പത്തനംതിട്ട : കണ്ണൂർ എ.ഡി.എം നവീൻ ബാബുവിന്റെ ദുരൂഹ മരണം അന്വേഷിക്കുവാൻ സംസ്ഥാന സർക്കാർ പോലീസിന്റെ പ്രത്യേക സംഘത്തെ നിയോഗിച്ചത് കോഴിയെ നോക്കാൻ കുറുക്കനെ കാവൽ ഏല്പിക്കുന്നതു പോലെയാണെന്ന് കെ.പി.സി.സി രാഷ്ട്രീയകാര്യ സമിതി അംഗവും മുൻ രാജ്യസഭാ ഉപാദ്ധ്യക്ഷനുമായ പ്രൊഫ.പി.ജെ കുര്യൻ പറഞ്ഞു. നവീൻ ബാബുവിന്റെ മരണം സംബന്ധിച്ച അന്വേഷണം സി.ബി.ഐക്ക് കൈമാറണമെന്ന് ആവശ്യപ്പെട്ട് ജില്ലാ കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് പ്രൊഫ.സതീഷ് കൊച്ചുപറമ്പിൽ, കെ.പി.സി.സി ജനറൽ സെക്രട്ടറി അഡ്വ. പഴകുളം മധു എന്നിവർ പത്തനംതിട്ട ടൗൺ സ്ക്വയറിൽ നടത്തിയ ഏകദിന ഉപവാസ സത്യാഗ്രഹ സമരം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
നവീൻ ബാബുവിന്റെ മരണം നടന്ന് മാസങ്ങൾ പിന്നിട്ടിട്ടും പ്രത്യേക അന്വേഷണ സംഘം ഇരുട്ടിൽ തപ്പുകയാണ്. യഥാർത്ഥ പ്രതികളെ സംരക്ഷിക്കുന്നതിനാണ് സംസ്ഥാന സർക്കാരും മാർക്സിസ്റ്റ് പാർട്ടിയും ശ്രമിക്കുന്നത്. നവീൻ ബാബുവിന്റെ കുടുംബത്തോടൊപ്പമാണെന്ന് സി.പി.എം സംസ്ഥാന, ജില്ലാ നേതാക്കൾ ആണയിട്ട് പറഞ്ഞതിന് ശേഷം പ്രതികളെ സംരക്ഷിക്കുന്ന നടപടി അധാർമ്മികവും കാപട്യവുമാണെന്ന് പ്രൊഫ. പി.ജെ കുര്യൻ പറഞ്ഞു. സംസ്ഥാന മുഖ്യമന്ത്രിക്ക് അല്പമെങ്കിലും നീതിബോധം ഉണ്ടെങ്കിൽ സി.ബി.ഐ അന്വേഷണമെന്ന കുടുംബത്തിന്റേയും പൊതു സമൂഹത്തിന്റേയും ആവശ്യം അംഗീകരിച്ച് അതിനു വേണ്ട നടപടികൾ കൈക്കൊള്ളണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.
ഡി.സി.സി വൈസ് പ്രസിഡന്റ് എ.സുരേഷ്കുമാർ അദ്ധ്യക്ഷത വഹിച്ചു.
കെ.പി.സി.സി രാഷ്ട്രീയകാര്യ സമിതി അംഗം അടൂർ പ്രകാശ് എം.പി, കെ.പി.സി.സി ജനറൽ സെക്രട്ടറിമാരായ അഡ്വ. എം.എംനസീർ, എസ്. അശോകൻ, കൊല്ലം ഡി.സി.സി പ്രസിഡന്റ് എസ്.രാജേന്ദ്രപ്രസാദ്, മുൻ ഡി.സി.സി പ്രസിഡന്റ് പി.മോഹൻ രാജ്, മുൻ മന്ത്രി പന്തളം സുധാകരൻ, കണ്ണൂർ കോർപ്പറേഷൻ മുൻ മേയർ ടി.ഒ മോഹനൻ, മുൻ എം.എൽ.എ മാലേത്ത് സരളാദേവി, കെ.പി.സി.സി നിർവാഹക സമിതി അംഗം ജോർജ്ജ് മാമ്മൻ കൊണ്ടൂർ, യു.ഡി.എഫ് ജില്ലാ കൺവീനർ എ.ഷംസുദ്ദീൻ, കെ.പി.സി.സി സെക്രട്ടറി റിങ്കു ചെറിയാൻ, കെ.പി.സി.സി അംഗം മാത്യു കുളത്തുങ്കൽ, ഡി.സി.സി ഭാരവാഹികളായ ടി.കെ സാജു, റോബിൻ പീറ്റർ, വെട്ടൂർ ജ്യോതി പ്രസാദ്, അനിൽ തോമസ്, സാമുവൽ കിഴക്കുപുറം, കെ. ജാസിംകുട്ടി, കാട്ടൂർ അബ്ദുൾ സലാം, സജി കൊട്ടക്കാട്, റോബിൻ പരുമല, സുനിൽ എസ്. ലാൽ, റെജി തോമസ്, കെ.ജയവർമ്മ, റെജി തോമസ്, ജി. രഘുനാഥ്, ജോൺസൺ വിളവിനാൽ, എം.സി. ഷെറിഫ്, റോഷൻ നായർ, ഷാം കുരുവിള, റെജി പൂവത്തൂർ, ജി.സതീഷ് ബാബു, അജു ഏഴംകുളം, കോശി.പി. സഖറിയ, എസ്.സുരേഷകുമാർ, എം.ആർ. ഉണ്ണിക്കൃഷ്ണൻ നായർ, ബിജു വർഗീസ്, സുനിൽ കുമാർ പുല്ലാട്, ജേക്കബ്.പി.ചെറി ദിയാൻ, വി.എ അഹമ്മദ് ഷാ, ഡി.എൻ. തൃതീപ്, എലിസബത്ത് അബു, സിന്ധു അനിൽ, വിനീതാ അനിൽ, കോൺഗ്രസ് ബ്ലോക്ക് പ്രസിഡന്റുമാരായ ജെറി മാത്യു സാം, ഈപ്പൻ കുര്യൻ, പ്രൊഫ.പി.കെ മോഹൻരാജ്, സിബി താഴത്തില്ലത്ത്, സഖറിയാ വർഗീസ്, എസ്.ബിനു, ദീനാമ്മ റോയി, ആർ. ദേവകുമാർ, എബി മേക്കരിങ്ങാട്ട് പോഷക സംഘടനാ ഭാരവാഹികളായ രജനി പ്രദീപ്, വിജയ് ഇന്ദുചൂഡൻ, എ.കെ ലാലു, നഹാസ് പത്തനംതിട്ട, സി.കെ അർജ്ജുനൻ, എസ്. അഫ്സൽ, ടി.എച്ച് സിറാജുദ്ദീൻ, ശ്യാം.എസ്. കോന്നി, മാത്യു പാറക്കൽ, ഷെബീർ അഹമ്മദ്, ബാബു മാമ്പറ്റ, ജി. കിഷോർ, സിബി മാത്യു, യു.ഡി.എഫ് ഘടകക്ഷി നേതാക്കളായ തോമസ് ജോസഫ്, ദീപു ഉമ്മൻ എന്നിവർ പ്രസംഗിച്ചു. ഉപവാസ സമരത്തിന്റെ സമാപന സമ്മേളനം മുൻ കെ.പി.സി.സി പ്രസിഡന്റും രാഷ്ട്രീയകാര്യ സമിതി അംഗവുമായ കെ.മുരളീധരൻ ഉദ്ഘാടനം ചെയ്തു. ഉപവാസ സത്യാഗ്രഹ സമരം നയിച്ച ഡി.സി.സി പ്രസിഡന്റിനും കെ.പി.സി.സി ജനറൽ സെക്രട്ടറിക്കും കെ.മുരളീധരൻ നാരങ്ങാനീര് നല്കി സമരം അവസാനിപ്പിച്ചു.