കാക്കയങ്ങാട് പോക്സോ കേസിൽ പ്രതിയായ അധ്യാപകന്‍റെ വീടിന് നേരെ അക്രമം

For full experience, Download our mobile application:
Get it on Google Play

കണ്ണൂർ : കാക്കയങ്ങാട് പോക്സോ കേസിൽ പ്രതിയായ അധ്യാപകന്‍റെ വീടിന് നേരെ അക്രമം. കക്കയങ്ങാട് പാലാ ഗവ. സ്കൂളിലെ അധ്യാപകൻ എ കെ ഹസന്‍റെ വീടിന് നേരെ ഇന്നലെ രാത്രിയാണ് ആക്രമണം ഉണ്ടായത്. വിദ്യാർഥിനികളോട് അപമര്യാദയായി പെരുമാറിയെന്ന പരാതിയിലാണ് അധ്യാപകനെതിരെ കേസെടുത്തത്.

ആക്രമണത്തിൽ അധ്യാപകന്‍റെ ഭാര്യക്ക് പരിക്കേറ്റു. ഇന്നലെയാണ് അധ്യാപകനെതിരെ ലൈംഗികാരോപണവുമായി വിദ്യാര്‍ഥികള്‍ രംഗത്തുവന്നത്. നാല് ഏഴാം ക്ലാസ് വിദ്യാര്‍ഥിനികളായിരുന്നു ആരോപണം ഉയർത്തിയത്. അധ്യാപകന്‍ അപമര്യാദയായി പെരുമാറുന്നു, അശ്ലീലച്ചുവയോടെ സംസാരിക്കുന്നു എന്നായിരുന്നു പരാതി. തുടര്‍ന്ന് നടപടിയാവശ്യപ്പെട്ട് എസ്.എഫ്.ഐ സ്‌കൂളിനു മുന്നില്‍ പ്രതിഷേധിച്ചു.

പിന്നാലെ സ്ഥലത്തെത്തിയ പോലീസ് വിദ്യാര്‍ഥിനികളുടെ മൊഴിയെടുത്തു. നാലില്‍ ഒരു വിദ്യാര്‍ഥിനി അധ്യാപകനെതിരെ മൊഴി കൊടുത്തു. ഇതിന്‍റെ അടിസ്ഥാനത്തില്‍ അധ്യാപകനെതിരെ പോക്‌സോ കേസ് രജിസ്റ്റര്‍ ചെയ്തു. തുടര്‍ന്നാണ് രാത്രിയോടെ അധ്യാപകന്‍റെ വീടിനു നേരെയും ഭാര്യക്കു നേരെയും ആക്രമണം ഉണ്ടായത്. തലയ്ക്കടിയേറ്റ ഭാര്യ ഇന്ദിരാഗാന്ധി സഹകരണ ആശുപത്രിയില്‍ ചികിത്സയിലാണ്.

പോക്സോ കേസ് രാഷ്ട്രീയ വിരോധം തീർക്കാൻ കെട്ടിച്ചമച്ചതാണെന്നും ആക്രമണത്തിന് പിന്നിൽ സി.പി.എം ആണെന്നും കോണ്‍ഗ്രസ് അനുകൂല അധ്യാപക സംഘടനയായ കെ.പി.എസ്.ടി.എ ആരോപിച്ചു.ഭാര്യ മഹിളാ കോണ്‍ഗ്രസ് ബ്ലോക്ക് പ്രസിഡന്റും അധ്യാപകന്‍ കോണ്‍ഗ്രസ് അനുകൂല സംഘടനയായ കെ.പി.എസ്.ടി.എയുടെ ജില്ലാ നേതാവുമാണ്. നേരത്തെ തന്നെ അധ്യാപകനെതിരെ സി.പി.എം വലിയ തോതിലുള്ള പ്രചാരണങ്ങള്‍ നടത്തുകയും ആരോപണങ്ങള്‍ ഉയര്‍ത്തുകയും ചെയ്തിരുന്നു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ടോൾ ബൂത്ത് ഒഴിവാക്കി അപരിചിതമായ ചെറിയ റോഡിലൂടെ പോയ കാർ രാത്രി പുഴയിലേക്കു വീണു

0
കോഴിക്കോട്: പന്തീരാങ്കാവിൽ ദേശീയപാത ടോൾ ബൂത്ത് ഒഴിവാക്കി അപരിചിതമായ ചെറിയ റോഡിലൂടെ...

യുഡിഎഫ് സർക്കാർ അധികാരത്തിൽ വന്നതിനുശേഷം സംസ്ഥാനത്തെ സർക്കാർ ആശുപത്രികൾ വലിയ ദുരിതത്തിലാണെന്ന് പി. എ....

0
കോഴിക്കോട്: യുഡിഎഫ് സർക്കാർ അധികാരത്തിൽ വന്നതിനുശേഷം സംസ്ഥാനത്തെ സർക്കാർ ആശുപത്രികൾ വലിയ...

മുഖ്യമന്ത്രിക്കെതിരായ വാർത്തകൾ നീക്കം ചെയ്തതിനെ വെറുമൊരു സാങ്കേതിക പ്രശ്‌നമായി കാണാൻ കഴിയില്ലെന്ന് എം വി...

0
തിരുവനന്തപുരം: മുഖ്യമന്ത്രിക്കെതിരായ വാർത്തകൾ നീക്കം ചെയ്തതിനെ വെറുമൊരു സാങ്കേതിക പ്രശ്‌നമായി കാണാൻ...

കാസർഗോഡ് അച്ഛനെയും മകളെയും വാടക വീട്ടിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി

0
കാസർഗോഡ്: കാസർഗോഡ് കോളിയടുക്കത്ത് അച്ഛനെയും മകളെയും വാടക വീട്ടിൽ തൂങ്ങി മരിച്ച...