ഭാര്യാ സഹോദരിയെ വിവാഹം കഴിക്കാൻ കാറിൽ കടത്തിക്കൊണ്ടുപോയ എസ്.ഐയെ പിരിച്ചുവിട്ടു

For full experience, Download our mobile application:
Get it on Google Play

ഗുഡല്ലൂര്‍ : ഭാര്യാ സഹോദരിയെ വിവാഹം കഴിക്കാന്‍ കാറില്‍ കടത്തിക്കൊണ്ടു പോയ കേസില്‍ എസ്.ഐയെ ജോലിയില്‍ നിന്ന് പിരിച്ചുവിട്ടു. ഗുഡല്ലൂര്‍ പോലീസ് സ്റ്റേഷനിലെ സബ് ഇന്‍സ്പെക്ടര്‍ വെങ്കിടാചലത്തിനെതിരെയാണ് (35) നടപടി. 2018ലാണ് സംഭവം. വെങ്കിടാചലം ഗോപി ചെട്ടിപ്പാളയത്തില്‍ സബ് ഇന്‍സ്പെക്ടറായിരിക്കെ‍ മധുര ക്ഷേത്രത്തിലേക്ക് പോകാന്‍ ഭാര്യയെയും അവരു​ടെ സഹോദരിയെയും കാറില്‍ കയറ്റിക്കൊണ്ടുപോയി. മധുരക്കടുത്തുള്ള പോലീസ് ചെക്ക് പോസ്റ്റില്‍ ഭാര്യയെ ഇറക്കിവിട്ട ശേഷം ഭാര്യാസഹോദരിയുമായി മധുരയിലേക്ക് കടക്കുകയായിരുന്നു.

തുടര്‍ന്ന് ഭാര്യയുടെ പരാതിയില്‍ പോലീസ് കേസെടുക്കുകയും വെങ്കിടാചലത്തെ അറസ്റ്റ് ചെയ്യുകയുമായിരുന്നു. പിന്നീട് ജാമ്യത്തിലിറങ്ങി ജോലിയില്‍ പ്രവേശിച്ചു. തുടര്‍ന്ന് ഗുഡല്ലൂര്‍ പോലീസ് സ്റ്റേഷനിലേക്ക് സ്ഥലംമാറ്റം ലഭിക്കുകയായിരുന്നു. വകുപ്പുതല അന്വേഷണത്തില്‍ പ്രതി കുറ്റക്കാരനാണെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് കോയമ്പത്തൂര്‍ ഡി.ജി.പി മുത്തുസ്വാമിയാണ് ഇദ്ദേഹത്തെ ജോലിയില്‍നിന്ന് പിരിച്ചു വിട്ടതായി ഉത്തരവിറക്കിയത്.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

ദേവപ്രശ്നവിധി : ദേവസ്വം ബോർഡ്‌ തീരുമാനം സ്വാഗതാർഹമെന്ന് തന്ത്രി മണ്ഡലം

0
തിരുവനന്തപുരം : ശബരിമല ദേവപ്രശ്നവിധി പഠിച്ച് നടപ്പാക്കുവാനുള്ള ദേവസ്വം ബോര്‍ഡിന്‍റെ തീരുമാനം...

ഇവിഎം ഹാക്ക് ചെയ്യാമെന്ന് വാഗ്ദാനം ചെയ്ത് തട്ടിപ്പ് ; കോൺഗ്രസ്‌ നേതാവിനെതിരെ ഗുരുതര പരാതി

0
കാസർഗോഡ്: ഇവിഎം ഹാക്ക് ചെയ്യാമെന്ന് വാഗ്ദാനം ചെയ്ത് വൻ തട്ടിപ്പ് നടത്തിയതായി...

തദ്ദേശ വകുപ്പിൽ 264 പേരെ കൂട്ടത്തോടെ സ്ഥലം മാറ്റാനുള്ള ഉത്തരവ് പുറത്തിറക്കി

0
തിരുവനന്തപുരം: തദ്ദേശ വകുപ്പിൽ കൂട്ട സ്ഥലംമാറ്റം. 264 പേരെയാണ് കൂട്ടത്തോടെ സ്ഥലം...

മലപ്പുറം കാത്തലിക് സിറിയന്‍ ബാങ്കില്‍ പണയം വച്ച സ്വര്‍ണം ഉടമ അറിയാതെ കൂടിയ തുകയ്ക്ക്...

0
താനൂര്‍: മലപ്പുറം താനൂര്‍ കാത്തലിക് സിറിയന്‍ ബാങ്കില്‍ പണയം വച്ച സ്വര്‍ണം...