രാജസ്ഥാന് പിന്നാലെ പഞ്ചാബിലും ഗ്രീൻഫംഗസ് ബാധ സ്ഥിരീകരിച്ചു

For full experience, Download our mobile application:
Get it on Google Play

ജലന്ധർ : രാജ്യത്ത് ബ്ലാക്ക് ഫംഗസിനും വൈറ്റ് ഫംഗസിനും യെല്ലോ ഫംഗസിനും പിന്നാലെ രാജസ്ഥാനിൽ റിപ്പോർട്ട് ചെയ്ത ഗ്രീൻ ഫംഗസ് ബാധ പഞ്ചാബിലും. പഞ്ചാബിലെ ജലന്ധറിലാണ് ഗ്രീൻ ഫംഗസ് ബാധ റിപ്പോർട്ട് ചെയ്തിരിക്കുന്നത്. കൊവിഡ് മുക്തനായ 62-കാരനിലാണ് ഗ്രീൻ ഫംഗസ് ബാധ സ്ഥിരീകരിച്ചിരിക്കുന്നത്. നിലവിൽ ഇദ്ദേഹം ആശുപത്രിയിൽ നിരീക്ഷണത്തിലാണ്. ജലന്ധർ സിവിൽ ആശുപത്രി എപ്പിഡെമിയോളജിസ്റ്റ് ഡോ. പരംവീർ സിംഗാണ് ഗ്രീൻ ഫംഗസ് ബാധ സ്ഥിരീകരിച്ചതായി അറിയിച്ചത്.

രാജസ്ഥാനിലെ 34-കാരനാണ് നേരത്തെ ഗ്രീൻ ഫംഗസ് റിപ്പോർട്ട് ചെയ്തിരുന്നത്. രണ്ട് മാസമായി കൊവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന ഇയാൾക്ക് മൂക്കിൽ നിന്ന് രക്തസ്രാവം ഉണ്ടായതിനെ തുടർന്ന് നടത്തിയ പരിശോധനയിലാണ് ഗ്രീൻ ഫംഗസ് സ്ഥിരീകരിച്ചത്. ഗ്രീന്‍ഫംഗസ് ആസ്പഗുലിസിസ് അണുബാധയാണെന്നും ഇതുസംബന്ധിച്ച് കൂടുതല്‍ ഗവേഷണം ആവശ്യമാണെന്നും ശ്രീ അരബിന്ദോ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസിലെ ചെസ്റ്റ് ഡിസീസസ് വകുപ്പ് മേധാവി ഡോക്ടർ രവി ദോസി നേരത്തെ വ്യക്തമാക്കിയിരുന്നു. ശ്വാസകോശത്തെ ബാധിക്കുന്ന അപൂര്‍വമായ ഒരു തരം അണുബാധയാണ് ആസ്പഗുലിസിസ്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കേന്ദ്രത്തിനെതിരെ വീണ്ടും സമരത്തിന് സിജെപി ; സെപ്റ്റംബർ അഞ്ചിന് ഡൽഹി പോലീസ് ആസ്ഥാനത്തേക്ക് മാർച്ച്...

0
ന്യൂഡൽഹി : സിജെപിയുടെ തുടർസമര പ്രഖ്യാപനത്തിന്റെ ഞെട്ടലിൽ കേന്ദ്രസർക്കാർ. ബ്രിക്സ് ഉച്ചക്കോടി...

പ്രവാചക സ്മരണയില്‍ ഇന്ന് നബിദിനം

0
കോഴിക്കോട് : പ്രവാചകന്‍ മുഹമ്മദ് നബിയുടെ ജന്മദിനത്തോടനുബന്ധിച്ച് വിശ്വാസികള്‍ ഇന്ന് നബിദിനം...

പരിസ്ഥിതി ലോല മേഖല പ്രഖ്യാപനം ; വിജ്ഞാപനം 10 ദിവസത്തിനകം മലയാളത്തില്‍ പ്രസിദ്ധീകരിക്കണം :...

0
കൊച്ചി: പരിസ്ഥിതി ലോല മേഖലകൾ പ്രഖ്യാപിച്ച് കേന്ദ്ര സര്‍ക്കാര്‍ പുറപ്പെടുവിച്ച കരട്...

കേന്ദ്രത്തിനെതിരെ വീണ്ടും സമരത്തിന് സിജെപി ; സെപ്റ്റംബർ അഞ്ചിന് ഡൽഹി പോലീസ് ആസ്ഥാനത്തേക്ക് മാർച്ച്...

0
ന്യൂഡൽഹി: സിജെപിയുടെ തുടർസമര പ്രഖ്യാപനത്തിന്റെ ഞെട്ടലിൽ കേന്ദ്രസർക്കാർ. ബ്രിക്സ് ഉച്ചക്കോടി നടക്കാനിരിക്കെയുള്ള...