സര്‍ക്കാരിനോട് ഗവര്‍ണര്‍ വിശദീകരണം ചോദിക്കാന്‍ സാധ്യത ; മറുപടി തയ്യാർ

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : പൗരത്വ നിയമ ഭേദഗതിക്കെതിരായി സുപ്രീം കോടതിയെ സമീപിച്ച വിഷയത്തില്‍ ഗവര്‍ണര്‍ വിശദീകരണം ചോദിച്ചാല്‍ മറുപടി നല്‍കാന്‍ സര്‍ക്കാര്‍ സജ്ജം. ആഭ്യന്തര വകുപ്പ് ഇതുമായി ബന്ധപ്പെട്ട മറുപടി തയ്യാറാക്കിയിട്ടുണ്ടെന്നാണ് വിവരം. ഡല്‍ഹിയില്‍ നിന്ന് തിരിച്ചെത്തുന്ന ഗവര്‍ണര്‍ ഉടന്‍ തന്നെ സര്‍ക്കാരിനോട് വിശദീകരണം ചോദിക്കാനാണ് സാധ്യത.

പൗരത്വ നിയമ ഭേദഗതിക്കെതിരായി സുപ്രീം കോടതിയെ സമീപിച്ചത് തന്റെ അനുമതി തേടാതെയാണെന്ന ഗവര്‍ണറുടെ വാദത്തെ സര്‍ക്കാര്‍ ഇന്നലെ തന്നെ തള്ളിയിരുന്നു. ഭരണഘടന പ്രകാരമോ റൂള്‍സ് ഓഫ് ബിസിനസ് പ്രകാരമോ നിയമസഭാ ചട്ടമനുസരിച്ചോ സര്‍ക്കാര്‍ ഗവര്‍ണറുടെ അനുമതി തേടേണ്ടതില്ലെന്നാണ് നിയമമന്ത്രി ഇന്നലെ പ്രതികരിച്ചത്. എന്നാല്‍ ഗവര്‍ണര്‍ക്ക് തെറ്റിദ്ധാരണ ഉണ്ടായ പശ്ചാത്തലത്തില്‍ സര്‍ക്കാര്‍ അത് തിരുത്താന്‍ തയ്യാറാകുമെന്നും എ. കെ ബാലന്‍ വ്യക്തമാക്കിയിരുന്നു. വിശദീകരണം ചോദിക്കുമെന്ന് ഗവര്‍ണര്‍ പറഞ്ഞിരുന്നെങ്കിലും രാജ്ഭവനില്‍ നിന്ന് ഔദ്യോഗികമായ അറിയിപ്പ് സര്‍ക്കാരിന് ലഭിച്ചിട്ടില്ല. ഡല്‍ഹിയില്‍ നിന്ന് ഗവര്‍ണര്‍ തിരിച്ചെത്തുന്നതിന് പിന്നാലെ തന്നെ സര്‍ക്കാരിനോട് വിശദീകരണം ചോദിക്കുമെന്നാണ് സൂചന. ഇത് മുന്‍കൂട്ടി കണ്ട് സര്‍ക്കാര്‍ മറുപടിയും തയ്യാറാക്കിയിട്ടുണ്ടെന്നാണ് വിവരം.

ഭരണഘടന അനുസരിച്ച് കേന്ദ്രസര്‍ക്കാരുമായി തര്‍ക്കമുള്ള വിഷയത്തില്‍ മാത്രമാണ് ഗവര്‍ണറെ അറിയിച്ച ശേഷം കോടതിയെ സമീപിക്കേണ്ടതെന്നും എന്നാല്‍ ഇക്കാര്യത്തില്‍ കേന്ദ്രസര്‍ക്കാരുമായി തര്‍ക്കമില്ലെന്നുമാണ് സര്‍ക്കാരിന്റെ വിശദീകരണം. മാത്രമല്ല, മുന്‍കാല സുപ്രീം കോടതി വിധികള്‍ അനുസരിച്ച് മന്ത്രിസഭാ തീരുമാനങ്ങള്‍ക്കപ്പുറം സര്‍ക്കാരിന്റെ ദൈനംദിന പ്രവര്‍ത്തനങ്ങള്‍ സംബന്ധിച്ച് ഗവര്‍ണറെ അറിയിക്കേണ്ടതില്ലെന്നും സര്‍ക്കാര്‍ വൃത്തങ്ങള്‍ സൂചിപ്പിക്കുന്നു. ഇക്കാര്യങ്ങളായിരിക്കും ഗവര്‍ണര്‍ക്ക് നല്‍കുന്ന മറുപടിയിലും സര്‍ക്കാര്‍ വ്യക്തമാക്കുക. ഗവര്‍ണര്‍ ഒപ്പിടാന്‍ വിസമ്മതിച്ച വാര്‍ഡ് വിഭജന ഓര്‍ഡിനന്‍സ് നിയമമാക്കാനും ബജറ്റ് അവതരിപ്പിക്കുന്നതിനുമായി നിയമസഭാ സമ്മേളനം ചേരേണ്ട തീയതി നാളെ ചേരുന്ന മന്ത്രിസഭാ യോഗം തീരുമാനിക്കും.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കുംഭമേളയ്ക്ക് ചെലവഴിക്കുന്ന തുകയുടെ അല്പമെങ്കിലും നൽകിയാൽ 150 സ്കൂളുകൾ പൂട്ടുന്നത് ഒഴിവാക്കാം ; ജസ്റ്റിസ്...

0
ന്യൂഡൽഹി : സർക്കാർ ഫണ്ടുകളുടെ അപര്യാപ്തത മൂലം സ്കൂളുകൾ അടച്ചുപൂട്ടുന്നതിനെതിരെ രൂക്ഷവിമർശനവുമായി...

പ്രതിപക്ഷ ഉപനേതൃ പദവി ; പരസ്യ പ്രതികരണം വേണ്ടെന്ന് സിപിഎം നേതാക്കൾക്ക് നിർദേശം

0
തിരുവനന്തപുരം: പ്രതിപക്ഷ ഉപനേതാവ് സ്ഥാനം സംബന്ധിച്ച് പരസ്യ പ്രതികരണം വേണ്ടെന്ന് സിപിഎം...

1984-ൽ നടന്ന കൊലക്കേസ്, 44 വർഷമായിട്ടും തീർപ്പാക്കിയില്ല ; ഖേദമാറിയിച്ച് സുപ്രീം കോടതി

0
ന്യൂഡൽഹി : 1981-ൽ നടന്ന കൊലക്കേസിലെ അപ്പീൽ 44 വർഷമായിട്ടും ഝാർഖണ്ഡ്...

ഹോർമുസ് യുഎസ് പ്രദേശമെന്ന് ട്രംപ് ; യുഎസിനൊപ്പം നിൽക്കുന്നവർ ശത്രുക്കളെന്ന് ഇറാൻ

0
ദുബായ് : ഇറാനെതിരായ യുഎസ് ഉപരോധങ്ങളിൽ പങ്കുചേരുന്ന രാജ്യങ്ങളെ ശത്രുക്കളായി കണക്കാക്കുമെന്ന്...