സര്‍ക്കാരിന്റെ വികസന സദസ് പ്രഹസനവും തട്ടിപ്പും : വി.ഡി.സതീശന്‍

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : സംസ്ഥാന സര്‍ക്കാരിന്റെ വികസന നേട്ടങ്ങള്‍ ജനങ്ങളില്‍ എത്തിക്കുവാനെന്ന് പറഞ്ഞ് സംസ്ഥാന സര്‍ക്കാര്‍ നടത്തുന്ന വികസന സദസുകള്‍ ജനങ്ങളെ കബളിപ്പിക്കുവാനുള്ള തട്ടിപ്പാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍ പറഞ്ഞു. യു.ഡി.എഫ് ജില്ലാ നേതൃസംഗമം പത്തനംതിട്ട രാജീവ് ഭവന്‍ ഓഡിറ്റോറിയത്തില്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ ഫണ്ടും അധികാരവും കവര്‍ന്നെടുക്കുകയും യാതൊരു വികസന പ്രവര്‍ത്തനങ്ങളും നടത്താതെയും ഭരണത്തിന്റെ അവസാന നാളുകളില്‍ സര്‍ക്കാര്‍ നടത്തുന്ന തട്ടിപ്പ് ജനങ്ങള്‍ തിരിച്ചറിയുമെന്ന് പ്രസിപക്ഷ നേതാവ് പറഞ്ഞു.
ശബരിമലയില്‍ വികസനത്തിന് യു.ഡി.എഫ് സര്‍ക്കാര്‍ കൊണ്ടുവന്ന മാസ്റ്റര്‍പ്ലാന്‍ കോള്‍ഡ് സ്റ്റോറേജില്‍ വെച്ചിട്ട് അയ്യപ്പ സംഗമം നടത്തുന്നതിന്റെ  ലക്ഷ്യം തെരഞ്ഞെടുപ്പാണെന്ന് പകല്‍ പോലെ വ്യക്തമാണെന്ന് അദ്ദേഹം പറഞ്ഞു.
സര്‍ക്കാര്‍ ഭക്തരോടും തീര്‍ത്ഥാടകരോടും ചെയ്തുകൂട്ടിയ അതിക്രമങ്ങള്‍ ജനങ്ങളുടെ മനസ്സിലേക്ക് വീണ്ടും കൊണ്ടുവരുന്നതിന് അയ്യപ്പ സംഗമം സഹായിക്കുമെന്ന് പ്രതിപക്ഷ നേതാവ് പറഞ്ഞു.

അയ്യപ്പന്റെ നാലുകിലോ സ്വര്‍ണ്ണം കാണാതെ പോയതിന് സര്‍ക്കാരും ദേവസ്വം ബോര്‍ഡും സമാധാനം പറയണമെന്ന് അദ്ദേഹം പറഞ്ഞു. തദ്ദേശസ്വയംഭരണ തെരഞ്ഞെടുപ്പിനെ യു.ഡി.എഫ് ഒറ്റക്കെട്ടായി നേരിട്ട് വന്‍ വിജയം നേടുമെന്ന് പ്രതിപക്ഷ നേതാവ് പറഞ്ഞു.
യു.ഡി.എഫ് ജില്ലാ ചെയര്‍മാന്‍ അഡ്വ. വര്‍ഗ്ഗീസ് മാമ്മന്‍ അദ്ധ്യക്ഷത വഹിച്ചു. യു.ഡി.എഫ് സംസ്ഥാന കണ്‍വീനര്‍ അഡ്വ. അടൂര്‍ പ്രകാശ് എം.പി, കെ.പി.സി.സി രാഷ്ട്രീയകാര്യ സമതി അംഗങ്ങളായ പ്രൊഫ. പി.ജെ. കുര്യന്‍, ആന്റോ ആന്‍റണി എം.പി, ഡി.സി.സി പ്രസിഡന്റ് പ്രൊഫ. സതീഷ് കൊച്ചുപറമ്പില്‍, കെ.പി.സി.സി ജനറല്‍ സെക്രട്ടറി അഡ്വ. പഴകുളം മധു, യു.ഡി.എഫ് ജില്ലാ കണ്‍വീനര്‍ എ. ഷംസുദ്ദീന്‍, ജോസഫ് എം. പുതുശ്ശേരി എക്സ് എം.എല്‍.എ, കെ.ഇ. അബ്ദുള്‍ റഹ്മാന്‍, അഡ്വ. പി.ജി. പ്രസന്നകുമാര്‍, മാലേത്ത് സരളാദേവി എക്സ് എം.എല്‍.എ, സനോജ് മേമന, റ്റി.എം. ഹമീദ്, കുഞ്ഞുകോശി പോള്‍, ജോണ്‍ കെ. മാത്യൂസ്, ജോര്‍ജ് മാമ്മന്‍ കൊണ്ടുര്‍, റിങ്കു ചെറിയാന്‍, അനീഷ് വരിക്കണ്ണാമല, സലീം പി. മാത്യു, സമദ് മേപ്രത്ത്, റ്റി.ഒ. തങ്കമ്മ, ജോണ്‍ സാമുവല്‍, ഗോപകുമാര്‍ അടൂര്‍, പന്തളം സുധാകരന്‍, പി. മോഹന്‍രാജ്, റോബിന്‍ പീറ്റര്‍, സാമുവല്‍ കിഴക്കുപുറം, അഡ്വ. വെട്ടൂര്‍ ജ്യോതി പ്രസാദ്, റ്റി.കെ. സാജു, സന്തോഷ് കുമാര്‍, പഴകുളം ശിവദാസന്‍, ലാലു തോമസ്, പ്രകാശ് തോമസ്, അഡ്വ. ജോണ്‍സണ്‍ വിളവിനാല്‍, രജീവ് താമരപ്പള്ളില്‍ എന്നിവര്‍ പ്രസംഗിച്ചു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കരുനാഗപ്പള്ളിയിൽ ഏഴാം ക്ലാസുകാരനെ കാണാതായി ; സൈക്കിളും വസ്‌ത്രവും കായൽക്കരയിൽ

0
കരുനാഗപ്പള്ളി: കൊല്ലം കരുനാഗപ്പള്ളിയിൽ ഏഴാം ക്ലാസുകാരനെ കാണാതായി. കരുനാഗപ്പള്ളി വെൽഫെയർ സ്കൂളിലെ...

മദ്യ വിൽപന പരിശോധിക്കാനെത്തി ; കായംകുളത്ത് എക്സൈസ് ഉദ്യോഗസ്ഥർക്ക് മർദ്ദനമേറ്റതായി പരാതി

0
പുല്ലുകുളങ്ങര : കായംകുളം പുല്ലുകുളങ്ങരയിൽ വീട്ടിൽ മദ്യവിൽപ്പന നടക്കുന്നതായി ലഭിച്ച രഹസ്യ...

പ്രതിസന്ധികളെ ഒറ്റക്കെട്ടായി നേരിട്ടു; കാലവർഷക്കെടുതി നേരിടുന്നതിൽ മുഖ്യമന്ത്രിയുടെയും റവന്യൂ മന്ത്രിയുടെയും പ്രവർത്തനം മികച്ചതെന്ന് കെ.സി

0
മലപ്പുറം: കാലവര്‍ഷക്കെടുതിയില്‍ പ്രതിപക്ഷം സര്‍ക്കാരിന്റെ വീഴ്ചകള്‍ ഉയര്‍ത്തിക്കാട്ടുമ്പോള്‍ സര്‍ക്കാരിനെ പുകഴ്ത്തി എഐസിസി...