പൊതുമുതല്‍ നശിപ്പിച്ച ഓട്ടോ ഡ്രൈവര്‍ക്കെതിരെ പോലീസില്‍ പരാതി നല്‍കി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ്

For full experience, Download our mobile application:
Get it on Google Play

റാന്നി: പൊതുമുതല്‍ നശിപ്പിച്ച ഓട്ടോ ഡ്രൈവര്‍ക്കെതിരെ പോലീസില്‍ പരാതി നല്‍കി ഗ്രാമ പഞ്ചായത്ത് പ്രസിഡന്‍റ്. തോട്ടമണ്‍ മേപ്രത്ത് രഘുനാഥന്‍ നായര്‍ക്കെതിരെയാണ് പരാതി. തോട്ടമണ്‍ കടയ്ക്കേത്തു പടി-മാരംതോട്ടംകടവ് റോഡിലാണ് ഡ്രൈവര്‍ നാശം വരുത്തിയത്. പഞ്ചായത്ത് വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി കോണ്‍ക്രീറ്റ് നിര്‍മ്മാണം നടത്തിയ റോഡിലാണ് ഇയാള്‍ നാശം വരുത്തിയത്. കോണ്‍ക്രീറ്റ് ചെയ്തതിന് പിന്നാലെ ഗതാഗതം താത്ക്കാലികമായി നിരോധിച്ച റോഡില്‍ ഓട്ടോറിക്ഷ കയറ്റി നശിപ്പിക്കുകയായിരുന്നു.

ചൊവ്വാഴ്ച വൈകിട്ടാണ് റോഡിന്‍റെ പണി പൂര്‍ത്തീകരിച്ചത്. പിന്നാലെ വാഹനങ്ങള്‍ കയറ്റാതിരിക്കാന്‍ വീപ്പകള്‍ വെച്ച് ഗതാഗതം തടഞ്ഞിരുന്നു. ഇതു വകവെക്കാതെ വീപ്പകള്‍ മാറ്റി ഇയാള്‍ വാഹനം കോണ്‍ക്രീറ്റിന് മുകളിലൂടെ കയറ്റി ഇറക്കുകയായിരുന്നു. കോണ്‍ക്രീറ്റിന് മുകളില്‍ ഇപ്പോള്‍ ഓട്ടോയുടെ വീല്‍പ്പാട് തെളിഞ്ഞു കാണാം. വഴി തടഞ്ഞതിന് ആക്ഷേപവുമായി പഞ്ചായത്ത് ഓഫീസിലെത്തി ഓട്ടോ ഡ്രൈവര്‍ അപമര്യാദയായി പെരുമാറിയതായും കാട്ടി പരാതി നല്‍കിയിട്ടുണ്ട്. റോഡ് നശിപ്പിച്ചതായി കാട്ടി വാര്‍ഡംഗം സിന്ധു സഞ്ജയന്‍ പഞ്ചായത്തില്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി. പൊതുമുതല്‍ നശിപ്പിച്ചതിന് നഷ്ടപരിഹാരം ആവശ്യപ്പെട്ടുള്ള പരാതി പഞ്ചായത്ത് പ്രസിഡന്‍റ് കെ.ആര്‍ പ്രകാശാണ് റാന്നി പോലീസില്‍ നല്‍കിയത്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഓണാഘോഷ പരിപാടിക്കിടെ യുവാവിന് നേരെ മദ്യകുപ്പി കൊണ്ട് സഹോദരങ്ങളുടെ ആക്രമണം

0
പത്തനംതിട്ട: ഓണാഘോഷ പരിപാടിക്കിടെ യുവാവിനെ മദ്യകുപ്പി കൊണ്ട് സഹോദരന്മാരുടെ ആക്രമണം. റാന്നി...

സിബിഎസ്ഇയെ അടിമുടി അഴിച്ചുപണിയാനുള്ള നീക്കവുമായി കേന്ദ്ര സർക്കാർ ; സിബിഎസ്ഇ അധികൃതരുമായി ചർച്ച നടത്തി...

0
ന്യൂഡൽഹി: സിബിഎസ്ഇയെ അടിമുടി അഴിച്ചുപണിയാനുള്ള നീക്കവുമായി കേന്ദ്ര സർക്കാർ. സിബിഎസ്ഇ അധികൃതരുമായി...

സൈബർ ഭീകരാക്രമണ കേസ് : 5 സംസ്ഥാനങ്ങളിൽ എൻഐഎ റെയ്ഡ് ; ഡിജിറ്റൽ ഉപകരണങ്ങൾ...

0
ന്യൂഡൽഹി: സൈബർ ഭീകരാക്രമണ കേസിൽ രാജ്യത്തെ 5 സംസ്ഥാനങ്ങളിൽ ദേശീയ അന്വേഷണ...

തൃണമൂൽ കോൺഗ്രസിലേക്ക് തിരിച്ചെത്തി വിമത എം.എൽ.എ കാസിം സിദ്ദിഖി; മമത ബാനർജിയാണ് തന്റെ നേതാവെന്ന്...

0
കൊൽക്കത്ത: തൃണമൂൽ കോൺഗ്രസിലെ വിമത എംഎൽഎമാരിൽ ഒരാളായ കാസിം സിദ്ദിഖി മുൻ...