ഗ്രീഷ്മയുടെ വീട്ടിലെ തെളിവെടുപ്പിനിടെ കണ്ടെടുത്ത കുപ്പികളില്‍ ചെറിയ അളവില്‍ നീല, പച്ച നിറത്തിലുള്ള ദ്രാവകങ്ങള്‍

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : ഷാരോണ്‍ കൊലകേസില്‍ പ്രതി ഗ്രീഷ്മയുടെ വീട്ടിലെ തെളിവെടുപ്പിനിടെ കണ്ടെടുത്തത് നാലു കുടിവെള്ള കുപ്പികള്‍. വീട്ടിലെ തൊഴുത്തില്‍നിന്നാണ് കുടിവെള്ള കുപ്പികള്‍ കിട്ടിയത്. രണ്ടു കുപ്പികളില്‍ ചെറിയ അളവില്‍ നീല, പച്ച നിറത്തിലുള്ള ദ്രാവകങ്ങളുണ്ടായിരുന്നു. പരിശോധന നടത്തിയാല്‍ മാത്രമേ ഇത് എന്താണെന്നു വ്യക്തമാകൂ.

കീടനാശിനിയുടെ കുപ്പി വീടിനു സമീപത്തെ കുളത്തില്‍നിന്നു കണ്ടെടുത്തിരുന്നു. കുപ്പിയുടെ പുറത്ത് ഒട്ടിച്ചിരുന്ന കമ്പനിയുടെ പേര് അടങ്ങിയ ലേബല്‍ വീടിനു പിന്നിലെ പടിക്കെട്ടില്‍നിന്നും കണ്ടെത്തി. തെളിവെടുപ്പിനുശേഷം വീട് പോലീസ് സീല്‍ ചെയ്തു. ഗ്രീഷ്മയുടെ വീട് സ്ഥിതി ചെയ്യുന്നത് തമിഴ്നാട് പരിധിയിലായതിനാല്‍ തമിഴ്നാട് പോലീസിന്‍റെ സഹായത്തോടെയായിരുന്നു തെളിവെടുപ്പ്.

ഗ്രീഷ്മയുടെ അമ്മയുടെ സഹോദരന്‍ നിര്‍മല്‍ കുമാര്‍ കീടനാശിനി കുപ്പി കുളത്തില്‍ ഉപേക്ഷിക്കാന്‍ ഉപയോഗിച്ച സ്കൂട്ടര്‍ വീട്ടില്‍നിന്നു കസ്റ്റഡിയില്‍ എടുത്തു. കീടനാശിനി വാങ്ങിയ കളിയിക്കാവിളയിലെ സ്ഥാപനത്തിലും തെളിവെടുപ്പ് നടത്തി. കാപികോ കീടനാശിനി ഇപ്പോള്‍ വില്‍പന നടത്തുന്നില്ലെന്നും നേരത്തെ വില്‍പന നടത്തിയിരുന്നതായും കടയുടമ പോലീസിനോടു പറഞ്ഞു. വാങ്ങിയത് ഇവിടെ നിന്നാണെന്ന് നിര്‍മല്‍ കുമാര്‍ അങ്ങോട്ടു പറഞ്ഞെങ്കിലും തിരിച്ചറിയാന്‍ കഴിയില്ലെന്നായിരുന്നു വയോധികനായ കടയുടമയുടെ മറുപടി. ഗ്രീഷ്മയുടെ അമ്മ കഷായം വാങ്ങിയ പൂവാറിലെ സ്വകാര്യ ആയുര്‍വേദ ആശുപത്രിയിലും തെളിവെടുപ്പ് നടത്തി.

പത്തനംതിട്ട മീഡിയയില്‍ ക്ലാസ്സിഫൈഡ് പരസ്യങ്ങള്‍ കുറഞ്ഞ നിരക്കില്‍മുന്‍നിര ചാനലായ പത്തനംതിട്ട മീഡിയയില്‍ ക്ലാസ്സിഫൈഡ് പരസ്യങ്ങള്‍ കുറഞ്ഞ നിരക്കില്‍ നല്‍കാം. ഓണ്‍ ലൈന്‍ ന്യൂസ് പോര്‍ട്ടല്‍ ആയതിനാല്‍ നിങ്ങളുടെ പരസ്യം ക്ഷണനേരംകൊണ്ട് ലോകമെങ്ങും കാണും. വസ്തു, വീട്, വാഹനങ്ങള്‍ എന്നിവ വാങ്ങാനും വില്‍ക്കാനും വീട് /ഓഫീസ് എന്നിവ വാടകയ്ക്ക് നല്‍കുവാനും, വാടകയ്ക്ക് എടുക്കുവാനും ഇടനിലക്കാരില്ലാതെ സാധിക്കും. കളര്‍ ഫോട്ടോസ് ഉള്‍പ്പെടെയുള്ള പരസ്യത്തിന് 2000 രൂപ മാത്രം. ഒരുമാസം ഈ പരസ്യം പോര്‍ട്ടലില്‍ ഉണ്ടാകും. ആവശ്യമെങ്കില്‍ ഈ പരസ്യം വീണ്ടും പുതുക്കാം. ഇതിന് ഒരു മാസത്തേക്ക് 1000/ രൂപ മാത്രം. കൂടുതല്‍ വിവരങ്ങള്‍ക്ക് 94473 66263, 85471 98263 വിളിക്കുക.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

രാജസ്ഥാനിൽ അമിത് ഷായുടെ പൊതുപരിപാടിയിൽ പ്രതിഷേധിക്കാൻ പദ്ധതിയിട്ടു ; ഒരു സംഘം വിദ്യാർഥികൾ ...

0
രാജസ്ഥാൻ : ആൽവാറിലെ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാക്കെതിരെ പ്രതിഷേധിക്കാൻ പദ്ധതിയിട്ട...

വയനാട് യുവാവിനെ കാണാനില്ലന്ന് പരാതി

0
കല്‍പ്പറ്റ : വയനാട് വടക്കനാട്ടിൽ വീണ്ടും ദുരൂഹമായ തിരോധാനം. നേരത്തെ കാണാതായ...

ബിജെപി വിട്ട് ദേവൻ ; പ്രാഥമിക അംഗത്വത്തിൽ നിന്നും സംസ്ഥാന വൈസ് പ്രസിഡന്റ് സ്ഥാനത്തിൽ...

0
ആലപ്പുഴ : ബിജെപി വിട്ട് നടൻ ദേവൻ. സംസ്ഥാന വൈസ് പ്രസിഡന്റ്...

കേന്ദ്ര ഭക്ഷ്യ സംസ്‌കരണ വ്യവസായ മന്ത്രാലയത്തിന്റെ പിഎംഎഫ്എംഇ പദ്ധതി നിർവഹണത്തിലെ മികച്ച പ്രകടനത്തിന് കേരളത്തിന്...

0
തിരുവനന്തപുരം: കേന്ദ്ര ഭക്ഷ്യ സംസ്‌കരണ വ്യവസായ മന്ത്രാലയത്തിന്റെ പ്രധാൻ മന്ത്രി ഭക്ഷ്യ...