ഹരിത വോട്ട് വണ്ടി – ജില്ലാ കളക്ടർ ഫ്ലാഗ് ഓഫ് ചെയ്തു

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : 2026-ലെ നിയമസഭാ തെരഞ്ഞെടുപ്പ് പൂർണ്ണമായും ഹരിത പ്രോട്ടോക്കോൾ പാലിച്ചു നടത്തുന്നതിന്റെ ഭാഗമായി ജില്ലാ ഭരണകൂടത്തിന്റെയും ശുചിത്വ മിഷന്റെയും നേതൃത്വത്തിൽ ‘ഹരിത വോട്ട് വണ്ടി’ ജില്ലാ കളക്ടർ എസ് പ്രേം കൃഷ്ണൻ ഐഎഎസ്  ഫ്ലാഗ് ഓഫ് ചെയ്തു. ഗ്രീൻ ഇലക്ഷൻ 2026 വോട്ട് വണ്ടിയുടെ ലക്ഷ്യം ജില്ലയിലെ 5 നിയോജക മണ്ഡലങ്ങളിൽ പര്യടനം നടത്തി ഹരിത തെരഞ്ഞെടുപ്പിന്റെ സന്ദേശം പൊതുജനങ്ങളിൽ എത്തിക്കുക, പോളിംഗ് ബൂത്തുകളിലും പരിസരങ്ങളിലും മാലിന്യം കുറയ്ക്കുക തുടങ്ങിയവയാണ്. വോട്ടവകാശം വിനിയോഗിക്കുന്നതിനൊപ്പം തന്നെ പരിസ്ഥിതിയെ സംരക്ഷിക്കേണ്ടതിന്റെ ആവശ്യകതയും പൊതുജനങ്ങളിലേക്ക് എത്തിക്കുകയാണ് വോട്ട് വണ്ടിയുടെ പ്രധാന ലക്ഷ്യം.

തെരഞ്ഞെടുപ്പ് പ്രചാരണത്തിന് പ്ലാസ്റ്റിക്, ഫ്ലെക്സ് എന്നിവ ഒഴിവാക്കി തുണി, പേപ്പർ, പനയോല തുടങ്ങിയ പ്രകൃതിദത്ത വസ്തുക്കൾ മാത്രം ഉപയോഗിച്ചാണ് ഇത്തവണത്തെ നിയമസഭാ തിരഞ്ഞെടുപ്പ് നടത്തുന്നത്. പരിസ്ഥിതി ബോധമുള്ള പുതിയ തലമുറയെ ജനാധിപത്യ പ്രക്രിയയുടെ ഭാഗമാക്കാൻ കലാലയങ്ങൾ കേന്ദ്രീകരിച്ചും വോട്ട് വണ്ടി എത്തും. ജില്ലാ ജോയിന്റ് ഡയറക്ടർ തദ്ധേശ സ്വയംഭരണ വകുപ്പ്, ശുചിത്വമിഷൻ കോ-ഓർഡിനേറ്റർ, സ്വീപ്പ് നോഡൽ ഓഫീസർ, ജില്ലാ ഭരണകൂടം ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തെറ്റായ പ്രസ്താവനകളിലൂടെ തൊഴിലാളികളെ പ്രതിക്കൂട്ടിലാക്കാൻ നോക്കുന്നു ; മുഖ്യമന്ത്രിക്കെതിരെ രൂക്ഷ വിമർശനവുമായി കെ.എസ്.ഇ.ബി വർക്കേഴ്‌സ്...

0
തിരുവനന്തപുരം: കെഎസ്ഇബി ജീവനക്കാര്‍ക്ക് എതിരായ മുഖ്യമന്ത്രി വി ഡി സതീശന്റെ പ്രസ്താവനയ്ക്ക്...

പത്തനംതിട്ടയുടെ മണ്ണിൽ ചിറകുകൾ മുളയ്ക്കാൻ ശബരി വിമാനത്താവള പദ്ധതി ; പ്രതീക്ഷയോടെ കൊടുമൺ

0
കൊടുമൺ: നിർദിഷ്ട ശബരി വിമാനത്താവള പദ്ധതി കൊടുമണ്ണിൽ സ്ഥാപിക്കണമെന്ന ആവശ്യവുമായി കൊടുമൺ...

രാഷ്ട്രീയ യാഥാർത്ഥ്യങ്ങൾ തിരിച്ചറിയാത്തവരാണ് വിമർശനങ്ങൾ ഉന്നയിക്കുന്നത്: മനു തോമസിന് മറുപടിയുമായി എം വി ഗോവിന്ദൻ

0
കണ്ണൂര്‍: വിപുലീകൃത സംസ്ഥാന കമ്മിറ്റി സിപിഐഎം ഭരണഘടനാ ലംഘനമാണെന്നുള്ള ഡിവൈഎഫ്‌ഐ മുന്‍...

​ടി.വി.കെയുടെ പേരിൽ പ്രചരിക്കുന്ന വാർത്തകൾ തള്ളി കേരള ഘടകം; സതീഷ് തോന്നിക്കലിന് ഔദ്യോഗിക പദവികളൊന്നുമില്ലെന്ന്...

0
തിരുവനന്തപുരം: പാർട്ടി കേരള ഘടകത്തിന് നിലവിൽ ഔദ്യോഗിക കോർഡിനേറ്റർ ഇല്ലെന്ന് ടിവികെ...