സ്വദേശിവത്കരണം ; അഞ്ച് മാസത്തിനിടെ സര്‍ക്കാര്‍ മേഖലയില്‍ നിന്ന് ഒഴിവാക്കിയത് 2089 പ്രവാസികളെ

For full experience, Download our mobile application:
Get it on Google Play

കുവൈത്ത് സിറ്റി : കുവൈത്തിലെ സര്‍ക്കാര്‍ മേഖലയില്‍ നിന്ന് 2089 പ്രവാസികളെക്കൂടി ഒഴിവാക്കി. സിവില്‍ സര്‍വീസ് കമ്മീഷന്‍ പുറത്തുവിട്ട ഈ വര്‍ഷം മാര്‍ച്ച് മുതല്‍ ഓഗസ്റ്റ് വരെയുള്ള കണക്കുകളിലാണ് ഈ വിവരമുള്ളത്. ഇതേ കാലയലളവില്‍ 10,780 സ്വദേശികളെ സര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ നിയമിച്ചതായും കണക്കുകള്‍ വ്യക്തമാക്കുന്നു.

ജനസംഖ്യ അനുസരിച്ചുള്ള സ്വദേശി – വിദേശി അനുപാതം ക്രമീകരിക്കുന്നതിനായി പ്രഖ്യാപിച്ച സ്വദേശിവത്കരണ നടപടികള്‍ കുവൈത്തില്‍ പുരോഗമിക്കുകയാണ്. വിവിധ മന്ത്രാലയങ്ങളിലും വകുപ്പുകളിലും സര്‍ക്കാര്‍ ഏജന്‍സികളിലും ഈ വര്‍ഷം മാര്‍ച്ച് 24 ന് 71,600 പ്രവാസികളാണുണ്ടായിരുന്നത്. ഓഗസ്റ്റ് 17ലെ കണക്കുകള്‍ പ്രകാരം ഇത് 69,511 ആയി കുറഞ്ഞു.

അതേസമയം സ്വദേശി ജീവനക്കാരുടെ എണ്ണം 3,08,409 ല്‍ നിന്ന് 3,19,189 ആയി ഉയരുകയും ചെയ്‍തു. ആരോഗ്യ രംഗത്തെ പ്രവാസികളുടെ എണ്ണത്തില്‍ ഇക്കാലയളവില്‍ 602 പേരുടെയും അധ്യാപക ജോലികളില്‍ 698 പേരുടെയും കുറവുണ്ടായി. അതേസമയം നിയമം, ഇസ്ലാമികകാര്യം തുടങ്ങിയ വിഭാഗങ്ങളില്‍ പ്രവാസികളുടെ എണ്ണം വര്‍ദ്ധിച്ചുവെന്നും കണക്കുകള്‍ വ്യക്തമാക്കുന്നു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

അധിക വൈദ്യുതി ഉറപ്പാക്കാൻ ഉത്തരേന്ത്യൻ സംസ്ഥാനങ്ങളുടെ സഹായം തേടി കെഎസ്ഇബി

0
തിരുവനന്തപുരം: സംസ്ഥാനത്ത് വൈദ്യുതി പ്രതിസന്ധി രൂക്ഷമായതോടെ അധിക വൈദ്യുതി ഉറപ്പാക്കാൻ ഉത്തരേന്ത്യൻ...

അന്തരിച്ച മാധ്യമ പ്രവർത്തകൻ ജിജോ ജോണിനെതിരായ സൈബർ ആക്രമണത്തിൽ വിമർശനം ഉയർത്തി ഡിവൈഎഫ്ഐ സംസ്ഥാന...

0
പാലക്കാട്: അന്തരിച്ച മാധ്യമ പ്രവർത്തകൻ ജിജോ ജോണിനെതിരായ സൈബർ ആക്രമണത്തിൽ വിമർശനം...

കോൾ സെന്റർ മാതൃകയിൽ സമൂഹ മാധ്യമങ്ങളിലൂടെ അനധികൃത ലോട്ടറി വിൽപ്പന ; ഇരുപതോളം വനിതകൾക്കെതിരെ...

0
പാലക്കാട്: കോൾ സെന്റർ മാതൃകയിൽ സമൂഹ മാധ്യമങ്ങളിലൂടെ അനധികൃത ലോട്ടറി വിൽപ്പന...

സംസ്ഥാനത്തെ ബോര്‍ഡ്, കോര്‍പ്പറേഷന്‍ പദവികളിലേക്കുള്ള നിയമനത്തില്‍ യുഡിഎഫ് ഘടകകക്ഷി നേതാക്കളുമായുള്ള ഉഭയകക്ഷി ചര്‍ച്ച ഉടന്‍...

0
തിരുവനന്തപുരം: സംസ്ഥാനത്തെ ബോര്‍ഡ്, കോര്‍പ്പറേഷന്‍ പദവികളിലേക്കുള്ള നിയമനത്തില്‍ യുഡിഎഫ് ഘടകകക്ഷി നേതാക്കളുമായുള്ള...