വരനെ കെട്ടിയിട്ടു ; നഗ്നനാക്കി റോഡിലൂടെ നടത്തി ; ഭാര്യാപിതാവടക്കം അറസ്റ്റിൽ

For full experience, Download our mobile application:
Get it on Google Play

മുംബൈ: പ്രണയിച്ച് വിവാഹം കഴിച്ചത് ഇഷ്ടപ്പെടാത്തത് മൂലം വരനെ പരസ്യമായി അപമാനിച്ച് പെൺകുട്ടിയുടെ കുടുംബം. വരനെ കെട്ടിയിടുകയും നഗ്നനാക്കി റോഡിലൂടെ നടത്തിക്കുകയും ചെയ്തു. സംഭവത്തിൽ ഭാര്യാപിതാവ് ഉൾപ്പെടെ 5 പേരെ അറസ്റ്റ് ചെയ്തു. നാസിക് ജില്ലയിലെ ഭുസാവലിലാണ് സംഭവം. പെൺകുട്ടിയുടെ വീട്ടുകാരുടെ എതിർപ്പ് മറികടന്ന് വിവാഹം കഴിച്ചതിനാണ് വരനെ മർദിക്കുകയും അപമാനിക്കുകയും ചെയ്തത്. 15 അംഗ സംഘമാണ് ആക്രമിച്ചത്. ഒന്നര വർഷത്തോളമായി പ്രണയത്തിലായിരുന്നു യുവാവും യുവതിയും. മാർച്ച് 18നാണ് ഇരുവരും വിവാഹിതരായത്. വീട്ടുകാരുടെ എതിർപ്പ് ഭയന്ന് സ്വന്തം നിലയ്ക്കാണ് ഇവർ വിവാഹം കഴിച്ചത്.

വിവാഹത്തിന് ശേഷം ഭുസാവൽ പോലീസ് സ്റ്റേഷനിൽ ഇരുവരും ഹാജരായി. പോലീസ് ഉദ്യോഗസ്ഥരാണ് പിന്നീട് വീട്ടുകാരെ കാര്യം അറിയിച്ചത്. പിന്നാലെ യുവാവിന്റെ ബന്ധുവീട്ടിലേക്ക് പോയ ദമ്പതികളെ പെൺകുട്ടിയുടെ വീട്ടുകാർ പിന്തുടരുകയും അക്രമിക്കുകയുമായിരുന്നു. 15 അംഗ സംഘം പിന്തുടർന്ന ശേഷമാണ് ആക്രമിച്ചത്. സംഭവത്തിൽ പോലീസ് കേസെടുത്തു. അറസ്റ്റിലായ അഞ്ചുപേരെയും കോടതി കസ്റ്റഡിയിൽ വിട്ടു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

എയര്‍ ഇന്ത്യ പൈലറ്റിനെ ഹോട്ടല്‍ മുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തി

0
ന്യൂഡല്‍ഹി : ഡല്‍ഹിയില്‍ എയര്‍ ഇന്ത്യ പൈലറ്റ് മരിച്ച നിലയില്‍. ഹോട്ടല്‍...

സിപിഎമ്മിൽ വീണ്ടും കുടുംബനിയമന വിവാദത്തിന് തീപിടിപ്പിച്ച് ജി. സുധാകരൻ

0
ആലപ്പുഴ : സിപിഎമ്മിൽ വീണ്ടും കുടുംബനിയമന വിവാദത്തിന് തീപിടിപ്പിച്ച് ജി. സുധാകരൻ....

അടിമാലിയിൽ ഇരട്ടക്കുട്ടികൾ മരിച്ച സംഭവം ; കീടനാശിനി ഉള്ളില്‍ ചെന്നതെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോർട്ട്

0
ഇടുക്കി: അടിമാലി ഒഴുവത്തടത്ത് ഒരു വയസ്സുള്ള ഇരട്ടക്കുട്ടികൾ മരിച്ച സംഭവത്തിൽ കൂടുതൽ...

അനുവാദമില്ലാതെ വസ്ത്രങ്ങളും മറ്റ് വ്യക്തിഗത വസ്തുക്കളും ഉപയോഗിച്ചു ; തർക്കത്തെ തുടർന്ന് യുവാവിനെ സുഹൃത്ത്...

0
മുംബൈ: അനുവാദമില്ലാതെ വസ്ത്രങ്ങളും മറ്റ് വ്യക്തിഗത വസ്തുക്കളും ഉപയോഗിച്ചതിനെച്ചൊല്ലിയുണ്ടായ തർക്കത്തിനൊടുവിൽ...