തിരുവനന്തപുരം : കേരള ഗവർണർ ആരിഫ് മുഹമ്മദ് ഖാന്റെ ഡ്രൈവറെ തൂങ്ങി മരിച്ചനിലയിൽ കണ്ടെത്തി. ചേർത്തല ചക്കരക്കുളം ചന്ദ്രിക സദനത്തിൽ സഹദേവന്റെ മകൻ തേജസ് (50) ആണ് മരിച്ചത്. തിരുവനന്തപും രാജ്ഭവനിലെ ക്വാർട്ടേഴ്സിലാണു ഞായറാഴ്ച രാവിലെ തേജസിനെ മരിച്ച നിലയില്‍ കണ്ടെത്തിയത്. തന്റെ മരണത്തിൽ ആർക്കും പങ്കില്ലെന്ന കുറിപ്പെഴുതി ഫെയ്സ്ബുക്കിൽ പങ്കിട്ടതായാണു വിവരം. വർഷങ്ങളായി കുടുംബവുമൊത്ത് തിരുവനന്തപുരത്താണു താമസം. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു. അമ്മ – ശാന്തമ്മ. ഭാര്യ – പ്രേമ. മക്കൾ: അനശ്വർ, അനശ്വര.
മരണത്തിൽ ആർക്കും പങ്കില്ല ; എഫ്ബി പോസ്റ്റിട്ട ഗവർണറുടെ ഡ്രൈവർ തൂങ്ങിമരിച്ച നിലയിൽ
RECENT NEWS
Advertisment