അനന്തപുരിയെ വിറപ്പിക്കാന്‍ ‘സൂപ്പര്‍ സ്റ്റാര്‍ പുലികള്‍’ നാളെ ഇറങ്ങും

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : ചെണ്ടകളുടെ ആസുരതാളത്തില്‍ ഗർജിക്കുന്ന പുലിമുഖ കുംഭകളിളക്കി തലസ്ഥാന നഗരിയെ വിറപ്പിക്കാന്‍ പുലികളെത്തുന്നു. ഓണം വാരാഘോഷത്തിന്റെ വരവറിയിച്ച് നാളെ നടക്കുന്ന വിളംബര ഘോഷയാത്രയില്‍ നഗരവാസികളെ ഞെട്ടിക്കാന്‍ തൃശൂരില്‍ നിന്നുള്ള ‘സൂപ്പര്‍ സ്റ്റാര്‍ പുലി’കളാണ് അനന്തപുരിയുടെ കളം നിറയുന്നത്. തൃശൂര്‍ സ്വരാജ് റൗണ്ടില്‍ ഓണനാളില്‍ പതിവായി പുലികളി നടത്തുന്ന സതീഷ് നെടുമ്പുരയുടെ നേതൃത്വത്തിലുള്ള സംഘമാണ് നാളെ നഗരത്തിലെത്തുക.

രാവിലെ പത്തിന് കനക്കുന്നില്‍ നിന്നാരംഭിക്കുന്ന വിളംബര ഘോഷയാത്ര നഗരത്തിന്റെ വിവിധ കേന്ദ്രങ്ങളിലും നെടുമങ്ങാടു നടക്കുന്ന ഓണം വിളംബര ഘോഷയാത്രയുടേയും ഭാഗമാകും. നഗരത്തിലെ പതിവ് ഓണക്കാഴ്ചകളില്‍ നിന്ന് വ്യത്യസ്തമായി തൃശൂരില്‍ നിന്നുള്ള പുലികള്‍ കാഴ്ചവക്കുന്ന പ്രകടനം തലസ്ഥാനവാസികള്‍ക്ക് പുതുമയാകുമെന്നുറപ്പ്. പൂക്കളത്തിനും ഓണസദ്യയ്ക്കുമൊപ്പം ഓണ സന്തോഷങ്ങളിൽ ചേർത്തു വെയ്ക്കുന്ന പുലി കളിയും അങ്ങനെ തലസ്ഥാന വാസികൾക്കു നാളെ സ്വന്തമാകും.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഭീകരവാദത്തെ സഹായിക്കുന്നവർക്കെതിരെ ആഞ്ഞടിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി

0
ഡൽഹി: ഭീകരവാദത്തെ സഹായിക്കുന്നവർക്കെതിരെ ആഞ്ഞടിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഭീകരവാദത്തിന്റെ കാര്യത്തിൽ...

പുസ്തകം കൊണ്ടുവരാത്തതിന് അധ്യാപിക വെയിലത്ത് നിർത്തി ശിക്ഷിച്ച 10 വയസ്സുകാരി മരിച്ചു

0
ന്യൂഡൽഹി: ഡൽഹിയിൽ പുസ്തകം കൊണ്ടുവരാത്തതിന് അധ്യാപിക വെയിലത്ത് നിർത്തി ശിക്ഷിച്ച 10...

അതീവ സുരക്ഷാ മേഖലയായ മദ്രാസ് റെജിമെന്റ് കേന്ദ്രത്തിൽ ആയുധങ്ങളും വെടിയുണ്ടകളും മോഷണം പോയ സംഭവത്തിൽ...

0
ഹൈദരാബാദ്: ഹൈദരാബാദിലെ അതീവ സുരക്ഷാ മേഖലയായ മദ്രാസ് റെജിമെന്റ് കേന്ദ്രത്തിൽ ആയുധങ്ങളും...

എഡിജിപി എം.ആർ. അജിത് കുമാറിന് വർക്കല പോലീസ് സ്റ്റേഷന്റെ മേൽനോട്ട ചുമതല നൽകി

0
തിരുവനന്തപുരം: സസ്പെൻഷനിലുള്ള എഡിജിപി എം.ആർ. അജിത് കുമാറിന് വർക്കല പോലീസ് സ്റ്റേഷന്റെ...