ഡല്‍ഹിയിലെ വായുമലിനീകരണം ‘വളരെ മോശ’മായി തുടരുന്നു : സിസ്റ്റം ഫോര്‍ ക്വാളിറ്റി ആന്റ് വെതര്‍ ഫോര്‍കാസ്റ്റിങ് ആന്റ് റിസര്‍ച്ച്‌

For full experience, Download our mobile application:
Get it on Google Play

ന്യൂഡല്‍ഹി : ഡല്‍ഹിയിലെ വായുമലിനീകരണം ‘വളരെ മോശ’മായി തുടരുന്നുവെന്ന് സിസ്റ്റം ഫോര്‍ ക്വാളിറ്റി ആന്റ് വെതര്‍ ഫോര്‍കാസ്റ്റിങ് ആന്റ് റിസര്‍ച്ച്‌.നഗരത്തിലെ ശരാശരി എയര്‍ ക്വാളിറ്റി ഇന്‍ഡക്‌സ് 377 ആയി. ശനിയാഴ്ച അത് 355 ആയിരുന്നു. അതിനു തൊട്ടു മുമ്ബ് വെള്ളിയാഴ്ച 332ഉം ആയിരുന്നു.

ഇപ്പോഴത്തെ അവസ്ഥയില്‍ ഡല്‍ഹിയിലെ താമസക്കാരെ മലിനീകരണം ഗുരുതരമായി ബാധിക്കുമെന്ന് ഏജന്‍സി മുന്നറിയിപ്പ് നല്‍കി. മലിനീകരണ നിയന്ത്രണ ബോര്‍ഡിന്റെ കണക്കില്‍ പല പ്രദേശങ്ങളിലും വായുമലിനീകരണ തീവ്രത 401നും 500നും ഇടയിലാണ്. ആനന്ദ് വിഹാര്‍, ജഹാംഗിര്‍പൂര്‍, മുന്‍ഡക്, ആര്‍കെ പുരം, രോഹിണി, വിവേക് വിഹാര്‍ എന്നിവിടങ്ങളില്‍ എക്യുഐ 401നും 500 നും ഇടയിലായിരുന്നു.

കാറ്റിനുള്ള സാധ്യതയുള്ളതുകൊണ്ട് ഞായറാഴ്ച എക്യുഐ കുറയാന്‍ സാധ്യതയുണ്ടെന്നാണ് പ്രതീക്ഷ.ഗാസിയാബാദ് 346, നോയ്ഡ 357, ഗ്രേറ്റര്‍ നോയ്ഡ 320, ഫരീദാബാദ് 347 എന്നിങ്ങനെയാണ് മറ്റ് ചില പ്രദേശങ്ങളിലെ മലിനീകരണത്തോത്.മലിനീകരണ നിയന്ത്രണത്തിന്റെ ഭാഗമായി മെട്രോകളില്‍ നിന്ന് യാത്ര ചെയ്യാന്‍ ദുരന്ത നിരവാരണ അതോറിറ്റി അനുമതി നല്‍കി. സ്വകാര്യവാഹനങ്ങളുടെ എണ്ണം കുറയ്ക്കുന്നതിന്റെ ഭാഗമാണ് നടപടി. ഓരോ കോച്ചിലും 30 പേരെയാണ് നിന്ന് യാത്ര ചെയ്യാന്‍ അനുവദിക്കുക.

അവശ്യവസ്തുക്കള്‍ ഒഴിച്ചുള്ള ട്രക്കുകള്‍ ഡല്‍ഹിയിലേക്ക് വരുന്നതില്‍ ഡല്‍ഹി സര്‍ക്കാര്‍ നിരോധനമേര്‍പ്പെടുത്തി.ഡല്‍ഹിയിലെ സര്‍ക്കാര്‍ ഓഫിസുകള്‍ നൂറ് ശതമാനവും വര്‍ക്ക് ഫ്രം ഹോമിലാണ് പ്രവര്‍ത്തിക്കുന്നത്. നിര്‍മാണപ്രവര്‍ത്തനങ്ങള്‍ നിരോധിച്ചു.എക്യുഐ 0 – 50ന് ഉള്ളിലാണെങ്കില്‍ നല്ലതെന്നാണ് കണക്കാക്കുന്നത്. 51 – 100 തൃപ്തികരം, 101 – 200 മെച്ചപ്പെട്ടത്, 201 – 300 മോശം, 301 – 400 വളരെ മോശം, 401 – 500 ഗുരുതരം എന്നിങ്ങനെയാണ് തിരിച്ചിരിക്കുന്നത്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തെറ്റിദ്ധരിപ്പിക്കുന്ന പരസ്യം നൽകിയെന്ന് ചൂണ്ടിക്കാട്ടി പെപ്സികോ, കൊക്കകോള അടക്കമുള്ള പ്രമുഖ കമ്പനികൾക്ക് നോട്ടീസ് അയച്ച്...

0
ന്യൂഡൽഹി: തെറ്റിദ്ധരിപ്പിക്കുന്ന പരസ്യങ്ങൾ, വ്യാജ അവകാശവാദങ്ങൾ, ലേബലിങ് മാനദണ്ഡങ്ങളിലെ ലംഘനം എന്നിവ...

12 കിലോയോളം കഞ്ചാവുമായി ഇതര സംസ്ഥാന തൊഴിലാളി മൂവാറ്റുപുഴ പോലീസിന്റെ പിടിയിലായി

0
മൂവാറ്റുപുഴ: ഓണവിപണി ലക്ഷ്യമിട്ട് വിതരണത്തിനെത്തിച്ച 12 കിലോയോളം കഞ്ചാവുമായി ഇതര സംസ്ഥാന...

ഗോത്രവർഗ്ഗ കമ്മീഷന്റെ ഉത്തരവിനെ മറികടന്നുള്ള വനവാസി ഉന്നതി പെന്തകോസ്ത് മത പരിവർത്തന പ്രവർത്തനത്തെ തടയും...

0
പത്തനംതിട്ട: ഗോത്രവർഗ്ഗ കമ്മീഷന്റെ ഉത്തരവിനെ മറികടന്നുള്ള വനവാസി ഉന്നതി പെന്തകോസ്ത് മത...

യുവാക്കളുടെ വിഷയങ്ങൾ ചൂണ്ടിക്കാട്ടി രാജ്യതലസ്ഥാനത്ത് വീണ്ടും സമരത്തിനൊരുങ്ങി സിജെപി

0
ഡൽഹി: യുവാക്കളുടെ വിഷയങ്ങൾ ചൂണ്ടിക്കാട്ടി രാജ്യതലസ്ഥാനത്ത് വീണ്ടും സമരത്തിനൊരുങ്ങി സിജെപി(കോക്രോച്ച് ജനത...