വന്യജീവി ആക്രമണം സര്‍ക്കാര്‍ നിസംഗത അവസാനിപ്പിക്കണം : പ്രൊഫ. സതീഷ് കൊച്ചുപറമ്പില്‍

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : വന്യജീവികളുടെ ആക്രമണം മൂലം ജനങ്ങളുടെ ജീവനും സ്വത്തിനും ഭീഷണി നേരിടുമ്പോള്‍ അത് പരിഹരിക്കാതെ സര്‍ക്കാരും ബന്ധപ്പെട്ട അധികൃതരും പുലര്‍ത്തുന്ന നിസംഗത അവസാനിപ്പിക്കണമെന്ന് ഡി.സി.സി പ്രസിഡന്‍റ് പ്രൊഫ. സതീഷ് കൊച്ചുപറമ്പില്‍ ആവശ്യപ്പെട്ടു. വന്യജീവി ആക്രമണത്തിനെതിരെ അരുവാപ്പുലം മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ നടുവത്തുമൂഴി ഫോറസ്റ്റ് റെയ്ഞ്ച് ഓഫീസിലേക്ക് നടത്തിയ പ്രതിഷേധ മാര്‍ച്ചും ധര്‍ണ്ണയും ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. വന്യജീവി ആക്രമണത്താല്‍ മലയോര ജനത ഭീഷണിയുടെ നിഴലിലാണ് ജീവിക്കുന്നതെന്നും കാര്‍ഷിക വൃത്തി ഉപേക്ഷിക്കേണ്ട ഗതികേടിലാണെന്നും അദ്ദേഹം പറഞ്ഞു.

ഇക്കാര്യത്തില്‍ കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകള്‍ അടിയന്തിര നടപടികള്‍ സ്വീകരിക്കുന്നില്ലെങ്കില്‍ ജനങ്ങളെ സംഘടിപ്പിച്ച് കൂടുതല്‍ ശക്തമായ സമര പരിപാടികള്‍ക്ക് നേതൃത്വം നല്‍കുമെന്ന് ഡി.സി.സി പ്രസിഡന്‍റ് മുന്നറിയിപ്പ് നല്കി. മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റി പ്രസിഡന്‍റ് ജി.എസ്. സന്തോഷ്കുമാര്‍ അദ്ധ്യക്ഷത വഹിച്ചു. ഡി.സി.സി ഭാരവാഹികളായ എസ്.വി. പ്രസന്നകുമാര്‍, ഹരികുമാര്‍ പൂതങ്കര, സജി കൊട്ടയ്ക്കാട്, ബ്ലോക്ക് കോണ്‍ഗ്രസ് പ്രസിഡന്‍റ് ആര്‍. ദേവകുമാര്‍, ജി. ശ്രീകുമാര്‍, റ്റി.ജി. നിധിന്‍, കടയ്ക്കല്‍ പ്രകാശ്, ജോയി തോമസ്, കോന്നി വിജയകുമാര്‍, ബിജു കുമ്മണ്ണൂര്‍, സോമരാജന്‍ കോക്കാത്തോട്, മിനി വിനോദ്, എം.എസ് ഷാജിമോന്‍, പ്രവീണ്‍ പ്ലാവിളയില്‍, ഐവാന്‍ വകയാര്‍, മോഹന്‍കുമാര്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

ആലപ്പുഴയിൽ മോഷണം നടത്തിയ കുറുവ സംഘത്തിലെ ഒരു പ്രതിയെ കോടതി വെറുതെ വിട്ടു

0
ആലപ്പുഴ: ആലപ്പുഴ മണ്ണഞ്ചേരിയിൽ മോഷണം നടത്തിയ കുറുവ സംഘത്തിലെ ഒരു പ്രതിയെ കോടതി...

സോനം വാങ്ചുക് നടത്തുന്ന നിരാഹാര സമരം അവസാനിപ്പിക്കണമെന്ന് സിജെപി നേതാവ് അഭിജീത് ദീപ്കെ

0
ന്യൂഡൽഹി: നീറ്റ് പരീക്ഷയിലെ ക്രമക്കേടുകളെ തുടർന്ന് കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര...

ജന്തര്‍ മന്തറിലെ സിജെപി സമരവേദിയിലേക്ക് പല ദിക്കുകളിൽ നിന്നും എത്തുന്ന ഭക്ഷണ ഓര്‍ഡറുകൾ ഇന്നത്തേക്ക്...

0
ന്യൂഡൽഹി: ജന്തര്‍ മന്തറിലെ സിജെപി സമരവേദിയിലേക്ക് പല ദിക്കുകളിൽ നിന്നും എത്തുന്ന...

സിജെപിക്ക് ഐക്യദാർഢ്യവുമായി കൊച്ചി മഹാരാജാസ് കോളേജിൽ പ്രമുഖരുടെ കൂട്ടായ്മ

0
കൊച്ചി: സിജെപിക്ക് ഐക്യദാർഢ്യവുമായി കൊച്ചി മഹാരാജാസ് കോളേജിൽ പ്രമുഖരുടെ കൂട്ടായ്മ. ചലച്ചിത്ര...