വിഴിഞ്ഞo സമരം സിപിഎം- ബിജെപി അവിശുദ്ധ കൂട്ടുകെട്ട് മറനീക്കി പുറത്തുവന്നതിന്റെ ഉദാഹരണം : കെ.സി.വേണുഗോപാല്‍ എംപി

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : കാലങ്ങളായി നിലനിന്നിരുന്ന സിപിഎം- ബിജെപി അവിശുദ്ധ കൂട്ടുകെട്ട് മറനീക്കി പുറത്തുവന്നതിന്റെ കേവലമൊരു ഉദാഹരണം മാത്രമാണു വിഴിഞ്ഞത്തു കണ്ടതെന്ന് എഐസിസി ജനറല്‍ സെക്രട്ടറി കെ.സി.വേണുഗോപാല്‍ എംപി.

ഫെയ്സ്ബുക് പോസ്റ്റില്‍ നിന്ന്:
ഒരു വശത്തു ബിജെപിയുടെ നോമിനിയായി വന്ന ഗവര്‍ണറുമായുള്ള ഏറ്റുമുട്ടല്‍. അതിനെ നമുക്ക് ഫാഷിസ്റ്റ് വിരുദ്ധ പോരാട്ടമെന്ന് വിളിക്കാം. മറുവശത്ത് വിഴിഞ്ഞത്ത് സമരവുമായി മുന്നോട്ടുപോകുന്ന പാവപ്പെട്ട മത്സ്യത്തൊഴിലാളികള്‍ക്ക് എതിരെ ബിജെപിയുമായി കൈകോര്‍ത്ത് സമരം. ഇതിന് എന്തു പേരിട്ടു വിളിക്കണമെന്ന് ജനങ്ങള്‍ക്കു തീരുമാനിക്കാം. കാലങ്ങളായി കേരളത്തില്‍ നിലനിന്നിരുന്ന സിപിഎം- ബിജെപി അവിശുദ്ധ കൂട്ടുകെട്ട് മറനീക്കി പുത്തുവരുന്നതിന്റെ കേവലം ഒരു ഉഹാരണം മാത്രമാണു വിഴിഞ്ഞത്തു കണ്ടത്.

ഗവര്‍ണര്‍ക്ക് എതിരായ പോരാട്ടം പോലും ബിജെപി സര്‍ക്കാരിന് എതിരെയാണെന്നു വീമ്പിളക്കുന്നവരുടെ തനിനിറമെന്ത് എന്ന് സിപിഎം ജില്ലാ സെക്രട്ടറിയും ബിജെപി ജില്ലാ പ്രസിഡന്റും ഒത്തൊരുമയോടെ വിഴിഞ്ഞത്തു നില്‍ക്കുന്നതു കാണുമ്പോള്‍ കേരളത്തിനു ബോധ്യപ്പെടും. മത്സ്യത്തൊഴിലാളികളുടെ ആശങ്കകള്‍ പരിഹരിക്കാന്‍ ഒരു ചെറുവിരല്‍ പോലും അനക്കാത്ത സംസ്ഥാന സര്‍ക്കാര്‍, സമരസമിതി കലാപത്തിന് കോപ്പു കൂട്ടുന്നുവെന്നു പറയുന്നതിനു പിന്നില്‍ ഒരൊറ്റ കാരണമേയുള്ളു. പണത്തിനു മീതെ ഒരു പൊളിറ്റ്ബ്യൂറോ അംഗവും പറക്കില്ലെന്ന് സിപിഎം എഴുതി ഒപ്പിട്ടുതരുന്ന രാഷ്ട്രീയജീര്‍ണതയാണത്.

കേരളത്തിന്‍റെ ജനാധിപത്യ -മതേതര ബോധ്യങ്ങളെ അട്ടിമറിച്ചു കൊണ്ട് വര്‍ഗീയ- കോര്‍പറേറ്റ് ശക്തികള്‍ക്കൊപ്പം അണിനിരക്കുക എന്നതാണു സിപിഎം നയമെങ്കില്‍, വിഴിഞ്ഞത്തെ നിരാലംബരായ മനുഷ്യര്‍ക്കൊപ്പം നില്‍ക്കുക എന്നതാണു കോണ്‍ഗ്രസ് നയമെന്നു ‘കൂട്ടുകക്ഷികളെ’ ഓര്‍മിപ്പിക്കുന്നു.

ജേര്‍ണലിസം പഠിച്ചവര്‍ക്ക് ഇന്റേൺഷിപ്പ്
പ്രമുഖ ഓണ്‍ ലൈന്‍ ന്യൂസ് പോര്‍ട്ടല്‍ ആയ പത്തനംതിട്ട മീഡിയയില്‍ ജേര്‍ണലിസം പഠിച്ചവര്‍ക്ക് ഇന്റേൺഷിപ്പ് ചെയ്യുവാന്‍ അവസരം. പത്തനംതിട്ട ഓഫീസില്‍ ആയിരിക്കും ഇന്റേൺഷിപ്പ് നല്‍കുക.  പരിശീലന കാലത്ത് തങ്ങളുടെ കഴിവ് തെളിയിക്കുന്നവര്‍ക്ക് Eastindia Broadcasting Pvt. Ltd. ന്റെ കീഴിലുള്ള Pathanamthitta Media , News Kerala 24 എന്നീ ചാനലുകളില്‍  വെബ്‌ ജേര്‍ണലിസ്റ്റ്, അവതാരകര്‍, റിപ്പോര്‍ട്ടര്‍ തുടങ്ങിയ തസ്തികകളില്‍ ജോലി ലഭിക്കുന്നതിന് മുന്‍ഗണനയുണ്ടായിരിക്കും. താല്‍പ്പര്യമുള്ളവര്‍ ബയോഡാറ്റ മെയില്‍ ചെയ്യുക. [email protected] കൂടുതല്‍ വിവരങ്ങള്‍ക്ക് വിളിക്കാം – 94473 66263, 85471 98263, 0468 2333033.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പട്ടാപകൽ കെഎസ്ആർടിസി ബസിൽ യുവതിക്ക് നേരെ ലൈംഗികാതിക്രമം; പ്രതിക്കായി ലുക്ക് ഔട്ട് നോട്ടീസ് പുറത്ത്...

0
മലപ്പുറം: മലപ്പുറത്ത് കെഎസ്ആർടിസി ബസിൽ യാത്രക്കാരിക്കെതിരെ ലൈംഗികാതിക്രമം. പ്രതിക്കായി ലുക്ക്...

ഓണത്തിന് പൂക്കൾക്കു പൊന്നുംവില ; മുല്ലപ്പൂ വില 3000 കടക്കും

0
കോട്ടയം : ഓണവിപണിയിൽ പൂക്കൾക്ക് തീവില. തോവാള, ഹൊസൂര്‍, മൈസൂര്‍, ബെംഗളൂരു...

സുപ്രീംകോടതി ചീഫ് ജസ്റ്റിസ് സൂര്യകാന്ത് മിശ്രക്കെതിരെ സിപിഎം നേതാവ് എം.വി.ജയരാജൻ

0
ന്യൂഡൽഹി : സുപ്രീംകോടതി ചീഫ് ജസ്റ്റിസ് സൂര്യകാന്ത് മിശ്രക്കെതിരെ സിപിഎം...

സുരക്ഷാ പരിശോധനയ്ക്കിടെ വിമാന യാത്രക്കാരന്റെ കൈവശമുണ്ടായിരുന്ന തോക്ക് അബദ്ധത്തിൽ പൊട്ടി ; 2 പേർക്ക്...

0
വാരാണസി : വാരണാസി വിമാനത്താവളത്തിൽ പരിശോധനയ്ക്കിടെ, എയർ ഇന്ത്യ എക്‌സ്പ്രസ് യാത്രക്കാരന്റെ...