കോഴിക്കോട് : ഗവർണറുടെ അതൃപ്തി സംസ്ഥാന സർക്കാരിൻ്റെ മുഖത്തേറ്റ അടിയാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ.
തെറ്റായ രാഷ്ട്രീയ പ്രചരണം നടത്താൻ നിയമസഭ സർക്കാർ ഉപയോഗിക്കാൻ ശ്രമിച്ചുവെന്ന് സുരേന്ദ്രൻ പറഞ്ഞു. കവല പ്രസംഗത്തിനുള്ള വേദിയാക്കി മാറ്റാൻ സർക്കാർ നയ പ്രഖ്യാപനത്തെ ഉപയോഗിക്കാൻ ശ്രമിച്ചു. നിലവിലെ സാമ്പത്തിക പ്രതിസന്ധിക്ക് കേന്ദ്രത്തെ കുറ്റം പറഞ്ഞു രക്ഷപെടാൻ ശ്രമിക്കുകയാണെന്നും സുരേന്ദ്രൻ പറഞ്ഞു.
നിയമസഭയെ രാഷ്ട്രീയമായി ഉപയോഗിക്കാൻ സർക്കാർ ശ്രമിക്കുന്നു. പ്രതിപക്ഷം അതിനു കൂട്ട് നിൽക്കുന്നു. ഗവർണറുടെ അസംതൃപ്തി സർക്കാരിൻ്റെ വില കുറഞ്ഞ നിലപാട് കൊണ്ടാണ്. സജി ചെറിയാൻ്റെ ക്യാപ്സൂൾ ജനങ്ങൾക്ക് മനസ്സിലാകുമെന്നും സുരേന്ദ്രൻ പറഞ്ഞു. വീണയിടത്ത് നിന്ന് ഉരുളുന്ന നിലപാടാണ്. കേന്ദ്ര സർക്കാരിനെതിരെയുള്ള സമരം പൊളിഞ്ഞ് പാളീസാകും. പണത്തിനു വേണ്ടിയുഉള്ള ആർത്തി നിർത്തേണ്ടത് മുഖ്യമന്തിയും കുടുംബവുമാണ്. വിഡി സതീശൻ മന്ത്രിസഭയിലെ ഒരു അംഗത്തെ പോലെയാണെന്നും സുരേന്ദ്രൻ പറഞ്ഞു.
പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected] എന്നിവ മാത്രം ഉപയോഗിക്കുക. മറ്റുള്ള വാട്സ് ആപ്പ് നമ്പരുകളിലും മെയിലിലും വരുന്നവ സ്വീകരിക്കുന്നതല്ല. വാര്‍ത്തയോടൊപ്പം ഒരു ചിത്രം ഉണ്ടായിരിക്കണം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത് വാര്‍ത്തകള്‍ നല്‍കണം. വാര്‍ത്തകള്‍ നല്‍കുമ്പോള്‍ എല്ലാ നമ്പരുകളിലും മെയിലുകളിലും നല്‍കാതെ ഒരിടത്തുമാത്രം നല്‍കുക. ചീഫ് എഡിറ്ററുമായി ബന്ധപ്പെടുവാന്‍ 94473 66263, 85471 98263, 0468 2333033 എന്നീ നമ്പരുകള്‍ ഉപയോഗിക്കുക.





























