പാലക്കാട് : വീട്ടിലെ പൂന്തോട്ടത്തിൽ പൂച്ചെടികൾക്കിടയിൽ കഞ്ചാവ് വളർത്തിയയാളെ എക്സൈസ് അറസ്റ്റ് ചെയ്തു. ലക്കിടി സത്രപറമ്പിൽ സുരേഷ് ബാബുവാണ് അറസ്റ്റിലായത്. മതിലിനോട് ചേർന്ന് വളർത്തിയ പൂച്ചെടികൾക്കിടയിലാണ് അതീവ രഹസ്യമായി കഞ്ചാവ് വളർത്തിയത്. കഞ്ചാവ് ചെടിക്ക് രണ്ടുമീറ്ററിലധികം ഉയരം വന്നതോടെയാണ് നാട്ടുകാരുടെ ശ്രദ്ധയിൽപ്പെടുന്നത്. തുടർന്ന് എക്സൈസിനെ വിവരം അറിയിക്കുകയായിരുന്നു. വീട്ടിലെത്തിയ എക്സൈസ് സംഘം സുരേഷിനെകൊണ്ടുതന്നെ കഞ്ചാവ് ചെടികൾ പിഴുതെടുപ്പിച്ചു. സ്വന്തം ഉപയോഗത്തിനാണ് കഞ്ചാവ് വീട്ടിൽ വളർത്തിയതെന്നാണ് സുരേഷ് നൽകിയിരിക്കുന്ന മൊഴി. എന്നാൽ ഇക്കാര്യം എക്സൈസ് പൂർണമായും വിശ്വസിച്ചിട്ടില്ല.
പത്തനംതിട്ട മീഡിയയില്‍ ക്ലാസ്സിഫൈഡ് പരസ്യങ്ങള്‍ കുറഞ്ഞ നിരക്കില്‍
മുന്‍നിര ചാനലായ പത്തനംതിട്ട മീഡിയയില്‍ ക്ലാസ്സിഫൈഡ് പരസ്യങ്ങള്‍ കുറഞ്ഞ നിരക്കില്‍ നല്‍കാം. ഓണ്‍ ലൈന്‍ ന്യൂസ് പോര്‍ട്ടല്‍ ആയതിനാല്‍ നിങ്ങളുടെ പരസ്യം ക്ഷണനേരംകൊണ്ട് ലോകമെങ്ങും കാണും. വസ്തു, വീട്, വാഹനങ്ങള്‍ എന്നിവ വാങ്ങാനും വില്‍ക്കാനും വീട് /ഓഫീസ് എന്നിവ വാടകയ്ക്ക് നല്‍കുവാനും, വാടകയ്ക്ക് എടുക്കുവാനും ഇടനിലക്കാരില്ലാതെ സാധിക്കും. കളര്‍ ഫോട്ടോസ് ഉള്‍പ്പെടെയുള്ള പരസ്യത്തിന് 2000 രൂപ മാത്രം. ഒരുമാസം ഈ പരസ്യം പോര്‍ട്ടലില്‍ ഉണ്ടാകും. ആവശ്യമെങ്കില്‍ ഈ പരസ്യം വീണ്ടും പുതുക്കാം. ഇതിന് ഒരു മാസത്തേക്ക് 1000/ രൂപ മാത്രം. കൂടുതല്‍ വിവരങ്ങള്‍ക്ക് 94473 66263, 85471 98263 വിളിക്കുക.





























