സര്‍ക്കാര്‍ ജീവനക്കാര്‍ക്കുള്ള കോവിഡ് മാര്‍ഗനിര്‍ദേശം സംസ്ഥാന സര്‍ക്കാര്‍ പുതുക്കി നിശ്ചയിച്ചു

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : സര്‍ക്കാര്‍ ജീവനക്കാര്‍ക്കുള്ള കോവിഡ് മാര്‍ഗനിര്‍ദേശം സംസ്ഥാന സര്‍ക്കാര്‍ പുതുക്കി നിശ്ചയിച്ചു. കോവിഡ് ബാധിച്ച സര്‍ക്കാര്‍ ജീവനക്കാരുടെ അവധി അഞ്ചുദിവസമായി വെട്ടിച്ചുരുക്കിയത് വൈറസ് വ്യാപനം കുറഞ്ഞ പശ്ചാത്തലത്തിലാണ്. അഞ്ചുദിവസം കഴിഞ്ഞ് നടത്തുന്ന ആന്റിജന്‍ ടെസ്റ്റില്‍ ഫലം നെഗറ്റീവാണെങ്കില്‍ ജോലിക്ക് ഹാജരാകാമെന്നാണ് സര്‍ക്കാര്‍ ഉത്തരവില്‍ പറയുന്നത്. കേരളത്തില്‍ പ്രതിദിന കോവിഡ് രോഗികള്‍ ആയിരത്തില്‍ താഴെയായിട്ടുണ്ട്. രോഗസ്ഥിരീകരണ നിരക്ക് നാലില്‍ താഴെ എത്തിനില്‍ക്കുന്നു. ഈ പശ്ചാത്തലത്തിലാണ് കോവിഡ് മാര്‍ഗനിര്‍ദേശത്തില്‍ സര്‍ക്കാര്‍ മാറ്റം വരുത്തിയത്.

വര്‍ക്ക് ഫ്രം ഹോം ജീവനക്കാര്‍ക്ക് അവധിയില്ല. ആഴ്ചയില്‍ ഏഴുദിവസവും ജോലി ചെയ്യണം. സര്‍ക്കാര്‍, പൊതുമേഖല, സ്വകാര്യ ഓഫിസ് ജീവനക്കാര്‍ക്ക് ഒരുപോലെ ബാധകമാക്കിയാണ് സര്‍ക്കാര്‍ ഉത്തരവ്. നേരത്തെ കോവിഡ് കേസുകള്‍ കുറഞ്ഞപ്പോള്‍ സര്‍ക്കാര്‍ ഓഫിസുകളില്‍ ഏര്‍പ്പെടുത്തിയിരുന്ന കോവിഡ് നിയന്ത്രണങ്ങള്‍ പിന്‍വലിച്ചിരുന്നു. ഓഫീസില്‍ എല്ലാവരും ഹാജരാകണമെന്ന നിര്‍ദേശവും സര്‍ക്കാര്‍ നല്‍കിയിരുന്നു.

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

​പ്രധാനമന്ത്രിയുടെ വിദേശയാത്രകൾക്കായി ചെലവഴിച്ചത് കോടികൾ; രാജ്യസഭയിൽ ഔദ്യോഗിക കണക്കുകൾ പുറത്ത്

0
ന്യൂഡല്‍ഹി: 2021 മുതല്‍ 2026വരെ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ വിദേശയാത്രയ്ക്കായി ചെലവായത് 558.01...

പ്രളയജലമിറങ്ങി ; റാന്നി ഉപാസനക്കടവിൽ ചെളിയും മാലിന്യവും ദുരിതം വിതയ്ക്കുന്നു

0
​റാന്നി : പ്രളയജലം ഇറങ്ങിയെങ്കിലും ദുരിതമൊഴിയാതെ താഴ്ന്ന പ്രദേശങ്ങളിലെ ജനങ്ങൾ....

ആലപ്പുഴ ജില്ലകളിൽ പ്രൊഫഷണൽ കോളേജുകൾ ഉൾപ്പടെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും നാളെ അവധി

0
ആലപ്പുഴ : അതിശക്തമായ മഴയെ തുടർന്ന് വിവിധ പ്രദേശങ്ങളിൽ വെള്ളക്കെട്ട്...

സഭയിൽ ഹാജരാകണമെന്ന പ്രതിപക്ഷ വികാരം അമിത് ഷായെ അറിയിക്കണം ; കിരൺ റിജിജുവിന് രാജ്യസഭാ...

0
ന്യൂഡൽഹി: ഡൽഹിയിലെ വിദ്യാർഥി പ്രക്ഷോഭത്തെത്തുടർന്ന് പാർലമെന്റിൽനിന്ന് വിട്ടുനിൽക്കുന്ന കേന്ദ്ര ആഭ്യന്തരമന്ത്രി അമിത്...