കുമ്പഴയിലെ അനധികൃത ബസ്‌ പാര്‍ക്കിംഗ് ഗതാഗതകുരുക്ക് സൃഷ്ടിക്കുന്നു

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : കുമ്പഴ – മൈലപ്ര റോഡില്‍ കുമ്പഴയില്‍ സ്റ്റോപ്പ് അനുവദിച്ചിട്ടില്ലാത്ത സ്ഥലത്ത് ബസ്‌ നിര്‍ത്തി ആളുകളെ കയറ്റുകയും ഇറക്കുകയും ചെയ്യുന്നത് ഗതാഗത കുരുക്ക് സൃഷ്ടിക്കുന്നു. കോന്നി ഭാഗത്ത് നിന്നും വരുന്ന സ്വകാര്യ ബസുകളും കെ.എസ്.ആര്‍.റ്റി.സിയും അടക്കമാണ് ഇത്തരത്തില്‍ ആളുകളെ കയറ്റുന്നത്. കുമ്പഴയില്‍ അപകടങ്ങള്‍ കുറയ്ക്കുവാന്‍ റോഡിന് നടുവില്‍ ഡിവൈഡര്‍ സ്റ്റമ്പുകള്‍ സ്ഥാപിച്ച ശേഷം മുന്‍പ് ബസുകള്‍ നിര്‍ത്തിയിരുന്നതിന് കുറച്ച് മുന്‍പിലേക്ക് നീക്കിയാണ് ബസുകള്‍ക്ക് സ്റ്റോപ്പ്‌ അനുവദിച്ചിട്ടുള്ളത്. മുന്‍പ് നിര്‍ത്തിയിരുന്ന സ്ഥലത്ത് വീതി കുറവായതിനാല്‍ ഇവിടെ ബസുകള്‍ നിര്‍ത്തി ആളുകളെ കയറ്റി ഇറക്കുമ്പോള്‍ പുറകെ വരുന്ന വാഹനങ്ങള്‍ കടന്നു പോകാന്‍ കഴിയാതെ വരികയും വലിയ ഗതാഗത കരുക്ക് ഉണ്ടാവുകയും ചെയ്യുന്നുണ്ട്.

ഈ വിഷയം ട്രാഫിക്കില്‍ നില്‍ക്കുന്ന പോലീസും ഹോം ഗാര്‍ഡുകളും പല തവണ ബസ് ഡ്രൈവര്‍മാര്‍ക്ക് മുന്നറിയിപ്പ് നല്‍കിയിട്ടും യാതൊരു നടപടിയും ഉണ്ടായിട്ടില്ല. മാത്രമല്ല ബസുകള്‍ അപ്രതീക്ഷിതമായി ഇവിടെ നിര്‍ത്തുമ്പോള്‍ വീതി കുറവ് കാരണം പുറകില്‍ വരുന്ന വാഹനങ്ങള്‍ ഇടിച്ച് അപകടങ്ങള്‍ ഉണ്ടാകുന്നതിനുള്ള സാധ്യതയും ഏറെയാണ്‌. കഴിഞ്ഞ കുറച്ചു നാളുകള്‍ക്ക് മുന്‍പാണ് കുമ്പഴയില്‍ അമിത വേഗതയില്‍ എത്തിയ ആംബുലന്‍സ് ഇടിച്ച് സ്കൂട്ടര്‍ യാത്രക്കാരന് പരിക്കേറ്റത്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

വിദ്യാഭ്യാസരംഗത്തെ നയസമീപനരീതി ; കേന്ദ്രസർക്കാരിനെതിരെ മുതിർന്ന ബി.ജെ.പി. നേതാവ് മുരളീ മനോഹർ ജോഷി

0
ന്യൂഡൽഹി : വിദ്യാഭ്യാസരംഗത്ത് കേന്ദ്രത്തിലെ നരേന്ദ്രമോദിസർക്കാർ സ്വീകരിക്കുന്ന നയസമീപനങ്ങളെ രൂക്ഷമായി വിമർശിച്ച്...

മുട്ടിൽ മരംമുറി : അഗസ്റ്റിൻ സഹോദരന്മാർ ഇന്ന് ചോറ്റാനിക്കര മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാവും

0
ചോറ്റാനിക്കര: മുട്ടിൽ മരംമുറിയുമായി ബന്ധപ്പെട്ട വഞ്ചനാകേസിൽ അഗസ്റ്റിൻ സഹോദരന്മാർ ഇന്ന് ചോറ്റാനിക്കര...

സൗദിയിലെ വിവിധ പ്രവിശ്യകളിൽ വെള്ളിയാഴ്ച വരെ മഴയുണ്ടാകും ; വെള്ളപ്പൊക്ക മേഖലകളിൽ നിന്ന് ഒഴിഞ്ഞുമാറാൻ...

0
റിയാദ് : സൗദിയുടെ വിവിധ ഭാ​ഗങ്ങളിൽ വരും ദിവസങ്ങളിൽ ശക്തമായ മഴയുണ്ടാകുമെന്ന്...

ഡ്യൂട്ടിയിലുണ്ടായിരുന്ന പോലീസ് ഉദ്യോഗസ്ഥന് നേരെ ആക്രമണം ; പ്രതി കസ്റ്റഡിയിൽ

0
തിരുവനന്തപുരം: തലസ്ഥാനത്തെ മാനവീയം വീഥിയിൽ ഡ്യൂട്ടിയിലുണ്ടായിരുന്ന പോലീസ് ഉദ്യോഗസ്ഥന് നേരെ ആക്രമണം....