സ്ത്രീകളുടെ അക്കൗണ്ടിലേക്ക് 30,000 കോടി ; മെഗാ പണം കൈമാറ്റ പദ്ധതിക്കു തുടക്കം

For full experience, Download our mobile application:
Get it on Google Play

ഡല്‍ഹി : കൊവിഡ് 19 മഹാമാരിയെ നേരിടുന്നതിന്റെ ഭാഗമായി ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ നേരിട്ടുള്ള പണം കൈമാറ്റത്തിന് കേന്ദ്രസര്‍ക്കാര്‍ വെള്ളിയാഴ്ച തുടക്കം കുറിച്ചു. ജന്‍ധന്‍ അക്കൗണ്ടുള്ള വനിതകളുടെ അക്കൗണ്ടിലേക്ക് 30,000 കോടി രൂപയും ഉജ്വല എല്‍പിജി യോജനയുമായി ബന്ധപ്പെടുത്തിയ എട്ടു കോടി ദരിദ്ര കുടുംബങ്ങള്‍ക്കായി 5000 കോടി രൂപയുമാണു കേന്ദ്രസര്‍ക്കാര്‍ നല്‍കുന്നത്.

പിഎം ജന്‍ധന്‍ ട്രാന്‍സ്ഫര്‍ പദ്ധതിയുടെ ആദ്യദിനത്തില്‍ നാലു കോടി സ്ത്രീകളുടെ അക്കൗണ്ടിലേക്ക് 500 രൂപ വീതമാണ് നല്‍കിയത്. എല്ലാവര്‍ക്കും പണം ലഭിക്കുന്നതിനായി നിഷ്‌ക്രിയമായി കിടന്നിരുന്ന അക്കൗണ്ടുകള്‍ വീണ്ടും പ്രവര്‍ത്തന സജ്ജമാക്കാന്‍ സര്‍ക്കാര്‍ എല്ലാ ബാങ്കുകള്‍ക്കും നിര്‍ദേശം നല്‍കിയിരുന്നു. ഏപ്രില്‍ 9 ഓടെ എല്ലാ അക്കൗണ്ടുകളിലും പണം എത്തിക്കാനാണ് ശ്രമിക്കുന്നത്. പണം പിന്‍വലിക്കാന്‍ എല്ലാ സൗകര്യങ്ങളും ഏര്‍പ്പെടുത്തിയതായി ബാങ്കുകള്‍ അറിയിച്ചു. എന്നാല്‍ ലോക്ഡൗണ്‍ നിര്‍ദേശങ്ങള്‍ക്കു വിപരീതമായി ചിലയിടങ്ങളില്‍ ജനങ്ങള്‍ കൂട്ടത്തോടെ എത്തുന്നതും തലവേദനയായിട്ടുണ്ട്.

ഏപ്രിലില്‍ പാചക വാതക സലിണ്ടര്‍ സൗജന്യമായി വാങ്ങാനായി പണം കൈമാറ്റം ചെയ്യുന്ന പദ്ധതിയും ആരംഭിച്ചു. കേന്ദ്രസര്‍ക്കാര്‍ പ്രഖ്യാപിച്ച 1.7 ലക്ഷം കോടിയുടെ കൊവിഡ് സഹായ പാക്കേജ് പ്രകാരം എല്‍പിജി സിലിണ്ടറുകള്‍ സൗജന്യമായി വാങ്ങാന്‍ ഉജ്വല ഉപയോക്താക്കള്‍ക്കു പണം നല്‍കുന്ന പദ്ധതിയാണിത്. പൊതുമേഖലാ പാചകവാതക വിതരണ കമ്പനികള്‍ വഴിയാവും ഇതു നടപ്പാക്കുക. ഇതുപ്രകാരം 14.2 കിലോയുടെ സിലിണ്ടര്‍ മൂന്നുവട്ടം സൗജന്യമായി നിറയ്ക്കുകയോ അഞ്ചു കിലോയുടെ എട്ടു സിലിണ്ടറുകള്‍ വരെ സൗജന്യമായി വാങ്ങുകയോ ചെയ്യാം. ജൂണിനുള്ളില്‍ മൂന്നു സിലിണ്ടറുകള്‍ ഉപയോഗിച്ചില്ലെങ്കില്‍ ആ പണം ഉപയോഗിച്ച് 2021 മാര്‍ച്ച് വരെ ഏതു സമയത്തും ഒരു സിലിണ്ടര്‍ റീഫില്‍ ചെയ്യാനാകും.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തെറ്റായ പ്രസ്താവനകളിലൂടെ തൊഴിലാളികളെ പ്രതിക്കൂട്ടിലാക്കാൻ നോക്കുന്നു ; മുഖ്യമന്ത്രിക്കെതിരെ രൂക്ഷ വിമർശനവുമായി കെ.എസ്.ഇ.ബി വർക്കേഴ്‌സ്...

0
തിരുവനന്തപുരം: കെഎസ്ഇബി ജീവനക്കാര്‍ക്ക് എതിരായ മുഖ്യമന്ത്രി വി ഡി സതീശന്റെ പ്രസ്താവനയ്ക്ക്...

പത്തനംതിട്ടയുടെ മണ്ണിൽ ചിറകുകൾ മുളയ്ക്കാൻ ശബരി വിമാനത്താവള പദ്ധതി ; പ്രതീക്ഷയോടെ കൊടുമൺ

0
കൊടുമൺ: നിർദിഷ്ട ശബരി വിമാനത്താവള പദ്ധതി കൊടുമണ്ണിൽ സ്ഥാപിക്കണമെന്ന ആവശ്യവുമായി കൊടുമൺ...

രാഷ്ട്രീയ യാഥാർത്ഥ്യങ്ങൾ തിരിച്ചറിയാത്തവരാണ് വിമർശനങ്ങൾ ഉന്നയിക്കുന്നത്: മനു തോമസിന് മറുപടിയുമായി എം വി ഗോവിന്ദൻ

0
കണ്ണൂര്‍: വിപുലീകൃത സംസ്ഥാന കമ്മിറ്റി സിപിഐഎം ഭരണഘടനാ ലംഘനമാണെന്നുള്ള ഡിവൈഎഫ്‌ഐ മുന്‍...

​ടി.വി.കെയുടെ പേരിൽ പ്രചരിക്കുന്ന വാർത്തകൾ തള്ളി കേരള ഘടകം; സതീഷ് തോന്നിക്കലിന് ഔദ്യോഗിക പദവികളൊന്നുമില്ലെന്ന്...

0
തിരുവനന്തപുരം: പാർട്ടി കേരള ഘടകത്തിന് നിലവിൽ ഔദ്യോഗിക കോർഡിനേറ്റർ ഇല്ലെന്ന് ടിവികെ...