ബില്ലുകൾ നേരിട്ട് കണ്ടിട്ടില്ല ; ബില്ലുകൾ ഭരണഘടനാനുസൃതമാണോയെന്ന് പരിശോധിക്കും : ഗവർണർ

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : ബില്ലുകൾ ഭരണഘടനാനുസൃതമാണോയെന്ന് പരിശോധിക്കുമെന്ന് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. നിയമസഭയുടെ പ്രത്യേക സമ്മേളനം ചേർന്ന് ബില്ലുകൾ പാസാക്കിയതായി വാർത്തയിലൂടെയാണ് അറിഞ്ഞത്. ബില്ലുകൾ നേരിട്ട് കണ്ടിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. നിയമസഭയെ മറികടന്ന് തീരുമാനങ്ങളെടുക്കാറില്ല. എന്നാൽ ഭരണഘടനാനുസൃതമാണോയെന്ന് പരിശോധിച്ച് തന്റെ അധികാരം വിനിയോഗിക്കും. ഷൈലജയെ മാഗ്സസെ പുരസ്‌കാരത്തിന് പരിഗണിച്ചെങ്കിൽ അഭിനന്ദനാർഹം. പുരസ്‌കാരം നിരസിച്ചതിന്റെ രാഷ്ട്രീയത്തെ കുറിച്ചു പ്രതികരിക്കാനില്ലെന്നും ​ഗവർണർ വ്യക്തമാക്കി.

ചാൻസലർ എന്ന നിലയിലുള്ള ഗവർണറുടെ അധികാരം കുറയ്ക്കുന്ന സർവകലാശാല ഭേദഗതി ബിൽ, ഏറെ വിവാദങ്ങളുണ്ടാക്കിയ ലോകായുക്ത നിയമഭേദഗതി ബിൽ അടക്കം 12 ബില്ലുകളാണ് നിയമസഭ പാസാക്കിയത്. സർക്കാരുമായി ഇടഞ്ഞു നിൽക്കുന്ന ഗവർണർ ബില്ലിൽ ഒപ്പിടുമോ എന്ന ആശങ്ക സർക്കാരിനുണ്ട്. ഒപ്പിട്ടില്ലെങ്കിൽ ഗവർണറും സർക്കാരും തമ്മിലുള്ള പോര് കനക്കും. ബില്ലുകളിൽ ഗവർണർ നിയമോപദേശം തേടാനാണ് സാധ്യത. ചൊവ്വാഴ്ചയോടെ ഗവർണറുടെ തീരുമാനം ഉണ്ടായേക്കും.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

25 രൂപയുടെ പോപ്കോണിന് 300 രൂപവരെ’ ; തിയേറ്ററിലെ അമിത വിലയ്ക്കെതിരെ മേയർ വി...

0
തിരുവനന്തപുരം : മൾട്ടിപ്ലെക്‌സുകളിലും തിയേറ്ററുകളിലും ഭക്ഷണസാധനങ്ങൾക്ക് വൻതുക ഈടാക്കുന്നതിനെതിരെ തിരുവനന്തപുരം കോർപ്പറേഷൻ...

സെർവർ തകരാർ : സ്കൂൾ ഉച്ചഭക്ഷണം നൽകാനാവാതെ വലഞ്ഞ് പ്രധാനാധ്യാപകർ

0
തിരുവനന്തപുരം : സ്‌കൂൾ ഉച്ചഭക്ഷണ പദ്ധതിയുടെ വിവരങ്ങൾ രേഖപ്പെടുത്തേണ്ട വെബ്‌സൈറ്റ്‌ അടിക്കടി...

ക്ലസ്റ്റർ കോർഡിനേറ്റർമാരായ ആയിരത്തോളം അധ്യാപകരെ പുറത്താക്കാൻ ഉത്തരവ്

0
തിരുവനന്തപുരം: ഒറ്റ ഉത്തരവിലൂടെ ആയിരത്തോളം പേരെ പുറത്താക്കി പൊതുവിദ്യാഭ്യാസ വകുപ്പ്. വിദ്യാഭ്യാസ...

നേപ്പാള്‍ മിന്നല്‍ പ്രളയം : കാണാതായവരില്‍ കൊല്ലം സ്വദേശിനിയും

0
കൊല്ലം: നേപ്പാളിലെ മിന്നല്‍ പ്രളയത്തില്‍ കാണാതായവരില്‍ കൊല്ലം സ്വദേശിനിയും ഉള്‍പ്പെടുന്നതായി...