ഗ്രാന്‍ഡ് പത്തനംതിട്ട ഷോപ്പിംഗ് ഫെസ്റ്റിവല്‍ 2026 ന് ആരംഭം

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : ‘ഗ്രാന്‍ഡ് പത്തനംതിട്ട ഷോപ്പിംഗ് ഫെസ്റ്റിവല്‍ 2026’ ആരോഗ്യവകുപ്പ് മന്ത്രി വീണാ ജോര്‍ജ് കണ്ണംപുത്തൂര്‍ ഗ്രൗണ്ടില്‍ ഉദ്ഘാടനം ചെയ്തു. ഷോപ്പിംഗ് ഫെസ്റ്റിവലിലൂടെ പത്തനംതിട്ട കൂടുതല്‍ സജീവമാകുമെന്നും അടുത്ത 45 ദിവസം വ്യാപാരത്തിന്റെ ഉത്സവമേള ആയിരിക്കുമെന്നും മന്ത്രി പറഞ്ഞു. ജില്ലയില്‍ ആദ്യമായാണ് ഈ രീതിയില്‍ വ്യാപാരമേള സംഘടിപ്പിക്കുന്നത്. 2026 ഏപ്രില്‍ 15 വരെയാണ് മേള. വ്യാപാര മേഖലയില്‍ വലിയ ഉണര്‍വ് സൃഷ്ടിക്കുന്നതിനൊപ്പം ഉപഭോക്താക്കള്‍ക്ക് ന്യായമായ വിലയിലും പരമാവധി വിലക്കുറവിലും സാധനം ലഭ്യമാക്കുന്നതിലൂടെ ഇരുകൂട്ടര്‍ക്കും ഗുണകരമായിരിക്കും വ്യാപാരമേള. തിരഞ്ഞെടുക്കപ്പെട്ട വ്യാപാരികള്‍ അവരുടെ സ്ഥാപനങ്ങളില്‍ മേളയുടെ ബോര്‍ഡുകള്‍ പ്രദര്‍ശിപ്പിച്ച് സ്ഥാപനം അലങ്കരിച്ച് മേളയുടെ കൂപ്പണുകള്‍ ഉപഭോക്താക്കള്‍ക്ക് വിതരണം ചെയ്യും.

ഉപഭോക്താക്കള്‍ സ്ഥാപനത്തില്‍ സ്ഥാപിച്ചിട്ടുള്ള ഡ്രോപ് ബോക്സില്‍ പൂരിപ്പിച്ച കൂപ്പണുകള്‍ നിക്ഷേപിക്കും. എല്ലാ ആഴ്ചയിലും സമ്മാനം ഉണ്ട്. ഒന്നാം സമ്മാനം ആള്‍ട്ടോ കാറാണ്. ഒപ്പം മറ്റു നൂറോളം സമ്മാനങ്ങളും. പത്തനംതിട്ട കേരള വ്യാപാരി വ്യവസായ ഏകോപന സമിതി, വ്യാപാരി വ്യവസായി സമിതി, ഗോള്‍ഡ് മര്‍ച്ചന്റ് അസോസിയേഷന്‍ തുടങ്ങി നിരവധി സംഘടനകള്‍ മേളയുടെ ഭാഗമാണ്. വ്യാപാരി വ്യവസായി ഏകോപനസമിതി പത്തനംതിട്ട ജില്ലാ പ്രസിഡന്റ് പ്രസാദ് ജോണ്‍ മാമ്പ്ര, വ്യാപാരി വ്യവസായി സമിതി ഭാരവാഹി അബ്ദുള്‍ റഹിംമാക്കര്‍, വ്യാപാരി സംഘടന പ്രതിനിധികളായ അഷറഫ് അലങ്കാര്‍, സലിം കുമാര്‍, സുമേഷ് ഐശ്വര്യ എന്നിവര്‍ പങ്കെടുത്തു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

രാഷ്ട്രപിതാവ് മഹാത്മാ ഗാന്ധിയെ അവഹേളിച്ചുവെന്ന് ആരോപിച്ച് ജനം ടിവി ചാനലിനെതിരെ ഡിജിപിക്ക് പരാതി നൽകി...

0
പാലക്കാട്: സ്വാതന്ത്ര്യദിന പോസ്റ്ററിൽ രാഷ്ട്രപിതാവ് മഹാത്മാ ഗാന്ധിയെ അവഹേളിച്ചുവെന്ന് ആരോപിച്ച് ജനം...

റേഷൻ വിതരണ രംഗത്ത് വിപ്ലവകരമായ മാറ്റവുമായി ഛത്തിസ്ഗഡ് സർക്കാർ

0
റായ്പൂർ: റേഷൻ വിതരണ രംഗത്ത് വിപ്ലവകരമായ മാറ്റവുമായി ഛത്തിസ്ഗഡ് സർക്കാർ....

പ്രവാസി മലയാളികളെ കൊള്ളയടിച്ച് വിമാന കമ്പനികൾ

0
തിരുവനന്തപുരം: പ്രവാസി മലയാളികളെ കൊള്ളയടിച്ച് വിമാന കമ്പനികൾ. ഓണാവധി കഴിഞ്ഞ് മടങ്ങിപ്പോകുന്ന...

കുടുംബതർക്കത്തിനിടെ 11 മാസം മാത്രം പ്രായമുള്ള മകളെ നദിയിലേക്ക് വലിച്ചെറിഞ്ഞ് അച്ഛൻ

0
ആഗ്ര: കുടുംബതർക്കത്തിനിടെ 11 മാസം മാത്രം പ്രായമുള്ള മകളെ നദിയിലേക്ക് വലിച്ചെറിഞ്ഞ്...