മണി മലയാറിന്റെ മധ്യത്തിലെ പച്ചത്തുരുത്ത് ഓർമയാകുന്നു

For full experience, Download our mobile application:
Get it on Google Play

മല്ലപ്പള്ളി : മണിമലയാറിന്റെ മധ്യത്തിൽ പ്രകൃതി സ്വയം ഒരുക്കിയ ജൈവ കലവറയായ പച്ചത്തുരുത്ത് ഇടിഞ്ഞ് താഴ്ന്ന് ഓർമ്മയാകുന്നു. കുളത്തൂർ മൂഴി പാലത്തിനു കിഴക്കും ചെന്നിക്കരപ്പടിക്കു സമീപവുമാണ് തുരുത്ത്. പതിറ്റാണ്ടുകൾക്ക് മുൻപ് ഒരു വെളള പ്പൊക്കത്തിൽ മണിമലയാർ രണ്ടു കൈവഴിയായി പിരിഞ്ഞ് കരയിൽ ഒരു ഭാഗം ഏറ്റെടുക്കുകയായിരുന്നു. നാനാതരം നീർമരങ്ങളും വള്ളിപ്പടർപ്പുകളും സസ്യജാലങ്ങളും തിങ്ങി വളർന്ന് ജൈവക്കലവറയായി ക്രമേണ മാറി. ചുറ്റുമുള്ള വേരു പടർപ്പുകൾ മത്സ്യങ്ങളുടെയും മറ്റും വളർച്ചക്ക് സഹായകമായി.

കുളത്തൂർ മൂഴികൺവെൻഷൻ മണൽ തിട്ടയിൽ നടന്നിരുന്ന കാലത്ത് ഈ തുരുത്ത് സഞ്ചാരികളുടെ പ്രധാന ആകർഷണമായിരുന്നു. ഇന്നും വിദൂര ദൃശ്യത്തിൽ കാഴ്ചക്കാരുടെ മനം മയക്കാൻ കഴിയുന്നതാണ് നദിയുടെ മധ്യത്തിലെ ഈ തുണ്ടു പച്ചപ്പിന് . മണൽ വാരലും അതുണ്ടാക്കിയ തിട്ട ഇടിച്ചിലുമാണ് തുരുത്തിന്റെ നാശത്തിന് കാരണമായത്. വിനോദ സഞ്ചാരത്തിനുള്ള സാധ്യത കൂടി പരിഗണിച്ച് കുളത്തൂർ മൂഴിയിലെ പ്രകൃതി തുരുത്ത് സംരക്ഷിക്കപെടണ്ടതുണ്ടെന്ന ആവശ്യവും ഉയർന്നിട്ടുണ്ട്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ആടിനെ പിടിക്കാൻ വന്ന പാമ്പിന് കിട്ടി എട്ടിന്റെ പണി; മദ്യലഹരിയിൽ പെരുമ്പാമ്പിനെ കഴുത്തിലിട്ട് കറങ്ങി...

0
ലഖ്‌നൗ: ഉത്തര്‍പ്രദേശിലെ ബാരാബങ്കിയില്‍ മദ്യലഹരിയില്‍ യുവാവിന്റെ സാഹസം. ആടിനെ പിടികൂടാന്‍ ഇറച്ചിക്കടയില്‍...

ബംഗ്ലാദേശ് പ്രധാനമന്ത്രിയുടെ ആദ്യ ഇന്ത്യ സന്ദർശനം ഉടൻ? നിർണായക നീക്കങ്ങളുമായി താരിഖ് റഹ്മാൻ

0
ന്യൂഡല്‍ഹി: ബംഗ്ലാദേശ് പ്രധാനമന്ത്രിയായി ചുമതലയേറ്റ താരിഖ് റഹ്‌മാന്‍ ഓഗസ്റ്റ് 20 നും...

ട്രെയിനിൽ യാത്രക്കാരുമായി തർക്കം; വസ്ത്രങ്ങൾ അഴിച്ച് റേസർ ബ്ലേഡ് കൊണ്ട് ആക്രമണം നടത്തിയ പ്രമുഖ...

0
ദഹാനു: അരവാലി എക്സ്പ്രസ് ട്രെയിനിൽ സീറ്റിനെച്ചൊല്ലിയുണ്ടായ തർക്കത്തിനിടെ ആർപിഎഫ് ഉദ്യോഗസ്ഥരെയും ടിക്കറ്റ്...

ബസ്സുകളില്ല, ആധുനികവൽക്കരണവുമില്ല; കെ. സിയെ വേദിയിലിരുത്തി KSRTCക്കെതിരെ ജി സുധാകരന്റെ വിമർശനം

0
ആലപ്പുഴ: കെഎസ്ആര്‍ടിസിക്കെതിരെ വിമര്‍ശനവുമായി ജി സുധാകരന്‍ എംഎല്‍എ. കെഎസ്ആര്‍ടിസി സമ്പൂര്‍ണ്ണ നവീകരണത്തിന്...