കള്ളുകച്ചവടത്തില്‍ നിന്നും ലോട്ടറി വിറ്റും വരുമാനം കണ്ടെത്തുന്ന ധനമന്ത്രി എനിക്ക് വിദ്യാഭ്യാസത്തെക്കുറിച്ച്‌ ക്ലാസ് എടുക്കേണ്ട : ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍

For full experience, Download our mobile application:
Get it on Google Play

കൊച്ചി : തന്നെ അധിക്ഷേപച്ചവരെ അതേ രീതിയില്‍ തിരിച്ചടിച്ച്‌ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ്ഖാന്‍. സംസ്ഥാനത്തെ മന്ത്രിമാര്‍ക്കെതിരെ രൂക്ഷ വിമര്‍ശനവുമായാണ് അദ്ദേഹം വീണ്ടും രംഗത്തെത്തിയത്. കള്ളുകച്ചവടത്തില്‍ നിന്നും ലോട്ടറി വിറ്റും വരുമാനം കണ്ടെത്തുന്ന ധനമന്ത്രി എനിക്ക് വിദ്യാഭ്യാസത്തെക്കുറിച്ച്‌ ക്ലാസ് എടുക്കണ്ടെന്ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ വിമര്‍ശിച്ചു.

കേരളത്തില്‍ കള്ളുവിറ്റും ലോട്ടറി വിറ്റും വരുമാനം കണ്ടെത്തുന്നതില്‍ ഞാന്‍ ലജ്ജിക്കുന്നുവെന്നായിരുന്നു അദ്ദേഹത്തിന്‍റെ വാക്കുകള്‍. ഉത്തര്‍പ്രദേശിലെ വിദ്യാഭ്യാസ സംവിധാനങ്ങള്‍ കേരളത്തിലേതിനെക്കാള്‍ താഴ്ന്ന നിലവാരത്തിലുള്ളതാണെന്നും അതിനാല്‍ അവിടെ നിന്നും എത്തിയ ഗവര്‍ണര്‍ ഇവിടുത്തെ സര്‍വകലാശാലകളുടെ കാര്യത്തില്‍ അഭിപ്രായം പറയേണ്ടെന്നുമുള്ള ധനകാര്യ മന്ത്രിയുടെ നിലപാട് മോശമാണ്. താന്‍ ഇത് മുഖവിലക്കെടുക്കുന്നില്ല. എന്നാല്‍ ഇതേ അഭിപ്രായം സുപ്രിംകോടതിയിലെ ന്യായാധിപന്മാരെ നോക്കി പറയരുതെന്നും അദ്ദേഹം ഓര്‍മിപ്പിച്ചു.

മുതിര്‍ന്ന അഭിഭാഷകന്‍ വി.കെ. ബീരാന്‍ രചിച്ച ‘സി.എച്ച്‌ മുഹമ്മദ് കോയ അറിയാ കഥകള്‍’ എന്ന പുസ്തകം എറണാകുളത്ത് പ്രകാശനം ചെയ്യുന്നതിനിടെയായിരുന്നു ഗവര്‍ണര്‍ തുറന്നടിച്ചത്. മദ്യവും ലോട്ടറിയുമാണ് വികസനമെന്ന് കരുതുകയാണ് ഇവിടുത്തെ സര്‍ക്കാര്‍. സര്‍വകലാശാലകളിലെ വൈസ് ചാന്‍സിലര്‍ നിയമനം ഗവര്‍ണറുടെ അധികാരമാണെന്ന് സുപ്രിംകോടതി വ്യക്തമാക്കിയിട്ടുണ്ടെന്നും ഇതില്‍ സര്‍ക്കാരിന് ഒരു അധികാരവുമില്ലെന്നും അദ്ദേഹം ആവര്‍ത്തിച്ചു.

ഉത്തരവിന്‍റെ പകര്‍പ്പ് മുന്നില്‍ വെച്ചുകൊണ്ട് അദ്ദേഹം വായിക്കുകയും ചെയ്തു. വി.സി നിയമനം നടത്താന്‍ ആര്‍ക്കാണ് അര്‍ഹതയെന്നും ആര്‍ക്കാണ് അര്‍ഹതയില്ലാത്തതെന്നും സുപ്രിം കോടതി വ്യക്തമായി പറഞ്ഞിട്ടുണ്ട്. സര്‍വകലാശാല നിയമനത്തില്‍ ചാന്‍സലര്‍ക്കും വിസിക്കുമാണ് അധികാരം. സര്‍ക്കാര്‍ പരിധി മറികടക്കരുത് എന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കി.

തന്‍റെ നടപടികളെ തിരുത്തുമെന്നാണ് നിയമമന്ത്രി പറയുന്നത്. ഗവര്‍ണറെ തിരുത്താന്‍ ഒരു നിയമമന്ത്രിക്ക് എന്ത് അധികാരമാണുള്ളതെന്ന് ആരിഫ് മുഹമ്മദ് ഖാന്‍ ചോദിച്ചു. നിങ്ങള്‍ എന്‍റെ കാര്യം നോക്കേണ്ട നിങ്ങളുടെ കാര്യം നോക്കാനാണ് ഞാന്‍ ഇവിടെ വന്നതെന്നും പറഞ്ഞു മന്ത്രി പി. രാജീവിനെതിരെയും അദ്ദേഹം രംഗത്തെത്തി.

ഭരണഘടനാ പ്രശ്നങ്ങളില്‍ ഗവര്‍ണര്‍ക്ക് ഇടപെടാന്‍ അധികാരമുണ്ടെന്നും ആരിഫ് മുഹമ്മദ് ഖാന്‍ ചൂണ്ടിക്കാട്ടി. ഗവര്‍ണര്‍ എന്നത് ഒരു ഭരണഘടന പദവിയാണ്. രാഷ്ട്രപതിയും ഗവര്‍ണറും ഇന്ത്യന്‍ ഭരണഘടന പ്രകാരം പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങളാണ്. ഇതിനെതിരെയുണ്ടാകുന്ന പ്രവര്‍ത്തനങ്ങള്‍ ക്രിമിനല്‍ നടപടി നേരിടേണ്ടിവരുന്നതാണ്. തന്‍റെ പ്രവര്‍ത്തനങ്ങളെ തടയാനും തിരുത്താനും അധികാരമുള്ളത് കോടതിക്കാണ്.

കേരളത്തിലെ മന്ത്രിമാര്‍ 25 ഓളം പേഴ്സണല്‍ സ്റ്റാഫുകളെ നിയമിക്കുകയാണ്. രണ്ട് വര്‍ഷം സേവനം ചെയ്തുകഴിഞ്ഞാല്‍ ഇവര്‍ക്ക് ജീവിതകാലം മുഴുവന്‍ പെന്‍ഷന്‍ അനുവദിക്കുകയാണ് സര്‍ക്കാര്‍. പാര്‍ട്ടി പ്രവര്‍ത്തകരെ സര്‍ക്കാര്‍ ശമ്പളം നല്‍കി മന്ത്രിമാര്‍ നിയോഗിക്കുന്നതാണ് ഇവിടെ കാണുന്നത്. ജനങ്ങളുടെ പണമാണ് ഇത്തരത്തില്‍ ധൂര്‍ത്തടിക്കുന്നത്. കമ്യൂണിസ്റ്റ് ഭരണഘടനയാണ് വലുതെന്ന് കരുതുന്ന ഒരു മന്ത്രി, പാക്കിസ്ഥാന്‍റെ ഭാഷയില്‍ സംസാരിക്കുന്ന മറ്റൊരാള്‍ ഇതൊക്കെയാണ് സര്‍ക്കാരില്‍ കാണുന്നത്. നേതൃത്വം ഇതിനെതിരെ അദ്ദേഹത്തോട് ഒരക്ഷരം പോലും പറയുന്നുമില്ല.

ലഹരിയുടെ ഉപയോഗത്തില്‍ കേരളം പഞ്ചാബിനെ മറികടക്കുന്ന സ്ഥിതിയാണെന്ന കാര്യം മറക്കരുത്. നൂറ് ശതമാനം സാക്ഷരതയുള്ള കേരളത്തില്‍ നിന്നും വിദ്യാര്‍ത്ഥികള്‍ സംസ്ഥാനത്തിന് പുറത്തേയ്ക്ക് പോവുന്നു. കേരളം ലഹരിവില്‍പനയുടെ കേന്ദ്രമായി മാറുന്നു. കേരളത്തില്‍ നിക്ഷേപം നടത്താന്‍ പോലും ആര്‍ക്കും താത്പര്യമില്ലെന്നും ഗവര്‍ണര്‍ കുറ്റപ്പെടുത്തി.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ലഹരിക്കേസ്; പ്രതികളായ യൂത്ത് കോൺഗ്രസ് പ്രവർത്തകരെ നേരത്തെ തന്നെ പാർട്ടിയിൽ നിന്ന് പുറത്താക്കിയെന്ന് വിശദീകരണം

0
കൊച്ചി: കാസര്‍കോട് ലഹരിക്കേസില്‍ അറസ്റ്റിലായ യൂത്ത് കോണ്‍ഗ്രസ് നേതാവിനെതിരെ നടപടി. അറസ്റ്റിലായ...

നിയമവിരുദ്ധ പ്രവർത്തനങ്ങൾക്ക് കർശന ശിക്ഷ; ലഹരിക്കേസിൽ പിടിയിലായ യൂത്ത് കോൺഗ്രസ് പ്രവർത്തകനെ പുറത്താക്കി

0
കാസർകോട്: കാസർകോട് ലഹരി കേസിൽ അറസ്റ്റിലായ പ്രവർത്തകനെ പാർട്ടിയിൽ നിന്ന് പുറത്താക്കിയതായി...

കേരളത്തിന്റെ എയിംസ് ആവശ്യം പരിഗണനയിൽ; പ്രഖ്യാപനം ശരിയായ സമയത്തുണ്ടാകുമെന്ന് കേന്ദ്ര മന്ത്രി

0
ദില്ലി: കേരളത്തിന് എയിംസ് ഉചിതമായ സമയത്ത് ഉചിതമായ സ്ഥലത്ത് പ്രഖ്യാപിക്കുമെന്ന് കേന്ദ്രമന്ത്രി...

എൻജിനീയറിങ് സ്പോട്ട് അഡ്മിഷൻ പ്രതിസന്ധി: വിദ്യാർത്ഥികളുടെ ആശങ്കയകറ്റി മന്ത്രി റോജി എം ജോൺ

0
തിരുവനന്തപുരം: സര്‍ക്കാര്‍ -എയ്ഡഡ് എന്‍ജിനീയറിങ് കോളേജുകളിലെ കേന്ദ്രീകൃത സ്‌പോട്ട് അഡ്മിഷന്‍ പ്രതിസന്ധിയില്‍...