ഓണക്കിറ്റ് വിതരണം ഇന്ന് രാത്രി 8 മണി വരെ : മന്ത്രി ജി ആര്‍ അനില്‍

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: ഓണത്തോടനുബന്ധിച്ച്‌ സംസ്ഥാന സര്‍ക്കാര്‍ പ്രഖ്യാപിച്ച സൗജന്യ ഭക്ഷ്യ കിറ്റ് വിതരണം ഇന്ന് രാത്രി 8 മണി വരെ നല്‍കുമെന്ന് മന്ത്രി ജി ആര്‍ അനില്‍. കിറ്റിനായി എത്തുന്ന എല്ലാ റേഷന്‍കാര്‍ഡ് ഉടമകള്‍ക്കും കിറ്റ് നല്‍കുന്നതിനുള്ള സംവിധാനം സജ്ജമാണെന്ന് മന്ത്രി വ്യക്തമാക്കി. ഓണത്തോടനുബന്ധിച്ച്‌ സംസ്ഥാന സര്‍ക്കാര്‍ പ്രഖ്യാപിച്ച സൗജന്യ ഭക്ഷ്യ കിറ്റുകളുടെ വിതരണം സുഗമമായി നടന്നതായി മന്ത്രി വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.

ബുധനാഴ്ച രാവിലെവരെ 84,01,328 ലക്ഷം കിറ്റാണ് വിതരണം ചെയ്തത്. 90.81 ശതമാനം കാര്‍ഡുടമകളും കിറ്റ് കൈപ്പറ്റി. എഎവൈ വിഭാഗത്തില്‍ 96.96 ശതമാനം കാര്‍ഡ് ഉടമകളും ഭക്ഷ്യ കിറ്റ് കൈപ്പറ്റി. പിഎച്ച്‌എച്ച്‌ വിഭാഗത്തില്‍ 97.56 ശതമാനം, എന്‍പിഎസ് വിഭാഗത്തില്‍ 91.69 ശതമാനം, എന്‍പിഎന്‍എസ് വിഭാഗത്തില്‍ 80.45 ശതമാനം പേരും ഭക്ഷ്യ കിറ്റ് വാങ്ങി. കഴിഞ്ഞ നാലുമുതല്‍ പോര്‍ട്ടബിലിറ്റി സംവിധാനം ഏര്‍പ്പെടുത്തിയിരുന്നു. ഇതുമൂലം ചില കടകളിലേയ്ക്ക് കൂടുതല്‍ കാര്‍ഡുടമകള്‍ എത്തിച്ചേരുന്നതിനാല്‍ കിറ്റുകള്‍ തീര്‍ന്ന് പോകുന്നത് സ്വാഭാവികമാണ്. അവിടങ്ങളില്‍ ഉടന്‍ ബന്ധപ്പെട്ട ഉദ്യോഗസ്ഥരെ വിളിച്ച്‌ കിറ്റുകള്‍ ലഭ്യമാക്കാന്‍ നടപടികള്‍ സ്വീകരിച്ചു. റേഷന്‍ വ്യാപാരികള്‍ക്ക് ഉത്സവബത്ത നല്‍കാനുള്ള ഉത്തരവ് ചൊവ്വാഴ്ച പ്രഖ്യാപിച്ചിരുന്നതായും മന്ത്രി അറിയിച്ചു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

വെള്ളക്കെട്ടിന് കാരണമായി പറക്കോട് ഓടകള്‍ നിറഞ്ഞ് മണ്ണും മാലിന്യങ്ങളും

0
അടൂര്‍ : അടൂര്‍ പറക്കോട് ഹൈസ്കൂള്‍ ജംഗ്ഷന്‍ മുതല്‍ തീയേറ്റര്‍ ജംഗ്ഷന്‍...

തെലങ്കാന കോൺഗ്രസിൽ പരസ്യപ്പോര് : രേവന്ത് റെഡ്ഡിക്കെതിരെ വെല്ലുവിളിയുമായി മന്ത്രിപുത്രി

0
ഹൈദരാബാദ് : തെലങ്കാന കോൺഗ്രസിലെ ആഭ്യന്തര തർക്കങ്ങൾ പരസ്യ പോരിലേക്ക്. മുതിർന്ന...

അക്ഷര വെളിച്ചം പകർന്ന 55 വർഷങ്ങൾ : സുഹറാബീവിക്ക് ആദരവ് നല്‍കി

0
വൈക്കം : നേഴ്സറി അധ്യാപന രംഗത്ത് 55 വർഷം പൂർത്തിയാക്കിയ സുഹറ...

പത്തനംതിട്ട നഗരസഭ ബസ് സ്റ്റാന്‍റില്‍ യാത്രകാര്‍ക്ക് ഭീഷണിയായി തെരുവ് നായകള്‍

0
പത്തനംതിട്ട : പത്തനംതിട്ട നഗരസഭ ബസ് സ്റ്റാന്റില്‍ രൂക്ഷമാകുന്ന തെരുവുനായ ശല്യത്തിനെതിരെ നടപടി...