കെ.സി വേണുഗോപാലിനെതിരെ കോണ്‍ഗ്രസിനുള്ളില്‍ പട നീക്കം

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : കെ.സി വേണുഗോപാലിനെതിരെ കോണ്‍ഗ്രസിനുള്ളില്‍ പട നീക്കം. നേതാവിനെതിരെ ഹൈക്കമാന്‍ഡില്‍ പരാതി നല്‍കാന്‍ ഒരുങ്ങുകയാണ് എ – ഐ ഗ്രൂപ്പുകള്‍. ഗ്രൂപ്പുകള്‍ സജീവമായ കോണ്‍ഗ്രസില്‍ കെ.സി വേണുഗോപാല്‍ മൂന്നാമതൊരു ഗ്രൂപ്പ് ഉണ്ടാക്കാന്‍ ശ്രമിക്കുന്നതായാണ് ഗ്രൂപ്പുകളുടെ പരാതി. ഗ്രൂപ്പ് പോര് നിര്‍ത്തുമെന്ന് പറഞ്ഞ് എത്തിയ വ്യക്തിയാണെങ്കിലും ഇപ്പോള്‍ സ്വന്തം ഗ്രൂപ്പ് ഉണ്ടാക്കി കേരളത്തിലെ കോണ്‍ഗ്രസിന്റെ നിയന്ത്രണം ഏറ്റെടുക്കാനാണ് കെ.സി വേണുഗോപാല്‍ ശ്രമിക്കുന്നതെന്ന് എ – ഐ ഗ്രൂപ്പുകള്‍ ഹൈക്കമാന്‍ഡിന് അയച്ച കത്തില്‍ ആരോപിക്കുന്നു.

അതേസമയം കേരളത്തിലെ കോണ്‍ഗ്രസില്‍ ഗ്രൂപ്പ് പോര് മുറുകുന്നതിലും നേതാക്കന്മാരുടെ ഇടയില്‍ പരസ്യപ്രതികരണങ്ങള്‍ തുടരുന്നതിലും ഹൈക്കമാന്‍ഡിന് കടുത്ത അതൃപ്തിയുണ്ടെന്ന് സൂചന. ഇരു ഗ്രൂപ്പിലേയും മുതിര്‍ന്ന നേതാക്കള്‍ സംയമനം പാലിക്കണമെന്ന് ഹൈക്കമാന്‍ഡ് ആവശ്യപ്പെട്ടു. ഇവരോട് നേരിട്ട് സംസാരിക്കാന്‍ കെ.പി.സി.സി നേതൃത്വത്തോട് ഹൈക്കമാന്‍ഡ് ആവശ്യപ്പെട്ടിട്ടുണ്ട്. ഡി.സി.സി വിവാദത്തില്‍ കെ.പി.സി.സി നേതൃത്വം ചര്‍ച്ചക്കു മുന്‍കൈ എടുത്താല്‍ സഹകരിക്കുമെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ഉമ്മന്‍ചാണ്ടി പറഞ്ഞു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

വൈദ്യുതി കരാർ റദ്ദാക്കലിൽ 2,130 കോടിയുടെ ബാധ്യത : വിമർശനവുമായി കുമ്മനം രാജശേഖരൻ

0
തിരുവനന്തപുരം : കുറഞ്ഞ നിരക്കിൽ ലഭിക്കേണ്ടിയിരുന്ന ദീർഘകാല വൈദ്യുതി കരാറുകൾ റദ്ദാക്കിയതിലൂടെ...

ഒരാൾക്കല്ല ഉത്തരവാദിത്വം ; പാർട്ടിക്കാണ് ഉത്തരവാദിത്വം ; പാർട്ടിയിൽ ഉടച്ചുവാർക്കൽ പ്രതീക്ഷിക്കേണ്ടെന്നും ടി പി...

0
കോഴിക്കോട്: പിണറായി വിജയന് കവചം തീർത്ത് എൽഡിഎഫ് കൺവീനർ. തെരഞ്ഞെടുപ്പ് പരാജയത്തിൽ...

ഓണക്കാലത്തിരക്ക് ; തിരുവനന്തപുരം-താംബരം സ്‌പെഷ്യൽ തീവണ്ടി ഒക്ടോബർ 28 വരെ നീട്ടി

0
കൊല്ലം : ഓണക്കാല തിരക്ക് കണക്കിലെടുത്ത് തിരുവനന്തപുരം സെൻട്രലിൽനിന്ന് ചെന്നൈ താംബരത്തേക്ക്...

ഡൽഹി ചാന്ദ്നി ചൗക്കിലെ വോട്ടർപട്ടികയിൽ നിന്ന് പുറത്തായവർക്ക് ഫോം 6 ഇന്ന് വിതരണം ചെയ്യും

0
ഡൽഹി : ഡൽഹി ചാന്ദ്നി ചൗക്കിലെ വോട്ടർപട്ടികയിൽ നിന്ന് പുറത്തായവർക്ക് ഫോം...