡര്‍
പറക്കോട് ഐ.സി.ഡി.എസ് പ്രോജക്ടിലെ ഏഴംകുളം, ഏനാദിമംഗലം, കലഞ്ഞൂര്‍, കൊടുമണ്‍ ഗ്രാമപഞ്ചായത്തുകളിലെ അങ്കണവാടി കുട്ടികള്‍ക്ക് പാല്‍, മുട്ട എത്തിച്ചു നല്‍കുന്നതിന് ടെന്‍ഡര്‍ ക്ഷണിച്ചു. ഓഗസ്റ്റ് ഒന്നിന് ഉച്ചയ്ക്ക് രണ്ടിന് മുമ്പ് പറക്കോട് ഐ.സി.ഡി.എസ് ഓഫീസില്‍ ടെന്‍ഡര്‍ ലഭിക്കണം. ഫോണ്‍ : 04734 217010

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സംസ്ഥാനത്തെ പ്രളയക്കെടുതി കൈകാര്യം ചെയ്യുന്നതിൽ യു.ഡി.എഫ് സർക്കാരിന് വൻ വീഴ്ച സംഭവിച്ചതായി കെ.എൻ. ബാലഗോപാൽ

0
തിരുവനന്തപുരം: സംസ്ഥാനത്തെ പ്രളയക്കെടുതി കൈകാര്യം ചെയ്യുന്നതിൽ യു.ഡി.എഫ് സർക്കാരിന് വൻ വീഴ്ച...

മഴക്കെടുതിയുമായി ബന്ധപ്പെട്ട ഏകോപനങ്ങളില്‍ സര്‍ക്കാരിന് വീഴ്ച ഉണ്ടായെന്ന് മുന്‍ മന്ത്രി പി രാജീവ്

0
തിരുവനന്തപുരം: മഴക്കെടുതിയുമായി ബന്ധപ്പെട്ട ഏകോപനങ്ങളില്‍ സര്‍ക്കാരിന് വീഴ്ച ഉണ്ടായെന്ന് മുന്‍ മന്ത്രി...

കള്ളാടിയിലുണ്ടായ മണ്ണിടിച്ചിൽ ദുരന്തത്തിൽ ഇരയായവർക്കായി സർക്കാർ പ്രഖ്യാപിച്ച ധനസഹായ തുക കൈമാറിയതായി റവന്യൂ വകുപ്പ്...

0
തിരുവനന്തപുരം: വയനാട് കള്ളാടിയിലുണ്ടായ മണ്ണിടിച്ചിൽ ദുരന്തത്തിൽ ഇരയായവർക്കായി സർക്കാർ പ്രഖ്യാപിച്ച ധനസഹായ...

കോട്ടയത്ത് ഒരാൾ ഒഴുക്കിൽപ്പെട്ട് മരിച്ചു

0
കോട്ടയം: ശക്തമായ മഴയിൽ കോട്ടയം അയർക്കുന്നം അറുമാനൂരിൽ ഒരാൾ ഒഴുക്കിൽപ്പെട്ട് മരിച്ചു....