കെഎസ്ആർടിസി ; വിരമിച്ച ജീവനക്കാർക്കുള്ള മെയ് മാസത്തെ പെൻഷൻ തുക വിതരണം ചെയ്തു

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: കെഎസ്ആർടിസിയിൽ നിന്നും വിരമിച്ച ജീവനക്കാർക്കുള്ള പെൻഷൻ തുക വിതരണം ചെയ്തു. മെയ് മാസത്തെ പെൻഷൻ തുകയാണ് ഇത്തവണ വിതരണം ചെയ്തിരിക്കുന്നത്. ഇതിനായി സർക്കാർ 71 കോടി രൂപ അനുവദിച്ചിരുന്നു. സാമ്പത്തിക പ്രതിസന്ധിയെ തുടർന്ന് കഴിഞ്ഞ മാസങ്ങളിൽ പെൻഷൻ തുക രണ്ട് ഗഡുക്കളായാണ് വിതരണം ചെയ്തിരുന്നത്. ജൂൺ ആറിനാണ് തുക വിതരണം ചെയ്യേണ്ടിയിരുന്നത്. എന്നാൽ, ധനവകുപ്പ് കെഎസ്ആർടിസിക്ക് അനുവദിച്ച തുക സഹകരണ സംഘങ്ങൾ വഴി പെൻഷൻകാരുടെ അക്കൗണ്ടിലേക്ക് എത്തുന്നതിൽ മെല്ലെ പോക്ക് തുടരുകയായിരുന്നു.

മാനേജ്മെന്റുമായുള്ള ധാരണ അനുസരിച്ച് എല്ലാ മാസവും അഞ്ചാം തീയതിയാണ് കെഎസ്ആർടിസിയിലെ വിരമിച്ച ജീവനക്കാർക്ക് പെൻഷൻ തുക നൽകേണ്ടത്. 2018 മുതൽ കെഎസ്ആർടിസിലെ പെൻഷൻ സഹകരണ ബാങ്കുകളുടെ കൺസോർഷ്യം വഴിയാണ് വിതരണം ചെയ്യുന്നത്. ഈ തുക സർക്കാർ പലിശ സഹിതം സഹകരണ ബാങ്കുകൾക്ക് തിരിച്ചടക്കുന്നതാണ്. എന്നാൽ, ഇത്തവണ പലിശ നിരക്ക് ഉയർത്തണമെന്ന ആവശ്യം സഹകരണ വകുപ്പ് മുന്നോട്ടുവെച്ചിട്ടുണ്ട്. നിലവിലെ, 8.5 ശതമാനം പലിശയിൽ നിന്നും 9 ശതമാനമായി ഉയർത്തണമെന്നാണ് ആവശ്യം.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സിവിൽ ജഡ്ജിയാകാൻ അഭിഭാഷകവൃത്തിയിലെ പരിചയം മൂന്ന് വർഷത്തിൽ നിന്ന് ഒരുവർഷമായി കുറച്ചു ; സുപ്രീം...

0
ന്യൂഡൽഹി : സിവിൽ ജഡ്ജി തസ്തികയിലേക്ക് നേരിട്ടുള്ള നിയമനത്തിന് ആവശ്യമായ അഭിഭാഷകവൃത്തിയിലെ...

നിർമ്മാണ സാമഗ്രികളുടെ നിയന്ത്രണം : കേരളത്തെ ഒഴിവാക്കുന്നത് പരിഗണിക്കുമെന്ന് തമിഴ്നാട് മുഖ്യമന്ത്രിയുടെ ഉറപ്പ്

0
തിരുവനന്തപുരം: മെറ്റൽ ഉൾപ്പെടെയുള്ള നിർമ്മാണ സാമഗ്രികൾ മറ്റ് സംസ്ഥാനങ്ങളിലേക്ക് കൊണ്ടുപോകുന്നതിന് തമിഴ്നാട്...

ഇന്ത്യ-ബ്രസീൽ മത്സരം ബഹിഷ്കരിക്കാൻ ആഹ്വാനം ; ഗ്രൗണ്ടുകൾ നിർമിക്കൂവെന്ന് മുൻ ഇന്ത്യൻ ക്യാപ്റ്റൻ ബൈച്ചുങ്...

0
ന്യൂഡൽഹി : ഇന്ത്യയും ബ്രസീലും തമ്മിലുള്ള സൗഹൃദഫുട്‌ബോൾ മത്സരം ബഹിഷ്‌കരിക്കണമെന്ന് മുൻ...

മകനും പെണ്‍ സുഹൃത്തും ചേര്‍ന്ന് വയോധികയെ കൊലപ്പെടുത്തി ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചു : 24...

0
കോഴഞ്ചേരി : മകനും പെണ്‍ സുഹൃത്തും ചേര്‍ന്ന് വയോധികയെ കൊലപ്പെടുത്തി ആശുപത്രി...