സഹകരണ ജീവനക്കാരോട് സർക്കാരിന് ചിറ്റമ്മനയം ; പ്രൊഫ. സതീഷ് കൊച്ചുപറമ്പിൽ

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : കേരളത്തിലെ സഹകരണ ജീവനക്കാരോട് കേരള സർക്കാർ തൊഴിലാളിവിരുദ്ധ നിലപാടും ചിറ്റമ്മ നയവും സ്വീകരിക്കുന്നതായി ഡി. സി. സി പ്രസിഡൻ്റ് പ്രൊഫ. സതിഷ് കൊച്ചുപറമ്പിൽ പ്രസ്താവിച്ചു. പ്രാഥമിക സഹകരണ സംഘങ്ങളിലെയും ക്ഷീര, ഹൗസിങ് മേഖലയിലെ ജീവനക്കാർ അവഗണന നേരിടുന്നതായി അദ്ദേഹം ആരോപിച്ചു. ശമ്പളപരിഷ്ക്കരണ കാലാവധി കഴിഞ്ഞിട്ടും അത് നടപ്പിലാകാൻ സർക്കാരിനു കഴിഞ്ഞിട്ടില്ല. ഡി എ കുടിശ്ശിക അനന്തമായി നീണ്ടുപോകുന്നു. പത്ത് വർഷം ആയി ബോണസ് തുക വർദ്ധിപ്പിക്കാത്ത മനുഷ്യത്വ രഹിതമായ നിലപാടാണ് സർക്കാരും സഹകരണവകുപ്പും തുടരുന്നത്.

കേരള കോ – ഓപ്പറേറ്റിവ് എംപ്ലായിസ് ഫ്രണ്ട് അസിസ്റ്റൻ്റ് രജിട്രാർ ഓഫിസിൻ്റെ മുന്നിൽ നടത്തിയ ധർണ്ണാ സമരം ഉത്ഘാടനം ചെയ്യുകയായിരുനു അദ്ദേഹം. ജില്ലാ പ്രസിഡൻ്റ് ബിജു തുമ്പമൺ അദ്ധ്യക്ഷത വഹിച്ചു. കെ പി സി സി ജനറൽ സെക്രട്ടറി അനിഷ് വരിക്കണ്ണാമല മുഖ്യ പ്രഭാക്ഷണം നടത്തി. ഡി സി സി ജനറൽ സെക്രട്ടറിമാരായ സമുവേൽ കിഴക്കുപ്പുറം, ജി രഘുനാഥ്, കെ സി ഇ എഫ് സംസാന ജനറൽ സെക്രട്ടറി ആക്കിനാട് രാജിവ്, അനിൽ തോമസ്, റജി പി സാം, അഖിൽ ഓമനകുട്ടൻ, എം.പി രാജു, മനോജ് ചെറിയാൻ, പ്രമോദ് ജി, സിജു ജോസഫ് എന്നിവർ പ്രസംഗിച്ചു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

രോഗിയോട് മോശം പെരുമാറ്റം : കൊട്ടാരക്കര താലൂക്ക് ആശുപത്രിയിലെ വനിതാ ഡോക്‌ടർക്കെതിരെ വിജിലൻസ് അന്വേഷണം

0
കൊട്ടാരക്കര : താലൂക്ക് ആശുപത്രിയിൽ ഡോക്ടർ രോഗിയോട് അപമര്യാദയായി പെരുമാറിയ സംഭവത്തിൽ...

സാമൂഹിക മാധ്യമങ്ങളിലൂടെ ഭാഗ്യക്കുറി വില്പന ; നാലുപേർ പോലീസ് പിടിയിൽ

0
മീനാക്ഷിപുരം : മൂലക്കട കരടിപ്പാറയിൽ സാമൂഹിക മാധ്യമങ്ങളിലൂടെ ഭാഗ്യക്കുറിവിൽപന നടത്തിയ സംഭവത്തിൽ...

റെക്കോ‍ർഡ് കളക്ഷൻ നേടി കെഎസ്ആർടിസി എറണാകുളം ഡിപ്പോ ; 29 ലക്ഷം രൂപ വരുമാനം

0
കൊച്ചി: ഓണത്തിന് ശേഷമുള്ള ആദ്യ പ്രവൃത്തിദിനമായ ഓഗസ്റ്റ് 31ന് റെക്കോ‍ർഡ് കളക്ഷൻ...

മാനസികാരോഗ്യകേന്ദ്രങ്ങളുടെ പ്രവർത്തനം ; സർക്കാറിനെതിരെ രൂക്ഷ വിമർശനവുമായി ഹൈക്കോടതി

0
കൊച്ചി : ന്യായാധിപൻമാർ നേരിട്ട് കണ്ടറിഞ്ഞതിന്റെ അടിസ്ഥാനത്തിൽ നിർദേശിച്ചിട്ടും മാനസികാരോഗ്യ കേന്ദ്രങ്ങളുടെ...