കൊല്ലത്ത് വന്ദേമാതരം പാടാതെ ഗവർണറുടെ ഔദ്യോഗിക പരിപാടി

For full experience, Download our mobile application:
Get it on Google Play

കൊല്ലം: കൊല്ലത്ത് വന്ദേമാതരം പാടാതെ ഗവർണറുടെ ഔദ്യോഗിക പരിപാടി. കൊല്ലം ശ്രീനാരായണഗുരു ഓപ്പൺ സർവ്വകലാശാലയുടെ ബിരുദദാന ചടങ്ങിലാണ് സംഭവം. ഗവർണർ, രാഷ്ട്രപതി എന്നിവരുടെ ചടങ്ങുകൾ തുടങ്ങുന്നതിനു മുമ്പും അവസാനവും വന്ദേമാതരം പാടണമെന്ന് നിഷ്കർഷിച്ച് കഴിഞ്ഞ 28ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം ഇതുമായി ബന്ധപ്പെട്ട മാർഗ നിർദേശങ്ങളിൽ ഭേദഗതി വരുത്തിയിരുന്നു. കഴിഞ്ഞ 28 മുതലാണ് ഇത് പ്രാബല്യത്തിൽ വന്നത്. കേന്ദ്രസർക്കാർ ഉത്തരവിന് ശേഷമുള്ള ഗവർണറുടെ ആദ്യ ഔദ്യോഗിക പരിപാടിയായിരുന്നു കൊല്ലത്ത് നടന്നത്. എന്നാൽ പതിവുപോലെ ദേശീയഗാനം മാത്രം പാടിയാണ് പരിപാടി ആരംഭിച്ചത്. സാങ്കേതിക പ്രശ്നം മൂലം വന്ദേമാതരം പാടാൻ ആകില്ലെന്ന് സംഘാടകർ തൊട്ടു മുമ്പ് ഗവർണറുടെ എ ഡി സിയെ അറിയിക്കുകയായിരുന്നു. മൂന്നു മന്ത്രിമാരും ചടങ്ങിൽ ഉണ്ടായിരുന്നു. കഴിഞ്ഞ ആഴ്ച രാജ്ഭവനിൽ നടന്ന രണ്ട് ചടങ്ങുകളിലും വന്ദേമാതരം ആലപിച്ചാണ് പരിപാടി തുടങ്ങിയത്.

മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. പത്തനംതിട്ട ജില്ലയിലെ പ്രാദേശിക വാര്‍ത്തകള്‍ക്കും മറ്റുജില്ലകളിലെ പ്രാധാന വാര്‍ത്തകള്‍ക്കുമായിരിക്കും പരിഗണന. കുറഞ്ഞത്‌ ഒരു പാരഗ്രാഫ് എങ്കിലും വാര്‍ത്തകള്‍ ഉണ്ടായിരിക്കണം. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം.

പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം  എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍   702555 3033/  mail – [email protected]

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

പാനൂരിൽ ജീവനൊടുക്കാൻ ശ്രമിച്ച യുവതി മരിച്ചു

0
കണ്ണൂര്‍: കണ്ണൂർ പാനൂരിൽ ജീവനൊടുക്കാൻ ശ്രമിച്ച യുവതി മരിച്ചു. വെള്ളങ്ങാട് സ്വദേശിനി...

പന്തളം മങ്ങാരം ഗവ.യു.പി സ്കൂളിൽ വായന മാസാചരണം നടന്നു

0
പന്തളം: മങ്ങാരം ഗവ.യു.പി സ്കൂളിൽ സംഘടിപ്പിച്ച വായന മാസാചരണവും വിദ്യാരംഗം കലാ...

സ്വർണം വാങ്ങാൻ പറ്റിയ സമയം ; ഇന്നും സ്വർണവില കുത്തനെയിടിഞ്ഞു

0
തിരുവനന്തപുരം : സംസ്ഥാനത്ത് സ്വർണവിലയിൽ കനത്ത ഇടിവ് തുടരുന്നു. രാജ്യാന്തര വിപണിയിലെ...