ജിഎസ്ടി വരുമാനത്തിൽ വീണ്ടും കുതിപ്പ് ; മെയ് മാസത്തിലെ വരുമാനം 1.40 ലക്ഷം കോടി രൂപ

For full experience, Download our mobile application:
Get it on Google Play

ദില്ലി : മെയ് മാസത്തിലെ ജിഎസ്ടി വരുമാനം 1.4 ലക്ഷം കോടി കടന്നു. 1,40,885 കോടി രൂപ ചരക്ക് സേവന നികുതിയിനത്തിൽ ലഭിച്ചെന്ന് കേന്ദ്ര ധനകാര്യ മന്ത്രാലയം പുറത്തുവിട്ട കണക്കിൽ പറയുന്നു. കഴിഞ്ഞ വർഷം ഇതേ സമയത്ത് ലഭിച്ചതിനെക്കാൾ 44 ശതമാനം വളർച്ചയാണ് ജിഎസ്ടി വരുമാനത്തിൽ ഇക്കുറി ഉണ്ടായത്. 2021 മെയ് മാസത്തിൽ 97821 കോടി രൂപയായിരുന്നു വരുമാനം. ഇത്തവണത്തെ വരുമാനത്തിൽ 25036 കോടി രൂപ സിജിഎസ്‌ടിയാണ്.

32001 കോടി രൂപ എസ്ജിഎസ്ടിയുമാണ്. സംയോജിത ജിഎസ്ടിയാണ് 73,345 കോടി രൂപ. 37469 കോടി രൂപ ചരക്ക് ഇറക്കുമതിയിലൂടെ കിട്ടിയതാണ്. സെസ് ഇനത്തിൽ 10502 കോടി രൂപയാണ് ലഭിച്ചത്. ഇതിൽ 931 കോടി രൂപ ഇറരക്കുമതിയിലൂടെ കിട്ടിയതാണ്. സംസ്ഥാനങ്ങൾക്ക് 86912 കോടി രൂപ ജിഎസ്ടി നഷ്ടപരിഹാരമായി കേന്ദ്ര സർക്കാർ അനുവദിച്ചു. കേരളത്തിന് ഇതിൽ 5693 കോടി രൂപ ലഭിക്കും.

കഴിഞ്ഞ സാമ്പത്തിക വർഷത്തിൽ രാജ്യത്തിന്‍റെ ആഭ്യന്തര വളര്‍ച്ചാ നിരക്ക് 8.7 ശതമാനമായി ഉയർന്നു. 2020 – 21 സാമ്പത്തിക വര്‍ഷത്തെ അപേക്ഷിച്ച് 2. 1 ശതമാനത്തിന്‍റെ വര്‍ധനയാണ് 2021 – 22 സാമ്പത്തിക വർഷത്തിലെ ജിഡിപി വളർച്ചയിൽ രേഖപ്പെടുത്തിയത്. കേന്ദ്രസർക്കാർ 8.9 ശതമാനം ജിഡിപി വളര്‍ച്ചാ നിരക്കാണ് പ്രതീക്ഷിച്ചിരുന്നതെങ്കിലും അതിന് തൊട്ടടുത്തെത്താനേ കഴിഞ്ഞുള്ളൂ. മാർച്ച് 31 ന് അവസാനിച്ച സാമ്പത്തിക പാദത്തില്‍ 4.1 ശതമാനം വളര്‍ച്ച മാത്രമാണ് ജിഡിപിയില്‍ രേഖപ്പെടുത്തിയത്. ഇതാണ് പ്രതീക്ഷിച്ച വളർച്ചയിലേക്ക് എത്താതിരിക്കാൻ കാരണം.

കഴിഞ്ഞ സാമ്പത്തിക വർഷത്തിന്റെ മൂന്നാം പാദത്തില്‍ (ഒക്ടോബർ ഒന്ന് മുതൽ ഡിസംബർ 31 വരെ) 5.4 ശതമാനമായിരുന്നു ജിഡിപി വളർച്ച. രണ്ടാംപാദത്തില്‍ (ജൂലൈ ഒന്ന് മുതൽ സെപ്തംബർ 30 വരെ) 8.5 ശതമാനം ജിഡിപി വളർച്ച കൈവരിച്ചിരുന്നു. 2021 ഏപ്രിൽ ഒന്ന് മുതൽ ജൂൺ 30 വരെയുള്ള ആദ്യ പാദത്തില്‍ 20.3 ശതമാനം ജിഡിപി വളര്‍ച്ച കൈവരിക്കാനായതാണ് ഇപ്പോഴത്തെ നിലയിലേക്ക് ലോകത്തിലെ അതിവേഗം വളരുന്ന സാമ്പത്തിക ശക്തികളിൽ മുന്നിലെത്താൻ ഇന്ത്യക്ക് കരുത്തായത്.

യുക്രൈന്‍ – റഷ്യ യുദ്ധത്തില്‍ ക്രൂഡോയില്‍ വില ഉയർന്നതും 2022 ജനുവരിയിൽ ഒമിക്രോൺ ബാധ രാജ്യത്തെ വെല്ലുവിളിച്ചതുമെല്ലാം സാമ്പത്തിക പ്രവർത്തനങ്ങളെ മന്ദഗതിയിലാക്കിയിരുന്നു. ഇതാണ് നാലാം പാദവാർഷികത്തിൽ പ്രതീക്ഷിച്ച മുന്നേറ്റം നേടാതിരിക്കാൻ കാരണം. എങ്കിലും ആദ്യ മൂന്ന് പാദങ്ങളിലെ മെച്ചപ്പെട്ട വളർച്ചയോടെ മുന്നിലെത്താനായത് ഇന്ത്യക്ക് പ്രതീക്ഷയാണ്. 2022 -23 സാമ്പത്തിക വർഷത്തിലും രാജ്യം മികച്ച സാമ്പത്തിക വളർച്ച നേടുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

നിർത്തിയിട്ട തടിലോറിക്ക് പിന്നിൽ സ്‌കൂട്ടർ ഇടിച്ച് രണ്ട് യുവാക്കൾക്ക് ദാരുണാന്ത്യം

0
പാലാ : നിർത്തിയിട്ട തടി ലോറിക്ക് പിന്നിൽ സ്‌കൂട്ടർ ഇടിച്ച് രണ്ട്...

വാഴക്കാട് പോലീസിന്റെ ‘ചാലിയാർ രക്ഷകൻ’ ബോട്ട് പ്രവർത്തനരഹിതം ; ആശങ്കയിൽ നാട്ടുകാർ

0
മലപ്പുറം: ചാലിയാറിൽ വാഴക്കാട് പോലീസിന്റെ നിയന്ത്രണത്തിലുണ്ടായിരുന്ന 'ചാലിയാർ രക്ഷകൻ' എന്ന ബോട്ട്...

സമാധാന കരാറിലെ വ്യവസ്ഥകൾ തള്ളി ഇസ്രായേൽ ; ഗാസയിൽ ആക്രമണം തുടർന്ന് നെതന്യാഹു

0
ഗാസ : ഗാസയിൽ ആക്രമണം തുടർന്ന് ഇസ്രായേൽ. അമേരിക്കൻ പ്രസിഡന്റ് ഡോണാൾഡ്...

സംസ്ഥാനത്ത് ഇന്നും അതിശക്തമായ മഴക്ക് സാധ്യത ; 12 ജില്ലകളിൽ ഓറഞ്ച് അലേർട്ട്

0
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും അതിശക്തമായ മഴയ്ക്ക് സാധ്യത. 12 ജില്ലയിൽ ഓറഞ്ച്...