സുധീര്‍ കരമനയുടെ പ്രചാരണത്തില്‍ നിന്ന് വിട്ട് നിന്ന് ആന്റണി രാജു ; അനുനയിപ്പിക്കാന്‍ സിപിഐഎം

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയുടെ പ്രചാരണത്തില്‍ നിന്ന് വിട്ട് നിന്ന് മുന്‍ മന്ത്രിയും സിറ്റിങ് എംഎല്‍എയുമായ ആന്റണി രാജു. തിരുവനന്തപുരം മണ്ഡലത്തിലെ എല്‍ഡിഎഫ് സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായ സുധീര്‍ കരമനയുടെ തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ നിന്നാണ് ആന്റണി രാജു വിട്ടുനില്‍ക്കുന്നത്. നോമിനേഷന്‍ സമര്‍പ്പണത്തിനും കരമന സുധീറിനൊപ്പം ആന്റണി രാജു എത്തിയില്ല. സജീവമാകണമെന്ന് ആന്റണി രാജുവിനോട് സിപിഐഎം നേതൃത്വം ആവശ്യപ്പെട്ടിട്ടുണ്ട്. എന്നാല്‍ സഹകരിക്കാന്‍ കഴിയില്ലെന്ന മറുപടിയാണ് ആന്റണി രാജു നല്‍കിയത്. സിപിഐഎം അനുനയ നീക്കം തുടരുന്നുണ്ട്. നാളെ നടക്കുന്ന കണ്‍വെന്‍ഷനില്‍ മുന്‍ മന്ത്രിയെ എത്തിക്കാനാണ് ശ്രമം. ജനാധിപത്യ കേരള കോണ്‍ഗ്രസിന് തിരുവനന്തപുരം സീറ്റ് നല്‍കാത്തതിനാലാണ് ആന്റണി രാജുവിന് പ്രതിഷേധം.

തിരുവനന്തപുരം മണ്ഡലത്തില്‍ എല്‍ഡിഎഫ് സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായി നടന്‍ സുധീര്‍ കരമനയെ തീരുമാനിക്കുകയായിരുന്നു. ആന്റണി രാജുവിന് തെരഞ്ഞെടുപ്പില്‍ മത്സരിക്കാനുള്ള അവസരം കോടതി വിലക്കിയതിനെ തുടര്‍ന്നാണ് എല്‍ഡിഎഫ് സുധീര്‍ കരമനയെ സ്ഥാനാര്‍ത്ഥിയാക്കിയത്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ചരിത്രത്തിലാദ്യം : ഗുരുവായൂരിൽ ഇന്ന് 437 വിവാഹങ്ങൾ ; ആറു കല്യാണമണ്ഡപങ്ങൾ സജ്ജമാക്കി

0
ഗുരുവായൂർ : ഗുരുവായൂരിൽ ഇന്ന് മൊത്തം 437 കല്യാണങ്ങൾ. ഒരു ദിവസം...

ചെങ്ങന്നൂരിൽ കെഎസ്ആർടിസി ബസുകൾ കൂട്ടിയിടിച്ച് 21 പേർക്ക് പരിക്ക്

0
ആലപ്പുഴ: ചെങ്ങന്നൂരിൽ കെഎസ്ആർടിസി ബസുകൾ തമ്മിൽ കൂട്ടിയിടിച്ച് 21 പേർക്ക് പരിക്ക്....

തമിഴ്നാട്ടിൽ ഓടുന്ന ബസിൽ മലയാളി തൂങ്ങിമരിച്ച നിലയിൽ

0
ചെന്നൈ : തമിഴ്‌നാട്ടിൽ തിരുനെൽവേലിയിലെ ഗംഗൈകൊണ്ടനിൽ മലയാളിയെ ബസിൽ തൂങ്ങിമരിച്ച നിലയിൽ...

പ്രളയബാധിതർക്ക് ഓണസമ്മാനവുമായി അബിൻ വർക്കി എംഎൽഎ ; ആറന്മുള കെയർ പദ്ധതിയുടെ ഭാഗമായി 6000...

0
പത്തനംതിട്ട: പ്രളയബാധിതർക്ക് കൈതാങ്ങുമായി ആറന്മുള എംഎൽഎ അബിൻ വർക്കി കോടിയാട്ട്. ആറ്...