തിരുവനന്തപുരം : ഹൈക്കോടതി വിധി വന്നതോടെ സാങ്കേതിക സർവകലാശാലയിലും ഡിജിറ്റൽ സർവകലാശാലയിലും താൽക്കാലിക വിസിയെ നിർദ്ദേശിക്കാൻ സർക്കാർ നടപടി തുടങ്ങും. താൽക്കാലിക വിസി സ്ഥാനത്തേക്ക് നിയമിക്കേണ്ടവരുടെ പാനൽ തയാറാക്കും. പട്ടിക തയ്യാറാക്കി രണ്ടുദിവസത്തിനകം ചാൻസിലർക്ക് കൈമാറാനാണ് ആലോചന. അപ്പീൽ തള്ളിയ ഹൈക്കോടതി വിധിയിൽ സ്വീകരിക്കേണ്ട അനന്തര നടപടികൾ സംബന്ധിച്ച് രാജഭവൻ ഇന്ന് തീരുമാനമെടുക്കും. നിയമ വിദഗ്ധരുമായി ചർച്ചചെയ്ത് ആയിരിക്കും ഗവർണർ തീരുമാനമെടുക്കുക. ഡിജിറ്റൽ, ടെക്നിക്കൽ സർവ്വകലാശാലകളിൽ മാത്രമല്ല കേരളത്തിലെ മറ്റുള്ള സർവ്വകലാശാലകളിലും സ്ഥിരം വൈസ് ചാൻസിലറില്ല. സംസ്ഥാനത്തെ ഒരു സർവ്വകലാശാല ഒഴികെ മറ്റെല്ലായിടങ്ങളിലും താൽക്കാലിക വിസിമാരാണ് ഭരിക്കുന്നത്. മോഹനൻ കുന്നുമ്മൽ സ്ഥിരം വിസിയായ കേരള ആരോഗ്യ സർവകലാശാലയിൽ മാത്രമാണ് സ്ഥിരം വിസി നിയമനം ഉള്ളത്. നിയമസഭ പാസാക്കിയ സർവകലാശാല നിയമ ഭേദഗതി ബില്ല് ഗവർണറുടെ അംഗീകാരം നേടി നിയമമാകാതെ സ്ഥിരം വിസിയ്ക്കായുള്ള നീക്കവും സർക്കാർ നടത്തില്ല.
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. പത്തനംതിട്ട ജില്ലയിലെ പ്രാദേശിക വാര്‍ത്തകള്‍ക്കും മറ്റുജില്ലകളിലെ പ്രാധാന വാര്‍ത്തകള്‍ക്കുമായിരിക്കും പരിഗണന. കുറഞ്ഞത് ഒരു പാരഗ്രാഫ് എങ്കിലും വാര്‍ത്തകള്‍ ഉണ്ടായിരിക്കണം. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം.
പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍ 702555 3033/ mail – [email protected]
———————-
ചീഫ് എഡിറ്റര്‍ – 94473 66263, 85471 98263, 0468 2333033, e mail – [email protected]































