സര്‍ക്കാര്‍ കൂടെയുണ്ടെന്നുള്ളത് പ്രവര്‍ത്തനങ്ങളിലൂടെ കാണാന്‍ കഴിയും : മന്ത്രി കെ രാജന്‍

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട :  സര്‍ക്കാര്‍ കൂടെയുണ്ടെന്നുള്ളത് പ്രവര്‍ത്തനങ്ങളിലൂടെ കാണാന്‍ കഴിയുമെന്ന് റവന്യു മന്ത്രി കെ രാജന്‍ പറഞ്ഞു. വികസന, ക്ഷേമ പദ്ധതികള്‍ വിശദീകരിക്കാനും ജനങ്ങളുടെ പ്രശ്നങ്ങള്‍ ചോദിച്ചറിയാനും മുഖ്യമന്ത്രി പിണറായി വിജയനും 20 മന്ത്രിമാരും ജനങ്ങള്‍ക്ക് മുന്നിലെത്തുന്ന ജില്ലയിലെ അവസാന സദസ്സായ അടൂര്‍ മണ്ഡലത്തിലെ വൈദ്യന്‍സ് ഗ്രൗണ്ടില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ദുരന്തകാലയളവില്‍ സര്‍ക്കാര്‍ ജനങ്ങള്‍ക്കൊപ്പം നിന്നു. കൂടെ ഉണ്ട് എന്നുള്ളത് പ്രഖ്യാപനത്തില്‍ മാത്രം ഒതുങ്ങാതെ അത് സാക്ഷാത്കരിക്കാനും സര്‍ക്കാരിന് കഴിഞ്ഞു.

കോവിഡ് കാലത്ത് ജനങ്ങളിലേക്ക് ഇറങ്ങിച്ചെന്ന് അവര്‍ക്കാവശ്യമായ മികച്ച ചികിത്സയും ഭക്ഷണവും സാമ്പത്തിക സഹായവും നല്‍കിയ സര്‍ക്കാര്‍ ജനഹിതമറിഞ്ഞു പ്രവര്‍ത്തിച്ചു. ഈ കാലയളവില്‍ കുടുംബാരോഗ്യ കേന്ദ്രങ്ങള്‍, താലൂക്ക്, ജനറല്‍ ആശുപത്രികളില്‍ ചികിത്സ നല്‍കി ലോകത്തിനു തന്നെ മാതൃകയാകുന്ന പ്രവര്‍ത്തനങ്ങളാണ് നടത്തിയത്. സാമൂഹിക സുരക്ഷാ പെന്‍ഷന്‍ കൃത്യമായി നല്‍കിവരുന്ന സര്‍ക്കാരാണ് ഈ സംസ്ഥാനസര്‍ക്കാര്‍. കിഫ്ബിയുടെ പ്രവര്‍ത്തനത്തിലൂടെ നിരവധി വികസനങ്ങള്‍ കാഴ്ചവെയ്ക്കാന്‍ കഴിഞ്ഞു. ആര്‍ദ്രം പദ്ധതിയിലൂടെ ആരോഗ്യരംഗത്ത് മികച്ച പ്രവര്‍ത്തനങ്ങള്‍ നല്‍കി. പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിലൂടെ സ്‌കൂളുകളുടെ അടിസ്ഥാനസൗകര്യ വികസനം സാധ്യമാക്കി. എല്ലാവര്‍ക്കും വീട്, എല്ലാവര്‍ക്കും ഭൂമി എല്ലാ ഭൂമിക്കും രേഖ എന്ന ലക്ഷ്യവുമായി പട്ടയം നല്‍കുന്നതിന് വേണ്ടിയുള്ള പട്ടയമിഷന്‍ സര്‍ക്കാര്‍ രൂപപ്പെടുത്തുന്നുണ്ട്. സര്‍ക്കാരിന്റെ വികസനപ്രവര്‍ത്തനങ്ങള്‍ ഇല്ലായ്മ ചെയ്യാനുളള ശ്രമങ്ങള്‍ നടക്കുമ്പോഴും ആ വെല്ലുവിളികളെ സധൈര്യം നേരിടുമെന്നും അദ്ദേഹം പറഞ്ഞു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ആടിനെ പിടിക്കാൻ വന്ന പാമ്പിന് കിട്ടി എട്ടിന്റെ പണി; മദ്യലഹരിയിൽ പെരുമ്പാമ്പിനെ കഴുത്തിലിട്ട് കറങ്ങി...

0
ലഖ്‌നൗ: ഉത്തര്‍പ്രദേശിലെ ബാരാബങ്കിയില്‍ മദ്യലഹരിയില്‍ യുവാവിന്റെ സാഹസം. ആടിനെ പിടികൂടാന്‍ ഇറച്ചിക്കടയില്‍...

ബംഗ്ലാദേശ് പ്രധാനമന്ത്രിയുടെ ആദ്യ ഇന്ത്യ സന്ദർശനം ഉടൻ? നിർണായക നീക്കങ്ങളുമായി താരിഖ് റഹ്മാൻ

0
ന്യൂഡല്‍ഹി: ബംഗ്ലാദേശ് പ്രധാനമന്ത്രിയായി ചുമതലയേറ്റ താരിഖ് റഹ്‌മാന്‍ ഓഗസ്റ്റ് 20 നും...

ട്രെയിനിൽ യാത്രക്കാരുമായി തർക്കം; വസ്ത്രങ്ങൾ അഴിച്ച് റേസർ ബ്ലേഡ് കൊണ്ട് ആക്രമണം നടത്തിയ പ്രമുഖ...

0
ദഹാനു: അരവാലി എക്സ്പ്രസ് ട്രെയിനിൽ സീറ്റിനെച്ചൊല്ലിയുണ്ടായ തർക്കത്തിനിടെ ആർപിഎഫ് ഉദ്യോഗസ്ഥരെയും ടിക്കറ്റ്...

ബസ്സുകളില്ല, ആധുനികവൽക്കരണവുമില്ല; കെ. സിയെ വേദിയിലിരുത്തി KSRTCക്കെതിരെ ജി സുധാകരന്റെ വിമർശനം

0
ആലപ്പുഴ: കെഎസ്ആര്‍ടിസിക്കെതിരെ വിമര്‍ശനവുമായി ജി സുധാകരന്‍ എംഎല്‍എ. കെഎസ്ആര്‍ടിസി സമ്പൂര്‍ണ്ണ നവീകരണത്തിന്...