ഉത്രാടം തിരുനാൾ പമ്പാ ജലമേളയുടെ പ്രവർത്തന ഉദ്ഘാടനം നടത്തി

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : ഡിസംബർ നാലാം തീയതി 2:00 മണിക്ക് നീരേറ്റുപുറം പമ്പ വാട്ടർ സ്റ്റേഡിയത്തിൽ നടക്കുന്ന 64 മത് കെ.സി മാമ്മൻ മാപ്പിള ട്രോഫിക്ക് വേണ്ടിയുള്ള ഉത്രാടം തിരുനാൾ പമ്പാ ജലമേളയുടെ പ്രവർത്തന ഉദ്ഘാടനം ബഹുമാനപ്പെട്ട കുട്ടനാട് എം.എൽ.എ, തോമസ് കെ തോമസ് നിർവഹിച്ചു. കേന്ദ്ര-സംസ്ഥാന ടൂറിസം വകുപ്പിന്റെ അംഗീകാരം ഉള്ള ഈ ജലമേള ലോകനിലവാരത്തിലേക്ക് കൊണ്ടുവരുന്നതിനും തിരുവിതാംകൂറിലെയും കുട്ടനാട്ടിലെയും ഉത്സവമാക്കി മാറ്റുന്നതിനും എംഎൽഎ നിലയിലും സംസ്ഥാന സർക്കാരിന്റെയും എല്ലാ സഹായസഹകരണളും നൽകുന്നതാണെന്ന് അദ്ദേഹം പറഞ്ഞു.

ഒക്ടോബർ -നവംബർ മാസങ്ങളിൽ തിരുവനന്തപുരം മുതൽ കോട്ടയം വരെയുള്ള തിരുവിതാംകൂറിലെ എല്ലാ ജില്ലകളെയും ബന്ധിപ്പിച്ച് കലാസാംസ്കാരിക പരിപാടികൾ സംഘടിപ്പിക്കുമെന്ന് വർക്കിംഗ് പ്രസിഡണ്ട് വിക്ടർ. ടി തോമസ് പറഞ്ഞു. ചുണ്ടൻ,വെപ്പ് ഇരുട്ടുകുത്തി,ചുരുളൻ തെക്കനോടി വിഭാഗത്തിൽ ആയി 37 ഓളം കളി വള്ളങ്ങൾ ഈ മത്സരത്തിൽ പങ്കെടുക്കുന്നതാണ്. ഡിസംബർ നാലാം തീയതി 2:00 മണിക്ക് നീരേറ്റുപുറം പമ്പ വാട്ടർ സ്റ്റേഡിയത്തിൽ വിപുലമായ ജല ഘോഷയാത്രയോടുകൂടി നടക്കുന്ന വള്ളംകളിയിൽ കേന്ദ്ര-സംസ്ഥാന മന്ത്രിമാർ ജനപ്രതിനിധികൾ, രാഷ്ട്രീയ സാംസ്കാരിക സമുദായിക നേതാക്കന്മാർ പങ്കെടുക്കുന്നതാണ്.

യോഗത്തിൽ വർക്കിംഗ് പ്രസിഡണ്ട് വിക്ടർ. ടി തോമസ് അധ്യക്ഷത വഹിച്ചു പഞ്ചായത്ത് മെമ്പർമാരായ ഗ്രേസി അലക്സാണ്ടർ തോമസ് ബേബി എ.വി. കുര്യൻ, പുന്നൂസ് ജോസഫ്, അഡ്വ:ബിജു. സി. ആന്റണി, ജഗൻ തോമസ്, അനിൽ സി ഉഷസ് ,അഞ്ചു കോച്ചേരി, മനോജ് മണക്കളത്തിൽ ജോയി ആറ്റുമാലിൽ ഷിബു വി.വർക്കി റേച്ചൽ ബേബിഎംജി ഓമനക്കുട്ടൻ , വർഗീസ് ചാക്കോ, റെജി ജോൺ,സജി കൂടാരത്തിൽ പി. സി രാജു, അനിയൻകുഞ്ഞ്, ബിജു പത്തിൽ, ബിനു ജോർജ്,സജി പെരുമാൾ എന്നിവർ പ്രസംഗിച്ചു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തെറ്റായ പ്രസ്താവനകളിലൂടെ തൊഴിലാളികളെ പ്രതിക്കൂട്ടിലാക്കാൻ നോക്കുന്നു ; മുഖ്യമന്ത്രിക്കെതിരെ രൂക്ഷ വിമർശനവുമായി കെ.എസ്.ഇ.ബി വർക്കേഴ്‌സ്...

0
തിരുവനന്തപുരം: കെഎസ്ഇബി ജീവനക്കാര്‍ക്ക് എതിരായ മുഖ്യമന്ത്രി വി ഡി സതീശന്റെ പ്രസ്താവനയ്ക്ക്...

പത്തനംതിട്ടയുടെ മണ്ണിൽ ചിറകുകൾ മുളയ്ക്കാൻ ശബരി വിമാനത്താവള പദ്ധതി ; പ്രതീക്ഷയോടെ കൊടുമൺ

0
കൊടുമൺ: നിർദിഷ്ട ശബരി വിമാനത്താവള പദ്ധതി കൊടുമണ്ണിൽ സ്ഥാപിക്കണമെന്ന ആവശ്യവുമായി കൊടുമൺ...

രാഷ്ട്രീയ യാഥാർത്ഥ്യങ്ങൾ തിരിച്ചറിയാത്തവരാണ് വിമർശനങ്ങൾ ഉന്നയിക്കുന്നത്: മനു തോമസിന് മറുപടിയുമായി എം വി ഗോവിന്ദൻ

0
കണ്ണൂര്‍: വിപുലീകൃത സംസ്ഥാന കമ്മിറ്റി സിപിഐഎം ഭരണഘടനാ ലംഘനമാണെന്നുള്ള ഡിവൈഎഫ്‌ഐ മുന്‍...

​ടി.വി.കെയുടെ പേരിൽ പ്രചരിക്കുന്ന വാർത്തകൾ തള്ളി കേരള ഘടകം; സതീഷ് തോന്നിക്കലിന് ഔദ്യോഗിക പദവികളൊന്നുമില്ലെന്ന്...

0
തിരുവനന്തപുരം: പാർട്ടി കേരള ഘടകത്തിന് നിലവിൽ ഔദ്യോഗിക കോർഡിനേറ്റർ ഇല്ലെന്ന് ടിവികെ...