ഹെപ്പറ്റൈറ്റിസ് പ്രോഗ്രാം ജില്ലാതല ഉദ്ഘാടനം ജൂലൈ 28ന്
ദേശീയ ഹെപ്പറ്റൈറ്റിസ് പ്രോഗ്രാം ജില്ലാതല ഉദ്ഘാടനം അടൂര്‍ ജനറല്‍ ആശുപത്രിയില്‍ ജൂലൈ 28 രാവിലെ 10 ന് സി വി ശാന്തകുമാര്‍ എംഎല്‍എ നിര്‍വഹിക്കും.
—
കണ്ടിജന്റ് ജീവനക്കാരെ നിയമിക്കുന്നു
ജില്ലയിലെ നഗരപ്രദേശങ്ങളില്‍ പ്രാണിജന്യ രോഗനിയന്ത്രണ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതിന് കണ്ടിജന്റ് ജീവനക്കാരെ (28 ഒഴിവ്) ദിവസ വേതനാടിസ്ഥാനത്തില്‍ പരമാവധി 90 ദിവസം വരെ നിയമിക്കുന്നു. പ്രായപരിധി 18-45. എട്ടാം ക്ലാസ് ആണ് യോഗ്യത. ആരോഗ്യമേഖലയില്‍ ഫീല്‍ഡ് പ്രവര്‍ത്തനം നടത്തിയവര്‍ക്ക് മുന്‍ഗണന, പ്രസ്തുത തൊഴില്‍ ചെയ്യുന്നതിനുള്ള കായികക്ഷമത വേണം. നിശ്ചിത മാതൃകയിലുള്ള അപേക്ഷ, യോഗ്യത, വയസ്സ് എന്നിവ തെളിയിക്കുന്നതിനുളള അസല്‍ സര്‍ട്ടിഫിക്കറ്റുകളും സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകളും സഹിതം അഭിമുഖത്തിന് ഹാജരാകണം. പത്തനംതിട്ട സിവില്‍ സ്റ്റേഷനില്‍ പ്രവര്‍ത്തിക്കുന്ന ജില്ല മെഡിക്കല്‍ ഓഫീസില്‍ (ആരോഗ്യം) ഓഗസ്റ്റ് 10 രാവിലെ 10 മുതല്‍ 11 വരെ രജിസ്‌ട്രേഷന്‍. തുടര്‍ന്ന് അഭിമുഖം. ഫോണ്‍ 0468 2222642.
പട്ടികവര്‍ഗ വിദ്യാര്‍ഥികള്‍ക്ക് പ്രവേശന പരീക്ഷ പരിശീലനം
പ്ലസ് ടുവിന് ലഭിച്ച മാര്‍ക്കിന്റെ അടിസ്ഥാനത്തില്‍ പട്ടികവര്‍ഗ വിദ്യാര്‍ഥികള്‍ക്ക് 2027 നീറ്റ് /ജെ ഇ ഇ പ്രവേശന പരീക്ഷ പരിശീലനം നല്‍കുന്നതിന് പട്ടികവര്‍ഗ വികസന വകുപ്പ് അപേക്ഷ ക്ഷണിച്ചു. പേര്, മേല്‍വിലാസം, ഫോണ്‍ നമ്പര്‍, പരിശീലന സ്ഥലത്ത് താമസിച്ച് പരിപാടിയില്‍ പങ്കെടുക്കുന്നതിനുള്ള സമ്മതപത്രം ഇവ വെള്ളക്കടലാസില്‍ രേഖപ്പെടുത്തി രക്ഷിതാവിന്റെ സമ്മതപത്രം, പ്ലസ് ടു സര്‍ട്ടിഫിക്കറ്റ്, ജാതി, വരുമാന സര്‍ട്ടിഫിക്കറ്റ് എന്നിവയുടെ പകര്‍പ്പ് സഹിതം അപേക്ഷിക്കണം. നീറ്റ് പരിശീലനത്തില്‍ പങ്കെടുക്കാന്‍ ഫിസിക്‌സ്, കെമിസ്ട്രി, ബയോളജി വിഷയങ്ങള്‍ക്ക് കുറഞ്ഞത് 70 ശതമാനം മാര്‍ക്ക് ഉണ്ടായിരിക്കണം. വിലാസം – റാന്നി ട്രൈബല്‍ ഡെവലപ്‌മെന്റ് ഓഫീസ്, മിനി സിവില്‍ സ്റ്റേഷന്‍ – മൂന്നാം നില, റാന്നി പി ഒ. അവസാന തീയതി ഓഗസ്റ്റ് എഴ് വൈകിട്ട് അഞ്ച്. ഫോണ്‍ 04735 227703.
സൈനിക് ബോര്‍ഡ് പുന:സംഘടന: വിമുക്തഭടന്‍മാര്‍ക്ക് അപേക്ഷിക്കാം
രാജ്യ സൈനിക ബോര്‍ഡ് പുന:സംഘടിപ്പിക്കുന്നതിന് പുതിയ നോണ്‍-ഒഫീഷ്യല്‍ അംഗങ്ങളുടെ പാനല്‍ തയ്യാറാക്കുന്നതിന് കര, നാവിക, വായു സേനകളില്‍ നിന്ന് വിരമിച്ച ഓഫീസര്‍, ജൂനിയര്‍ കമ്മീഷന്‍ഡ് ഓഫീസര്‍, നോണ്‍ കമ്മീഷന്‍ഡ് ഓഫീസര്‍ (മൂന്നു വീതം) എന്നിവരില്‍ നിന്ന് അപേക്ഷ ക്ഷണിച്ചു. വിമുക്തഭടന്‍മാര്‍ ബയോഡേറ്റ സഹിതം ഓഗസ്റ്റ് മൂന്നിന് മുമ്പ് ജില്ല സൈനികക്ഷേമ കാര്യാലയവുമായി ബന്ധപ്പെടണം. ഫോണ്‍ 0468 2961104.
—
കെല്‍ട്രോണ്‍ പ്രവേശനം
കോട്ടയം നാഗമ്പടത്തുള്ള കെല്‍ട്രോണ്‍ നോളജ് സെന്ററില്‍ എസ്.എസ്.എല്‍.സി / പ്ലസ് ടു യോഗ്യതയുള്ള വിദ്യാര്‍ഥികള്‍ക്ക് ആറ് മാസം മുതല്‍ ഒരു വര്‍ഷം വരെ ദൈര്‍ഘ്യമുള്ള വിവിധ ഡിപ്ലോമ/സര്‍ട്ടിഫിക്കറ്റ് കോഴ്‌സുകളില്‍ പ്രവേശനം ആരംഭിച്ചു. സൈബര്‍ സെക്യൂരിറ്റി, ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ആന്റ് മെഷീന്‍ ലേണിംഗ്, ആനിമേഷന്‍ ആന്റ് ഡിജിറ്റല്‍ ഫിലിം മേക്കിംഗ്, കമ്പ്യൂട്ടര്‍ ഹാര്‍ഡ്വെയര്‍ ആന്റ് നെറ്റ്വര്‍ക്കിംഗ്, ഇന്ത്യന്‍ ആന്റ് ഫോറിന്‍ അക്കൗണ്ടിംഗ്, ഹോസ്പിറ്റല്‍ അഡ്മിനിസ്‌ട്രേഷന്‍, ലോജിസ്റ്റിക്‌സ് ആന്റ് സപ്ലൈ ചെയിന്‍ മാനേജ്‌മെന്റ്, ഫയര്‍ ആന്റ് സേഫ്റ്റി തുടങ്ങിയവയാണ് കോഴ്‌സുകള്‍. ഫോണ്‍ 9567788890, 0481 2304031.
ഐ.ടി.ഐ പ്രവേശനം
പന്തളം സര്‍ക്കാര്‍ ഐ.ടി.ഐയില്‍ ഇലക്ട്രീഷ്യന്‍, പ്ലംബര്‍ ട്രേഡുകളില്‍ പട്ടികജാതി/പട്ടികവര്‍ഗം, ജനറല്‍ വിഭാഗത്തില്‍ സീറ്റുകള്‍ ഒഴിവുണ്ട്. പ്രവേശനത്തിന് എസ്.എസ്.എല്‍.സി സര്‍ട്ടിഫിക്കറ്റ്, ടി സി, ജാതി സര്‍ട്ടിഫിക്കറ്റ്, മറ്റ് അനുബന്ധ രേഖകള്‍ സഹിതം നേരിട്ട് ഹാജരാകണം. ഫോണ്‍ 04734 292829, 9446444042.
—
മസ്റ്ററിങ്
തോട്ടപ്പുഴശ്ശേരി ഗ്രാമപഞ്ചായത്തില്‍ നിന്നും സാമൂഹ്യസുരക്ഷ പെന്‍ഷന്‍ കൈപ്പറ്റുന്ന എല്ലാ ഗുണഭോക്താക്കളും സെപ്റ്റംബര്‍ 30 നുള്ളില്‍ അക്ഷയ കേന്ദ്രങ്ങള്‍ വഴി മസ്റ്ററിങ് പൂര്‍ത്തിയാക്കണമെന്ന് സെക്രട്ടറി അറിയിച്ചു. ഫോണ്‍ 0468 2214387.
മാധ്യമപ്രവര്‍ത്തകര്‍ക്കായി ജൈവവൈവിധ്യ, കാലാവസ്ഥാ വിഷയങ്ങളില്‍ ശില്‍പശാല
സംസ്ഥാന ജൈവവൈവിധ്യ ബോര്‍ഡ്, നാഷണല്‍ ബയോഡൈവേഴ്‌സിറ്റി അതോറിറ്റിയുടെ സാമ്പത്തിക സഹായത്തോടെ വിവിധ ജൈവവൈവിധ്യ പരിപാലന സമിതികളുമായി സഹകരിച്ച് മാധ്യമ ശില്‍പശാല സംഘടിപ്പിക്കുന്നു. സെപ്റ്റംബര്‍ 17 മുതല്‍ 19 വരെ തിരുവനന്തപുരം സ്റ്റേറ്റ് അഗ്രികള്‍ച്ചര്‍ മാനേജ്‌മെന്റ് ആന്റ് എക്സ്റ്റന്‍ഷന്‍ ട്രെയിനിംഗ് ഇന്‍സ്റ്റിറ്റ്യൂട്ടിലാണ് ശില്‍പശാല. പരിസ്ഥിതി, കാലാവസ്ഥാവ്യതിയാനം, ജൈവവൈവിധ്യ സംരക്ഷണ മേഖലകളിലെ റിപ്പോര്‍ട്ടിങ്ങില്‍ മാധ്യമപ്രവര്‍ത്തകരെ ശാക്തീകരിക്കുകയാണ് ലക്ഷ്യം. പരിസ്ഥിതി / ജൈവവൈവിധ്യ / കാലാവസ്ഥാവ്യതിയാന സംബന്ധിയായ പംക്തികള്‍ കൈകാര്യം ചെയ്യുന്നവര്‍ സംസ്ഥാന ജൈവവൈവിധ്യ ബോര്‍ഡിന്റെ വെബ്‌സൈറ്റിലെ ഗൂഗിള്‍ ഷീറ്റ് ലിങ്ക് വഴി രജിസ്റ്റര്‍ ചെയ്യണം. വെബ്‌സൈറ്റ്: wwww.keralabiodiverstiy.org . ഫോണ്‍: 0471 2724740.
വര്‍ക്കിംഗ് ഗ്രൂപ്പ്
കോഴഞ്ചേരി ഗ്രാമപഞ്ചായത്തിലെ 2026-27 വാര്‍ഷികപദ്ധതി ഗുണഭോക്തൃ പട്ടിക ക്രോഡീകരണവുമായി ബന്ധപ്പെട്ട വര്‍ക്കിംഗ് ഗ്രൂപ്പ് യോഗം ജൂലൈ 28 രാവിലെ 10.30 ന് ഗ്രാമപഞ്ചായത്ത് മിനി കോണ്‍ഫറന്‍സ് ഹാളില്‍ ചേരും. ഫോണ്‍ 0468 2212052.
—
സ്‌കോളര്‍ഷിപ്പിന് അപേക്ഷ ക്ഷണിച്ചു
കേരള ഷോപ്‌സ് ആന്റ് കമേഴ്‌സ്യല്‍ എസ്റ്റാബ്ലിഷ്‌മെന്റ് തൊഴിലാളി ക്ഷേമനിധി പദ്ധതിയിലെ അംഗങ്ങളുടെ മക്കള്‍ക്ക് സ്‌കോളര്‍ഷിപ്പിന് അപേക്ഷ ക്ഷണിച്ചു. 2025-26 അധ്യയന വര്‍ഷത്തില്‍ പ്ലസ് വണ്‍ മുതല്‍ പോസ്റ്റ് ഗ്രാജുവേറ്റ് കോഴ്‌സുകളിലും വിവിധ പ്രൊഫഷണല്‍ കോഴ്‌സുകളിലും പഠിക്കുന്ന വിദ്യാര്‍ഥികള്‍ക്ക് അപേക്ഷിക്കാം. മാര്‍ക്ക് പട്ടികകളുടെയും സര്‍ട്ടിഫിക്കറ്റുകളുടേയും സാക്ഷ്യപ്പെടുത്തിയ പകര്‍പ്പ്, സ്ഥാപന മേധാവിയുടെ സാക്ഷ്യപത്രം, ക്ഷേമനിധി അംഗത്വ കാര്‍ഡ്, ആധാര്‍ കാര്‍ഡ്, ബാങ്ക് പാസ്സ് ബുക്ക് സഹിതം ഒക്ടോബര്‍ 30 നകം www.peedika.kerala.gov.in ലോ അക്ഷയ സെന്റര്‍ വഴിയോ അപേക്ഷ സമര്‍പിക്കണമെന്ന് ജില്ല എക്‌സിക്യൂട്ടീവ് ഓഫീസര്‍ അറിയിച്ചു. ഫോണ്‍ 0468 2223169.
വിദ്യാര്‍ഥികള്‍ക്ക് ക്യാഷ് അവാര്‍ഡ്
കേരള ഷോപ്‌സ് ആന്റ് കൊമേഴ്‌സ്യല്‍ എസ്റ്റാബ്ലിഷ്‌മെന്റ് തൊഴിലാളി ക്ഷേമനിധി ബോര്‍ഡ് അംഗങ്ങളുടെ ഉന്നത വിജയം നേടിയ കുട്ടികളെ ആദരിക്കുന്നു. 2025-26 അധ്യയനവര്‍ഷം എസ്.എസ്.എല്‍.സി, പ്ലസ് ടു സ്റ്റേറ്റ് സിലബസില്‍ എല്ലാ വിഷയങ്ങള്‍ക്കും എ പ്ലസും സി.ബി.എസ്.ഇയില്‍ എല്ലാ വിഷയങ്ങള്‍ക്കും എ വണ്ണും ഐ.സി.എസ്.ഇയില്‍ എല്ലാ വിഷയങ്ങള്‍ക്കും 90 ശതമാനത്തില്‍ കൂടുതല്‍ മാര്‍ക്ക് നേടിയവര്‍ക്കും ബിരുദ/ബിരുദാനന്തര പ്രെഫഷണല്‍ കോഴ്‌സുകള്‍ളില്‍ 60 ശതമാനത്തില്‍ കൂടുതല്‍ മാര്‍ക്ക് നേടിയവര്‍ക്കും അപേക്ഷിക്കാം. കലാകായിക സാംസ്‌കാരികരംഗങ്ങളില്‍ പ്രാഗല്‍ഭ്യം തെളിയിച്ചവര്‍ക്കും പ്രത്യേക ക്യാഷ് അവാര്‍ഡുണ്ട്. മാര്‍ക്ക് പട്ടികകളുടെയും സര്‍ട്ടിഫിക്കറ്റുകളുടേയും സാക്ഷ്യപ്പെടുത്തിയ പകര്‍പ്പ്, ക്ഷേമനിധി അംഗത്വ കാര്‍ഡ്, ആധാര്‍ കാര്‍ഡ്, ബാങ്ക് പാസ്സ് ബുക്ക്, വിദ്യാര്‍ഥിയുടെ കളര്‍ ഫോട്ടോ സഹിതം ഒക്ടോബര്‍ 30 നകം www.peedika.kerala.gov.in ലോ അക്ഷയ കേന്ദ്രങ്ങള്‍ വഴിയോ അപേക്ഷ സമര്‍പിക്കണം. ഫോണ്‍ 0468 2223169.

































