പരുമല പെരുന്നാള്‍ : അവലോകനയോഗം ഒക്ടോബര്‍ 10 ന്
ഈ വര്‍ഷത്തെ പരുമല പള്ളി പെരുന്നാളിന്റെ സുഗമമായ നടത്തിപ്പ് സംബന്ധിച്ച വിഷയങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിനായി ടൂറിസം – സാംസ്‌കാരിക വകുപ്പ് മന്ത്രി പി.സി.വിഷ്ണുനാഥിന്റെ അധ്യക്ഷതയില്‍ ഒക്ടോബര്‍ 10 ന് വൈകിട്ട് മൂന്നിന് പരുമല പള്ളി സെമിനാരി ഹാളില്‍ യോഗം ചേരും.
—
ആയുഷ് മിഷനില്‍ നിയമനം
നാഷണല്‍ ആയുഷ് മിഷന്‍ പത്തനംതിട്ട ജില്ലയില്‍ കരാര്‍ അടിസ്ഥാനത്തില്‍ വിവിധ തസ്തികകളില്‍ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. പ്രായപരിധി 2026 ഒക്ടോബര്‍ ഒന്നിന് 40 വയസ് തികയാന്‍ പാടില്ല. അപേക്ഷ ജില്ല പ്രോഗ്രാം മാനേജരുടെ കാര്യാലയത്തില്‍ നേരിട്ടോ തപാല്‍ മുഖേനയോ ഒക്ടോബര്‍ 13 ന് വൈകിട്ട് അഞ്ചിനകം സമര്‍പ്പിക്കണം. ഫോണ്‍ 0468 2995008. പുരുഷ ആയുര്‍വേദ തെറാപിസ്റ്റ് – കേരള സര്‍ക്കാര്‍ ആയുര്‍വേദ തെറാപ്പിസ്റ്റ് കോഴ്‌സ്/ഡി.എ.എം.ഇ. /സി.സി.ആര്‍.എ.എസ്. ചെറുതുരുത്തിയില്‍ നടത്തുന്ന ഒരു വര്‍ഷത്തെ ആയുര്‍വേദ പഞ്ചകര്‍മ്മ ടെക്നീഷ്യന്‍ കോഴ്‌സ്. അഭിമുഖം ഒക്ടോബര്‍ 15 രാവിലെ 10.30 ന്. ശമ്പളം 14,700 രൂപ. ജി.എന്‍.എം. നഴ്‌സ് – അംഗീകൃത സര്‍വകലാശാലയില്‍ നിന്നുള്ള ബി.എസ്.സി. നഴ്സിംഗ്/അംഗീകൃത നഴ്സിംഗ് സ്‌കൂളില്‍ നിന്നുള്ള ജി.എന്‍.എം. നഴ്‌സിംഗ്, കേരള നഴ്സിംഗ് ആന്റ് മിഡ്വൈഫ് കൗണ്‍സില്‍ രജിസ്‌ട്രേഷന്‍. അഭിമുഖം ഒക്ടോബര്‍ 16 രാവിലെ 10.30 ന്. ശമ്പളം 17,850 രൂപ. എം.പി.ഡബ്ല്യു. (ജനനി പ്രൊജക്ട്) – ഹയര്‍ സെക്കന്‍ഡറി, കമ്പ്യൂട്ടര്‍ പരിജ്ഞാനം, എം.എസ് ഓഫീസ്. എഴുത്തുപരീക്ഷ ഒക്ടോബര്‍ 17 രാവിലെ 10.30 ന്. ശമ്പളം 13,500 രൂപ. ഉദ്യോഗാര്‍ഥികള്‍ വിദ്യാഭ്യാസ യോഗ്യത, പ്രായം എന്നിവ തെളിയിക്കുന്ന അസല്‍ സര്‍ട്ടിഫിക്കറ്റ് സഹിതം ജില്ല പ്രോഗ്രാം മാനേജരുടെ കാര്യാലയം, നാഷണല്‍ ആയുഷ് മിഷന്‍, രണ്ടാം നില, ഒരികൊമ്പില്‍ ബില്‍ഡിംഗ്, മേലെവെട്ടിപ്പുറം, പത്തനംതിട്ട എന്ന വിലാസത്തില്‍ അഭിമുഖം/പരീക്ഷയ്ക്ക് ഹാജരാകണം.
സൗജന്യ ഫിനാന്‍സ് ഡേറ്റ അനാലിസിസ് കോഴ്‌സ്
കുന്നന്താനം അസാപ് കേരള കമ്മ്യൂണിറ്റി സ്‌കില്‍ പാര്‍ക്കില്‍ ഫിനാന്‍സ് ഡേറ്റ അനാലിസിസ് കോഴ്‌സ് ആരംഭിക്കുന്നു. ആറ് മാസമാണ് പരിശീലനം. പ്ലസ് ടു യോഗ്യതയുള്ളവര്‍ക്ക് അപേക്ഷിക്കാം. രജിസ്‌ട്രേഷന്‍ : https://forms.gle/7bRcy5UseZPYAjf17 ഫോണ്‍ 9495999688, 7592967323.
–
സെക്യൂരിറ്റി ജിവനക്കാരെ നിയമിക്കുന്നു
പത്തനംതിട്ട ജനറല്‍ ആശുപത്രിയിലേക്ക് ദിവസവേതന അടിസ്ഥാനത്തില്‍ സെക്യൂരിറ്റി ജിവനക്കാരെ നിയമിക്കുന്നതിന് അഭിമുഖം നടത്തുന്നു. സ്ത്രീകള്‍ക്കും പുരുഷന്‍മാര്‍ക്കും പങ്കെടുക്കാം. യോഗ്യത കെക്‌സ്‌കോണ്‍, എക്‌സ് സര്‍വീസ്‌മെന്‍ സൊസൈറ്റി/ ഓര്‍ഗനൈസേഷന്‍ എന്നിവയില്‍ ഏതിലെങ്കിലും അംഗത്വം തെളിയിക്കുന്ന രേഖ. പ്രായപരിധി 50. അഭിമുഖം ഒക്ടോബര്‍ 15 രാവിലെ 11 ന് സൂപ്രണ്ടിന്റെ ചേംബറില്‍ നടത്തും. ഫോണ്‍ 0468 2222364.
എയര്‍ കണ്ടീഷന്‍ മെക്കാനിക്ക് നിയമനം
പത്തനംതിട്ട ജനറല്‍ ആശുപത്രിയില്‍ താത്കാലികമായി എയര്‍ കണ്ടീഷണര്‍ മെക്കാനിക്കിനെ നിയമിക്കുന്നു. യോഗ്യത എന്‍.സി.വി.ടി./ഐ.ടി.ഐ./ഐ.ടി.സി./ബന്ധപ്പെട്ട വിഷയത്തില്‍ കെ.ജി.സി.ഇ. ട്രേഡ് സര്‍ട്ടിഫിക്കറ്റ്, പ്രവൃത്തി പരിചയം അഭികാമ്യം. പ്രായപരിധി 40 വയസ്. യോഗ്യത തെളിയിക്കുന്ന രേഖകള്‍, ബയോഡേറ്റ സഹിതം ഒക്ടോബര്‍ 15 രാവിലെ 10.30 ന് സൂപ്രണ്ടിന്റെ ചേംബറില്‍ അഭിമുഖത്തിന് ഹാജരാകണം. ഫോണ്‍ 0468 2222364.
–
റാങ്ക് പട്ടിക റദ്ദായി
ജില്ലയില്‍ വിവിധ വകുപ്പുകളിലെ ഡ്രൈവര്‍ ഗ്രേഡ് രണ്ട് (എച്ച്.ഡി.വി.)/ഡ്രൈവര്‍ കം ഓഫീസ് അറ്റന്‍ഡന്റ് (എച്ച്.ഡി.വി.) (കാറ്റഗറി നമ്പര്‍ 017/2021 ) തസ്തികയിലേക്ക് 2023 ജൂലൈ 21 ന് നിലവില്‍ വന്ന മുഖ്യ പട്ടികയില്‍ ഉള്‍പ്പെട്ട എല്ലാ ഉദ്യോഗാര്‍ഥികളെയും നിയമന ശുപാര്‍ശ ചെയ്തതിനാല്‍ റാങ്ക് പട്ടിക റദ്ദായതായി പി.എസ്.സി. ജില്ല ഓഫീസര്‍ അറിയിച്ചു. ഫോണ്‍ 0468 2222665.
–
ലേലം
പത്തനംതിട്ട അയിരൂര്‍ ജില്ല ആയുര്‍വേദാശുപത്രി വളപ്പില്‍ അപകടാവസ്ഥയില്‍ നില്‍ക്കുന്ന തേക്ക് മരം (250 സെ.മീ. വണ്ണം) ഒക്ടോബര്‍ 19 രാവിലെ 11 ന് ലേലം ചെയ്യുന്നു. ഫോണ്‍ 04735 231900.





























