വീട്ടമ്മയുടെ മോര്‍ഫ് ചെയ്ത നഗ്നചിത്രങ്ങള്‍ ഓണ്‍ലൈനില്‍ വിറ്റ് പണം തട്ടി ; യുവാവ് അറസ്റ്റില്‍

For full experience, Download our mobile application:
Get it on Google Play

പാലാ : വീട്ടമ്മയുടെ ചിത്രം അവരറിയാതെ പകര്‍ത്തി മോര്‍ഫ് ചെയ്ത് നഗ്ന ചിത്രമാക്കി വിറ്റ് പണംതട്ടിയ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. പാലാ വള്ളിച്ചിറ മണലേല്‍പ്പാലം കച്ചേരിപ്പറമ്പില്‍ ജെയ്‌മോന്‍ (20) ആണ് അറസ്റ്റിലായത്. വീട്ടമ്മയുടെ വ്യാജ നഗ്നചിത്രങ്ങള്‍ ഓണ്‍ലൈനിലൂടെ വിറ്റ് ഇയാള്‍ ഒന്നരലക്ഷം രൂപ സ്വന്തമാക്കിയെന്നും പോലീസ് പറഞ്ഞു. സ്ത്രീയുടെ ചിത്രങ്ങള്‍ അവരറിയാതെ രഹസ്യമായി പകര്‍ത്തി മോര്‍ഫ് ചെയ്ത് നഗ്ന ചിത്രമാക്കി മാറ്റുകയായിരുന്നു. പിന്നീട് ഇവരുടെ പേരില്‍ സോഷ്യല്‍മീഡിയ അക്കൗണ്ടുണ്ടാക്കി ആളുകളുമായി ചാറ്റ് നടത്തി.

കൂടുതല്‍ അടുക്കുമ്പോള്‍ സെക്‌സ് ചാറ്റ് നടത്തി പണം നല്‍കിയാല്‍ നഗ്നചിത്രങ്ങള്‍ അയച്ചുതരാമെന്ന് അറിയിച്ചു. പണം നല്‍കിയവര്‍ക്ക് നഗ്ന ചിത്രങ്ങള്‍ അയച്ചുകൊടുത്തു. ടെലഗ്രാം, ഷെയര്‍ചാറ്റ് എന്നീ സാമൂഹ്യമാധ്യമങ്ങള്‍ വഴിയാണ് ഇയാള്‍ ചിത്രങ്ങള്‍ പ്രചരിപ്പിച്ചത്. ഇയാളുടെ കെണിയില്‍ വീണ് നിരവധി പേരാണ് പണം നല്‍കി നഗ്ന ചിത്രങ്ങള്‍ വാങ്ങിയതെന്ന് പോലീസ് പറഞ്ഞു. ഗൂഗിള്‍ പേ വഴിയാണ് ഇയാള്‍ പണം സ്വീകരിച്ചത്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

​പൊതുജനങ്ങളുടെ ആരോഗ്യത്തിന് ഭീഷണി; ഗുജറാത്തിൽ വലിയ തോതിൽ മായം കലർത്തിയ പാൽ പിടികൂടി നശിപ്പിച്ചു

0
ലഖ്‌നൗ: ഗുജറാത്ത് കലാവാഡില്‍ വ്യാജ പാല്‍ പിടികൂടി. 7,150 ലിറ്റര്‍ മായം...

ഹോർമുസ് കടലിടുക്കിൽ കപ്പലുകളിൽ നിന്ന് ഫീസ് ഈടാക്കാൻ നടപടിയുമായി ഇറാൻ; നാവിഗേഷണൽ സേവനങ്ങൾക്കായാണ് തുകയെന്ന്...

0
ടെഹ്റാൻ: അമേരിക്കയുമായുള്ള യുദ്ധം അനിശ്ചിതമായി നീളുന്നതിനിടെ ഹോർമുസ് കടലിടുക്കിൽ ഫീസ് ഈടാക്കാൻ...

യാത്രയ്ക്കിടെ മോശമായി പെരുമാറിയെന്ന പരാതി; കാസർകോട് ഡിഎഫ്ഒക്കെതിരെ റെയിൽവേ പൊലീസ് കേസെടുത്തു

0
കാസര്‍കോട്: കാസര്‍കോട് ഡിഎഫ്ഒക്കെതിരെ കേസ്. ട്രെയിനില്‍ സ്ത്രീകളോട് അപമര്യാദയായി പെരുമാറിയെന്നാണ് പരാതി....