കൊച്ചി : ലക്ഷദ്വീപില്‍ ഭക്ഷ്യ പ്രതിസന്ധിയെന്ന ഹര്‍ജിയെ എതിര്‍ത്ത് ലക്ഷദ്വീപ് ഭരണകൂടം. വിഷയത്തില്‍ ഹൈക്കോടതിയില്‍ വിശദമായ സത്യവാങ്മൂലം സമര്‍പ്പിച്ചു. കേന്ദ്ര പദ്ധതി പ്രകാരം ദ്വീപില്‍ ഭക്ഷ്യ വസ്തുക്കള്‍ ലഭ്യമാക്കുന്നുണ്ട്.
ആരോഗ്യ വിദ്യാഭ്യാസ മേഖലകളില്‍ സൗജന്യ സേവനം ഉറപ്പാക്കി. ഗതാഗത സംവിധാനത്തില്‍ സബ്‌സിഡി ഏര്‍പ്പെടുത്തി. കൊവിഡ് പ്രതിസന്ധിക്കിടയിലും ദ്വീപുവാസികളുടെ ഉപജീവനമാര്‍ഗ്ഗങ്ങള്‍ തടഞ്ഞിരുന്നില്ലെന്നും ലക്ഷദ്വീപ് ഭരണകൂടം ഹൈക്കോടതിയില്‍ വ്യക്തമാക്കി. ദ്വീപില്‍ ഭക്ഷ്യ ക്ഷാമം ഉണ്ടെന്ന് ചൂണ്ടിക്കാട്ടി വഖഫ് ബോര്‍ഡംഗം കെ.കെ.നാസിഹ് സമര്‍പ്പിച്ച ഹര്‍ജിയിലാണ് ഭരണകൂടം രേഖാമൂലം മറുപടി നല്‍കിയത്.