വിവിധ വകുപ്പുകളിലെ താൽക്കാലിക ജീവനക്കാരുടെ കണക്കെടുപ്പ് തുടങ്ങി ; പിഎസ്‌സി സെക്രട്ടറിയോടും റിപ്പോർട്ട് തേടി

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : വിവിധ വകുപ്പുകളിലും സർക്കാർ സ്ഥാപനങ്ങളിലുമുള്ള താൽക്കാലിക ജീവനക്കാരുടെ കണക്കെടുക്കാൻ സംസ്ഥാന സർക്കാർ നടപടി തുടങ്ങി. വിവിധ വകുപ്പു മേധാവിമാർക്കു പുറമേ, പബ്ലിക് സർവീസ് കമ്മിഷൻ സെക്രട്ടറിയോടും മൂന്നാഴ്ചയ്ക്കകം റിപ്പോർട്ട് നൽകാൻ ഉദ്യോഗസ്ഥ ഭരണപരിഷ്കാര വകുപ്പ് ആവശ്യപ്പെട്ടു. ജൂലൈ 2നു നൽകിയ നിർദേശമായതിനാൽ ഈമാസം തന്നെ വകുപ്പു മേധാവികൾ റിപ്പോർട്ട് നൽകേണ്ടി വരും. കരാർ, ദിവസവേതനം, എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് എന്നിങ്ങനെ വിവിധ രീതികളിൽ നിയമിച്ചവരുടെ എണ്ണം അതത് വകുപ്പു മേധാവികൾ അറിയിക്കണം. ഉദ്യോഗസ്ഥന്റെ പേരും തസ്തികയും നിയമനരീതി, ഉത്തരവും നമ്പറും തീയതിയും, ജോലിയിൽ പ്രവേശിച്ച തീയതി എന്നിവ അടങ്ങിയ റിപ്പോർട്ടാണ് ആവശ്യപ്പെട്ടത്.

ഓരോ വകുപ്പിലെയും ആകെ താൽക്കാലിക ഉദ്യോഗസ്ഥരുടെ എണ്ണം നിയമനരീതി അനുസരിച്ചു വേർതിരിച്ചു നൽകണം. കഴിഞ്ഞ 2 എൽഡിഎഫ് സർക്കാരുകളുടെ കാലത്തു നിയമിച്ച ആയിരക്കണക്കിനു പേർ ഇപ്പോഴും സർവീസിൽ തുടരുകയാണെന്നും ഇതിൽ പലരും രാഷ്ട്രീയ നേതാക്കളുടെ ബന്ധുക്കളാണെന്നും ആരോപണം ഉയർന്നിരുന്നു. ചില പ്രോജ്കടുകളിലും തസ്തികകളിലും ഉയർന്ന ശമ്പളനിരക്കിൽ ദീർഘകാലമായി ജോലി ചെയ്യുന്നവരുണ്ട്. കരാർ, ദിവസവേതന നിയമത്തിന്റെ നടപടി പാലിക്കാൻ നിശ്ചിത ദിവസങ്ങളിലെ ഇടവേളകൾക്കു ശേഷം ഇവർക്കു പുനർനിയമനം നൽകും. അതിനാൽ പുതിയ ആളുകൾക്കു തൊഴിൽ ലഭിക്കുന്നില്ല. താൽക്കാലിക ജീവനക്കാരുടെ വേതനം 2016 ൽ പുതുക്കി നിശ്ചയിക്കുകയും എല്ലാ വർഷവും 5% വീതം വർധിപ്പിക്കാൻ ഒന്നും രണ്ടും പിണറായി സർക്കാരുകൾ തീരുമാനമെടുക്കുകയും ചെയ്തിരുന്നു.

കൃഷി, മൃഗസംരക്ഷണം തുടങ്ങിയ വകുപ്പുകളിലെ ഫാമുകൾ ഉൾപ്പെടെയുള്ള സ്ഥാപനങ്ങളിൽ താൽക്കാലിക നിയമനം ഏറെയുണ്ട്. സപ്ലൈകോയിലും താൽക്കാലിക തൊഴിലാളികളുടെ സംഖ്യ 1000 കവിയും. ക്ഷേമനിധി ബോർഡുകൾ, സാംസ്കാരിക സ്ഥാപനങ്ങളിലും ഏറെയുണ്ട്. താൽക്കാലിക തൊഴിലാളികളെ‍ പിരിച്ചുവിടാനുള്ള നീക്കമാണു കണക്കെടുപ്പെന്ന് ആരോപിച്ച് സിഐടിയുവും എഐടിയുസിയും പ്രക്ഷോഭം ആരംഭിച്ചിട്ടുണ്ട്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പത്തനംതിട്ടയുടെ മണ്ണിൽ ചിറകുകൾ മുളയ്ക്കാൻ ശബരി വിമാനത്താവള പദ്ധതി ; പ്രതീക്ഷയോടെ കൊടുമൺ

0
കൊടുമൺ: നിർദിഷ്ട ശബരി വിമാനത്താവള പദ്ധതി കൊടുമണ്ണിൽ സ്ഥാപിക്കണമെന്ന ആവശ്യവുമായി കൊടുമൺ...

രാഷ്ട്രീയ യാഥാർത്ഥ്യങ്ങൾ തിരിച്ചറിയാത്തവരാണ് വിമർശനങ്ങൾ ഉന്നയിക്കുന്നത്: മനു തോമസിന് മറുപടിയുമായി എം വി ഗോവിന്ദൻ

0
കണ്ണൂര്‍: വിപുലീകൃത സംസ്ഥാന കമ്മിറ്റി സിപിഐഎം ഭരണഘടനാ ലംഘനമാണെന്നുള്ള ഡിവൈഎഫ്‌ഐ മുന്‍...

​ടി.വി.കെയുടെ പേരിൽ പ്രചരിക്കുന്ന വാർത്തകൾ തള്ളി കേരള ഘടകം; സതീഷ് തോന്നിക്കലിന് ഔദ്യോഗിക പദവികളൊന്നുമില്ലെന്ന്...

0
തിരുവനന്തപുരം: പാർട്ടി കേരള ഘടകത്തിന് നിലവിൽ ഔദ്യോഗിക കോർഡിനേറ്റർ ഇല്ലെന്ന് ടിവികെ...

ബ്രിക്സ് ഉച്ചകോടിയിൽ മാരത്തൺ ചർച്ചകൾ; സംയുക്ത പ്രസ്താവനയിൽ പലസ്തീൻ വിഷയവും പഹൽഗാം പരാമർശവും ഉൾപ്പെടുത്തി

0
ന്യൂഡല്‍ഹി: ഇസ്രയേല്‍ - പലസ്തീന്‍ സംഘര്‍ഷത്തെയും പഹല്‍ഗാം ആക്രമണത്തെയും പരാമര്‍ശിച്ച് ബ്രിക്‌സ്...