വി.സി നിയമനവുമായി ഗവര്‍ണര്‍ മുന്നോട്ട് ; പ്രഫസര്‍മാരുടെ പട്ടിക ഉടൻ നല്‍കണം

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: വി.സി നിയമനവുമായി ഗവര്‍ണര്‍ മുന്നോട്ട്. പ്രൊഫസര്‍മാരുടെ പട്ടിക ആവശ്യപ്പെട്ട് ഗവര്‍ണര്‍ കേരള, കാലിക്കറ്റ്, എം.ജി, കണ്ണൂര്‍, കുസാറ്റ് വി.സിമാര്‍ക്കാണ് കത്തയച്ചത്. സെനറ്റ് യോഗത്തില്‍ നിന്നും വിട്ടുനിന്ന പതിനഞ്ച് അംഗങ്ങളെ പുറത്താക്കിയതിനു പിന്നാലെയാണ് കടുത്ത നടപടിയുമായി ഗവര്‍ണര്‍ മുന്നോട്ടു പോകുന്നത്. ഒക്ടോബര്‍ 24 നു കേരള വി.സിയുടെ കാലാവധി അവസാനിക്കാനിരിക്കെയാണ് പ്രൊഫസര്‍മാരുടെ പട്ടിക ആവശ്യപ്പെട്ട് ഗവര്‍ണര്‍ വി.സിമാര്‍ക്ക് കത്ത് അയച്ചത്.

കേരള, കാലിക്കറ്റ്, എം.ജി, കണ്ണൂര്‍, കുസാറ്റ് വി.സിമാര്‍ക്കാണ് കത്തയച്ചത്. 10 വര്‍ഷം സര്‍വീസ് പൂര്‍ത്തിയാക്കിയവരെയാണ് വി.സിമാരായി നിയമിക്കാന്‍ കഴിയുക. ഉടനടി പട്ടിക നല്‍കണമെന്നാണ് കത്തില്‍ നിര്‍ദേശം നല്‍കിയിരിക്കുന്നത്. ഒരു വി.സിയുടെ കാലാവധി അവസാനിച്ചാല്‍ താല്‍ക്കാലിക ചുമതല മറ്റു വി.സിമാര്‍ക്ക് നല്‍കാറാണ് പതിവ്. അതില്‍ നിന്നു വ്യത്യസ്തമായാണ് വി.സിയെ നിയമിക്കാനുള്ള തീരുമാനവുമായി ഗവര്‍ണര്‍ മുന്നോട്ടു പോകുന്നത്.

സെര്‍ച് കമ്മിറ്റിയില്‍ സെനറ്റ് പ്രതിനിധിയെ നിര്‍ദേശിക്കണമെന്നു ഗവര്‍ണര്‍ അന്ത്യശാസനം നല്‍കിയതിനെ തുടര്‍ന്നു സെനറ്റ് യോഗം വിളിച്ചെങ്കിലും ക്വാറം തികയാത്തതിനാല്‍ നടന്നില്ല. യോഗത്തില്‍ പങ്കെടുക്കാത്ത 15 അംഗങ്ങളെ പുറത്താക്കിയതിനു പിന്നാലെയാണ് പ്രൊഫസര്‍മാരുടെ പട്ടിക ആവശ്യപ്പെട്ട് ഗവര്‍ണര്‍ കത്ത് നല്‍കിയത്. ഒത്തു തീര്‍പ്പ് വേണ്ടെന്നും കടുത്ത നടപടിയുമായി മുന്നോട്ടുപോകാനുമാണ് രാജ്ഭവന്‍ തീരുമാനം.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തെറ്റായ പ്രസ്താവനകളിലൂടെ തൊഴിലാളികളെ പ്രതിക്കൂട്ടിലാക്കാൻ നോക്കുന്നു ; മുഖ്യമന്ത്രിക്കെതിരെ രൂക്ഷ വിമർശനവുമായി കെ.എസ്.ഇ.ബി വർക്കേഴ്‌സ്...

0
തിരുവനന്തപുരം: കെഎസ്ഇബി ജീവനക്കാര്‍ക്ക് എതിരായ മുഖ്യമന്ത്രി വി ഡി സതീശന്റെ പ്രസ്താവനയ്ക്ക്...

പത്തനംതിട്ടയുടെ മണ്ണിൽ ചിറകുകൾ മുളയ്ക്കാൻ ശബരി വിമാനത്താവള പദ്ധതി ; പ്രതീക്ഷയോടെ കൊടുമൺ

0
കൊടുമൺ: നിർദിഷ്ട ശബരി വിമാനത്താവള പദ്ധതി കൊടുമണ്ണിൽ സ്ഥാപിക്കണമെന്ന ആവശ്യവുമായി കൊടുമൺ...

രാഷ്ട്രീയ യാഥാർത്ഥ്യങ്ങൾ തിരിച്ചറിയാത്തവരാണ് വിമർശനങ്ങൾ ഉന്നയിക്കുന്നത്: മനു തോമസിന് മറുപടിയുമായി എം വി ഗോവിന്ദൻ

0
കണ്ണൂര്‍: വിപുലീകൃത സംസ്ഥാന കമ്മിറ്റി സിപിഐഎം ഭരണഘടനാ ലംഘനമാണെന്നുള്ള ഡിവൈഎഫ്‌ഐ മുന്‍...

​ടി.വി.കെയുടെ പേരിൽ പ്രചരിക്കുന്ന വാർത്തകൾ തള്ളി കേരള ഘടകം; സതീഷ് തോന്നിക്കലിന് ഔദ്യോഗിക പദവികളൊന്നുമില്ലെന്ന്...

0
തിരുവനന്തപുരം: പാർട്ടി കേരള ഘടകത്തിന് നിലവിൽ ഔദ്യോഗിക കോർഡിനേറ്റർ ഇല്ലെന്ന് ടിവികെ...