നീതിയെ വില്‍പ്പന ചരക്കാക്കുന്ന കോര്‍ട്ട് ഫീ വര്‍ദ്ധനവ് സര്‍ക്കാര്‍ പിന്‍വലിക്കണം – ജസ്റ്റീഷ്യ

For full experience, Download our mobile application:
Get it on Google Play

കോഴിക്കോട് : ചെക്ക് കേസുകള്‍ക്കും കുടുംബ കോടതികളിലെ സ്വത്ത് കേസുകള്‍ക്കും ചുമത്തിയ ഭീമമായ കോര്‍ട്ട് ഫീ വര്‍ദ്ധനവ് സര്‍ക്കാര്‍ ഉടന്‍ പിന്‍വലിക്കണമെന്ന് അഭിഭാഷക സംഘടനയായ ജസ്റ്റീഷ്യ പ്രസ്താവനയിലൂടെ ആവശ്യപ്പെട്ടു. സംസ്ഥാനത്ത് ആദ്യമായാണ് ചെക്ക് കേസുകള്‍ക്ക് കോര്‍ട്ട് ഫീ നിശ്ചയിക്കുന്നത്. 5 രൂപ ഫീസുണ്ടായിരുന്നിടത്താണ് മൂന്ന് ലക്ഷം വരെ ഫീയായി നിശ്ചയിക്കപ്പെട്ടിട്ടുള്ളത്. നീതിതേടിയെത്തുന്ന സാധാരണക്കാരുടെ നടുവൊടിക്കുന്ന തീരുമാനമാണിത്. തങ്ങള്‍ക്ക് നിഷേധിക്കപ്പെടുന്ന നീതിക്ക് വേണ്ടിയുള്ള അവസാന ആശ്രയം എന്ന നിലക്കാണ് പൊതുജനം കോടതികളെ സമീപിക്കുന്നത്. കേസ് നടത്തിപ്പിന് വരുന്ന ചിലവുകള്‍ക്ക് പുറമെ അനീതിക്കെതിരെ കേസ് നല്‍കണമെങ്കില്‍ ഭീമമായതുക ഫീ അടക്കണമെന്ന തീരുമാനം കടുത്ത അനീതിക്ക് കൂട്ട്‌നില്‍ക്കുന്നതാണ്. ജനത്തെ പിഴിഞ്ഞല്ല ഖജനാവ് നിറക്കേണ്ടതെന്ന് ജസ്റ്റീഷ്യ സംസ്ഥാന പ്രസിഡന്റ് അഡ്വ. കെ.എല്‍ അബ്ദൂല്‍സലാം പ്രസ്താവിച്ചു. കുടുംബ കോടതികളില്‍ നീതിക്ക് വേണ്ടി കയറിയിറങ്ങുന്ന സ്ത്രീകളും കുട്ടികളും ഉള്‍പ്പെടെയുള്ള നിരാലംബരായവരോടുളള കടുത്ത വഞ്ചനയാണ് ഇടതു സര്‍ക്കാര്‍ നിശ്ചയിച്ച അമ്പത് രൂപയില്‍ നിന്ന് രണ്ട് ലക്ഷം വരെയുള്ള കോര്‍ട്ട് ഫീ വര്‍ധനവ്. നീതി വില്‍പന ചരക്കല്ലെന്ന പതിനാലാം നിയമ കമ്മീഷന്റെ നിരീക്ഷണം സംസ്ഥാന സര്‍ക്കാര്‍ മറന്നുപോകരുതെന്നും ജസ്റ്റീഷ്യ സംസ്ഥാന എക്‌സിക്യൂട്ടീവ് അഭിപ്രായപ്പെട്ടു.

WANTED MARKETING MANAGER
സംസ്ഥാനസര്‍ക്കാരിന്റെ ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള പ്രമുഖ ഓണ്‍ലൈന്‍ ന്യൂസ് ചാനല്‍ ആയ പത്തനംതിട്ട മീഡിയായില്‍ (www.pathanamthittamedia.com) മാര്‍ക്കറ്റിംഗ് മാനേജരുടെ ഒഴിവുണ്ട്. യോഗ്യരായ ഉദ്യോഗാര്‍ത്ഥികളില്‍ നിന്നും അപേക്ഷകള്‍ ക്ഷണിക്കുന്നു. ഏതെങ്കിലും മാധ്യമ സ്ഥാപനത്തിന്റെ പരസ്യ വിഭാഗത്തില്‍ മുന്‍പരിചയം ഉണ്ടായിരിക്കണം. പത്തനംതിട്ടയിലെ ഓഫീസ് കേന്ദ്രീകരിച്ചായിരിക്കും ജോലി. താല്‍പ്പര്യമുള്ളവര്‍ പാസ്പോര്‍ട്ട് സൈസ് ഫോട്ടോ സഹിതം വിശദമായ ബയോഡാറ്റാ മെയില്‍ ചെയ്യുക. [email protected] കൂടുതല്‍ വിവരങ്ങള്‍ക്ക് 94473 66263, 85471 98263, 0468 2333033 എന്നീ നമ്പരുകളില്‍ ബന്ധപ്പെടാം.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മെസ്സി വിവാദം : ജിഎസ്‌ടി വെട്ടിപ്പിന് കൂട്ടുനിന്ന 3 ഉന്നത ഉദ്യോഗസ്ഥർക്ക് ചാർജ് മെമ്മോ

0
തിരുവനന്തപുരം : അർജന്റീന ടീമിനെ കേരളത്തിലെത്തിക്കാമെന്ന പേരിൽ റിപ്പോർട്ടർ ബ്രോ‍ഡ്കാസ്റ്റിങ് കമ്പനി...

പിഎസ്‌സി പരീക്ഷ ക്രമക്കേട് : ആദ്യകേസിൽ ‍തെളിവെടുപ്പ് പൂർത്തിയായി ; 2 ഉദ്യോഗസ്ഥർ പ്രതികളാകും

0
തിരുവനന്തപുരം : ആസൂത്രണ ബോർഡ് ചീഫ് പരീക്ഷാ ക്രമക്കേടുമായി ബന്ധപ്പെട്ട കേസിൽ...

വിദ്യാർത്ഥിയുടെ ആത്മഹത്യ ; വിദ്യാത്ഥികൾ ഉന്നയിച്ച ആവശ്യങ്ങൾ അംഗീകരിച്ച് കോളേജ് മാനേജ്മെന്‍റ്

0
കൊച്ചി: വിദ്യാർത്ഥി ആത്മഹത്യ ചെയ്ത സംഭവത്തിന് പിന്നാലെ വിദ്യാത്ഥികൾ ഉന്നയിച്ച ആവശ്യങ്ങൾ...

50 ജീവനക്കാരെ പുറത്താക്കി എൻ.ടി.എ. ; നിലവിലുള്ള രീതികളിൽ പൂർണമായ മാറ്റങ്ങൾ വരുത്തും :...

0
ന്യൂഡൽഹി : നീറ്റ് ബിരുദ പരീക്ഷാചോർച്ചയ്ക്കും യു.ജി.സി.-നെറ്റ് പരീക്ഷകളിലെ ഗുരുതര വീഴ്ചകൾക്കും...