സര്‍ക്കാര്‍ സ്‌കൂളുകള്‍ മാതൃകകള്‍ : ഡെപ്യൂട്ടി സ്പീക്കര്‍

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട :  സര്‍ക്കാര്‍ സ്‌കൂളുകള്‍ മാതൃകകള്‍ ആണെന്ന് ഡെപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാര്‍ പറഞ്ഞു. കരുവാറ്റ ഗവണ്‍മെന്റ് മോഡല്‍ എല്‍പി സ്‌കൂളിന്റെ പ്ലാറ്റിനം ജൂബിലി ആഘോഷം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. പാഠ്യ -പാഠ്യേതര രംഗത്ത് മികവിന്റെ മാതൃകകള്‍ തീര്‍ക്കുകയാണ് ഗവണ്‍മെന്റ് സ്‌കൂളുകള്‍. രാജ്യത്തെ തന്നെ മികച്ച സ്‌കൂളുകളുടെ കൂട്ടത്തില്‍ നമ്മുടെ സംസ്ഥാനത്തെ സ്‌കൂളുകളും ഉള്‍പ്പെടുന്നു എന്നത് അഭിമാനകരമായ കാര്യമാണ്. രജതജൂബിലിയുടെ ഭാഗമായി സ്‌കൂളിന്റെ അടിസ്ഥാനസൗകര്യ വികസനത്തിനായി പുതിയ കെട്ടിടം നിര്‍മിക്കുമെന്നും ഡെപ്യൂട്ടി സ്പീക്കര്‍ പറഞ്ഞു. വാര്‍ഡ് കൗണ്‍സിലര്‍ ഗോപു കരുവാറ്റ അധ്യക്ഷനായിരുന്നു.

സ്‌കൂളിന്റെ ഷോര്‍ട്ട് ഫിലിം ആട്ടപ്പെരുമയുടെ റിലീസിംഗ് ആന്റോ ആന്റണി എംപി നിര്‍വഹിച്ചു. ചടങ്ങില്‍ കഥകളി കലാകാരന്മാരായ കലാമണ്ഡലം കൃഷ്ണപ്രസാദ്, ചന്ദ്രമന നാരായണന്‍ നമ്പൂതിരി, ചെണ്ട കലാകാരന്‍ കണ്ടല്ലൂര്‍ ഉണ്ണികൃഷ്ണന്‍, സ്നേഹാദാസ് ഇടത്തറ, അഞ്ജലി കൃഷ്ണ തുടങ്ങിയവരെ ആദരിച്ചു. അടൂര്‍ എഇഒ സീമദാസ്, ബിപിസി സൗദാമിനി, ഹെഡ്മിസ്ട്രസ് എം.ആര്‍. ശ്രീജ, സ്റ്റാഫ് സെക്രട്ടറി ശാന്തി ആര്‍ നായര്‍, എസ്എംസി ചെയര്‍മാന്‍ ക്രിസ്റ്റി ജോണ്‍, ജോബി, ജെ. ഷീബ തുടങ്ങിയവര്‍ സംസാരിച്ചു. തുടര്‍ന്ന് സംഗീതവിരുന്നും കുട്ടികളുടെ കലാപരിപാടികളും അരങ്ങേറി.

പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം  എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍   702555 3033/ 0468  295 3033 / mail – [email protected]
———————-
ചീഫ് എഡിറ്റര്‍  – 94473 66263, 85471 98263, 0468 2333033

—————————————————————————————————

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പ്രതിപക്ഷ ഉപനേതാവ് പദവി സിപിഐക്ക് അർഹതപ്പെട്ടതെന്ന് സിപിഐ സെക്രട്ടറിയേറ്റ് അംഗം പി പ്രസാദ്‌

0
തിരുവനന്തപുരം: പ്രതിപക്ഷ ഉപനേതാവ് പദവി സിപിഐക്ക് അർഹതപ്പെട്ടതെന്ന് സിപിഐ സെക്രട്ടറിയേറ്റ് അംഗം...

കതിർ ആപ്പിലൂടെ പണം ലഭിച്ചില്ലെന്ന കർഷകരുടെ പരാതിയിൽ പ്രതികരണവുമായി കൃഷിമന്ത്രി ടി സിദ്ദിഖ്

0
തിരുവനന്തപുരം: കതിർ ആപ്പിലൂടെ പണം ലഭിച്ചില്ലെന്ന കർഷകരുടെ പരാതിയിൽ പ്രതികരണവുമായി കൃഷിമന്ത്രി...

വൈദ്യുതിനിരക്ക് പരിഷ്കരണം : നിയന്ത്രണച്ചട്ടത്തിന്റെ കരട് വൈദ്യുതി റഗുലേറ്ററി കമ്മിഷൻ പ്രസിദ്ധീകരിച്ചു

0
തിരുവനന്തപുരം : അടുത്ത 5 വർഷത്തേക്കുള്ള വൈദ്യുതിനിരക്കു പരിഷ്കരണം സംബന്ധിച്ച മാർഗനിർദേശങ്ങളടങ്ങിയ...

ലോകമെമ്പാടുമുള്ള മലയാളികൾക്ക് ഓണാശംസകൾ നേർന്ന് മുഖ്യമന്ത്രി വി ഡി സതീശൻ

0
തിരുവനന്തപുരം: ലോകമെമ്പാടുമുള്ള മലയാളികൾക്ക് ഓണാശംസകൾ നേർന്ന് മുഖ്യമന്ത്രി വി ഡി സതീശൻ....