ജലപരിശോധന വിപുലമാക്കാനൊരുങ്ങി ഹരിതകേരളം മിഷന്‍

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : ഹരിതകേരളം മിഷന്‍ സംസ്ഥാന വ്യാപകമായി ജലസംരക്ഷണം, മാലിന്യ നിര്‍മാര്‍ജനം മേഖലകളില്‍ നടത്തുന്ന പ്രവര്‍ത്തനങ്ങളില്‍ പുതിയ ചുവടുവെയ്പായി ജലപരിശോധന ലാബുകള്‍. ഹയര്‍സെക്കന്‍ഡറി, ഹൈസ്‌കൂള്‍ കെമിസ്ട്രി ലാബിനോടനുബന്ധിച്ചാണ് ഹരിതകേരളം മിഷന്റെ ജലഗുണപരിശോധന ലാബ് പ്രവര്‍ത്തിക്കുക. പത്തനംതിട്ട ജില്ലയിലെ എല്ലാ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലും ഓരോ ലാബ് സ്ഥാപിക്കും.

ആദ്യഘട്ടമായി ജില്ലയിലെ 21 സ്‌കൂളുകളില്‍ ലാബ് സ്ഥാപിച്ച് ജലഗുണ പരിശോധന നടത്തുന്നു. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍, സ്‌കൂളിലെ എന്‍.എസ്.എസ്, എന്‍.സി.സി, സ്‌കൗട്ട്സ് ആന്‍ഡ് ഗൈഡ്സ് തുടങ്ങിയവയുടെ സഹകരണത്തോടെ സ്‌കൂളിലെ കെമിസ്ട്രി അധ്യാപകരുടെ നേതൃത്വത്തിലാണ് പരിശോധന. ജലജന്യരോഗങ്ങളെ പ്രതിരോധിക്കാനായി സംസ്ഥാനത്തുടനീളം നടക്കുന്ന ‘ജലമാണ് ജീവന്‍’ കാമ്പയിനിലും സ്‌കൂള്‍ ലാബുകള്‍ കേന്ദ്രീകരിച്ചുള്ള ജലപരിശോധന പ്രധാന ഘടകമായി ഉള്‍പ്പെടുത്തിയിട്ടുണ്ട്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കാലിഫോർണിയ ഇരട്ടക്കൊലപാതകം ; പ്രതി അനില ബേബിയുടെ അറസ്റ്റ് രേഖപ്പെടുത്തി

0
കാലിഫോര്‍ണിയ : മലയാളി യുവതികളുടെ കൊലപാതകത്തില്‍ പ്രതി അനില ബേബിയുടെ അറസ്റ്റ്...

രോഗിയോട് മോശം പെരുമാറ്റം : ഡിഎംഒ റിപ്പോർട്ട് നൽകി ; വകുപ്പുതല അന്വേഷണം വേണമെന്നാവശ്യം

0
കൊല്ലം : കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ രോഗിയോട് കാഷ്വൽറ്റി മെഡിക്കൽ ഓഫിസർ...

താമരശേരിയിലെ സ്‌പായിലെത്തി ഭീഷണിപ്പെടുത്തി പണം കൈക്കലാക്കിയെന്ന ആരോപണം

0
കോഴിക്കോട്: താമരശേരിയിലെ സ്‌പായിലെത്തി ഭീഷണിപ്പെടുത്തി പണം കൈപ്പറ്റിയെന്ന ആരോപണത്തിൽ പോലീസുകാരനെതിരെ നടപടി....

ദളിത് തടവുകാരെ നിർബന്ധിച്ച് തോട്ടിപ്പണി ചെയ്യിക്കുന്നു ; അന്വേഷണത്തിന് ഉത്തരവിട്ട് കോടതി

0
ചെന്നൈ : ജയിലുകളിൽ ദളിതരായ തടവുകാരെക്കൊണ്ട് ശൗചാലയം വൃത്തിയാക്കാനും തോട്ടിപ്പണിക്കും നിർബന്ധിക്കുന്നുവെന്ന...