പഴയ വീട് പൊളിച്ചുമാറ്റുന്നതിനിടെ കോണ്‍ക്രീറ്റ് വീണ് തൊഴിലാളി മരിച്ചു

For full experience, Download our mobile application:
Get it on Google Play

കോഴിക്കോട് : കക്കോടിയില്‍ പഴയ വീട് പൊളിച്ചുമാറ്റുന്നതിനിടെ കോണ്‍ക്രീറ്റ് സ്ലാബ് വീണ് തൊഴിലാളി മരിച്ചു. പശ്ചിമബംഗാള്‍ സ്വദേശി ഉവൈദ് ഷെയ്ക് (21) ആണ് മരിച്ചത്. ഒപ്പമുണ്ടായിരുന്ന അക്ബര്‍ ഹുസൈന്‍ (23) പരിക്കുകളോടെ രക്ഷപെട്ടു. വെള്ളിയാഴ്ച രാവിലെ ഒമ്പതരയോടെയാണ് സംഭവം. മൃതദേഹം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. കക്കോടി കിരാലൂര്‍ ആണിയം വീട്ടില്‍ താളെ അബൂബക്കര്‍ സിദ്ദിഖിന്റെ ഉടമസ്ഥതയിലുള്ള പഴയ വീട് പൊളിക്കുന്നതിനിടെയാണ് അപകടം. കോണ്‍ക്രീറ്റ് സ്ലാബ് പൊട്ടി ഉവൈദിന്റെ ദേഹത്തേയ്ക്ക് വീണു. അക്ബര്‍ ഹുസൈന്‍ നേരിയ പരിക്കുകളോടെ രക്ഷപെട്ടു. നാട്ടുകാരും വെള്ളിമാട് അഗ്നിരക്ഷാ സേന യൂണിറ്റും രക്ഷാ പ്രവര്‍ത്തനം നടത്തി.

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

അർജുൻ ആയങ്കിയ്ക്ക് ആഭ്യന്തര മന്ത്രിയുടെ മുന്നറിയിപ്പ്

0
തിരുവനന്തപുരം: നിയമസംവിധാനത്തെ വെല്ലുവിളിച്ച് മുന്നോട്ടുപോകുന്ന കുറ്റവാളികൾക്ക് കനത്ത തിരിച്ചടി നൽകുമെന്ന്...

പോസ്റ്റ് ഓഫീസുകൾ ലക്ഷ്യമിട്ട് സീരിയൽ മോഷണം ; ഉത്തർപ്രദേശ് സ്വദേശി എറണാകുളത്ത് പിടിയിൽ

0
കൊച്ചി: കേരളത്തിന്റെ വിവിധ ഭാഗങ്ങളിലെ പോസ്റ്റ് ഓഫീസുകൾ കേന്ദ്രീകരിച്ച് തുടർച്ചയായി കവർച്ച...

ഫ്രഷ് കട്ട് അടച്ചുപൂട്ടാനുള്ള ഉത്തരവ് സ്റ്റേ ചെയ്ത് ഹൈക്കോടതി

0
താമരശ്ശേരി: കോഴിക്കോട് താമരശ്ശേരി ഫ്രഷ് കട്ട് അറവു മാലിന്യ ഫാക്ടറി...

സാമൂഹ്യക്ഷേമ പെൻഷൻ ഇനി സഹകരണ ബാങ്കുകൾ വഴി നേരിട്ട് ലഭിക്കില്ല

0
തിരുവനന്തപുരം: സാമൂഹ്യക്ഷേമ പെൻഷൻ ഇനി സഹകരണ ബാങ്കുകൾ വഴി നേരിട്ട് ലഭിക്കില്ല....